നാദിര്‍ഷ ചിത്രത്തില്‍ നിന്നും ദിലീപ് പിന്‍മാറിയതായി വാര്‍ത്ത. നാദിര്‍ഷായുടെ പുതിയ ചിത്രമായ ‘കേശു ഈ വീടിന്റെ നാഥനില്‍’ എന്ന ചിത്രത്തില്‍ നിന്നുമാണ് ദിലീപ് പിന്‍മാറിയത്. എന്നാല്‍ വാര്‍ത്തയോട് പ്രതികരിച്ച് നാദിര്‍ഷ രംഗത്തുവന്നു. വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് നാദിര്‍ഷ പറഞ്ഞു.

‘ദിലീപ് ചിത്രത്തില്‍ നിന്നു പിന്മാറിയെന്ന വാര്‍ത്തകള്‍ തെറ്റാണ്. അദ്ദേഹമാണ് ഈ ചിത്രം നിര്‍മിക്കുന്നത്. തൊണ്ണൂറുകാരനായ ഒരു കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമ. കമ്മാരസംഭവത്തില്‍ ദിലീപ് അതേ ഗെറ്റപ്പില്‍ വന്നിരുന്നു. ഒരേപോലിരിക്കുന്ന കഥാപാത്രങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ദിലീപ് നായകസ്ഥനത്ത് നിന്ന് മാറിയത്’ നാദിര്‍ഷ പറഞ്ഞു.

ദിലീപ് പിന്‍മാറിയതോടെ നാദിര്‍ഷാ ചിത്രം പാതിവഴിയില്‍ ഉപേക്ഷിച്ചുവെന്നാണ് വാര്‍ത്തയുണ്ടായിരുന്നത്. ചിത്രത്തില്‍ നായകനായി ദിലീപാണ് എത്തേണ്ടിയിരുന്നത്. സജീവ് പാഴൂരാണ് കേശു ഈ വീടിന്റെ നാഥന്റെ തിരക്കഥ ഒരുക്കുന്നത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ് സജീവ് പാഴൂര്‍.