കൊച്ചി: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന്റെ ഹർജി ഇന്ന് കോടതി പരിഗണിക്കും. ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൾ ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിക്കുന്നത്.

തെളിവുകളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും ഇത് വിശദമായി പരിശോധിക്കണമെന്നുമാണ് വിചാരണകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ദിലീപ് ആരോപിക്കുന്നത്. നടി ആക്രമിക്കപ്പെടുമ്പോള്‍ കേസിലെ പ്രധാന പ്രതിയായ പള്‍സര്‍ സുനി മൊബൈലില്‍ പകര്‍ത്തിയെന്നു പറയപ്പെടുന്ന ദൃശ്യങ്ങള്‍ കൈമാറണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. ദൃശ്യങ്ങളില്‍ എഡിറ്റിങ് നടന്നിട്ടുണ്ടെന്നും ഇതില്‍ ഒരു സ്ത്രീയുടെ ശബ്ദമുണ്ടെന്നുമാണ് പ്രതിഭാഗം വാദിക്കുന്നത്. അതിനാല്‍ യഥാര്‍ത്ഥ ദൃശ്യങ്ങളും മറ്റ് രേഖകളും വിശദമായി പരിശോധിക്കണമെന്ന് കാണിച്ചാണ് തെളിവുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.