crime

സാധന വിതരണ മറവില്‍ മയക്കുമരുന്ന് വിതരണം; ഷാര്‍ജ പൊലീസിന്റെ വലയില്‍ കുടുങ്ങി

By webdesk13

May 02, 2023

ഷാര്‍ജയില്‍ മയക്കുമരുന്ന് വിതരണ ശൃംഗല പൊലീസ് പിടിയിലായി. മോട്ടോര്‍ സൈക്കിളുകളില്‍ മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തെയാണ് ഷാര്‍ജ പൊലീസ് പിടികൂടിയത്.

ഇവരില്‍നിന്ന് 7.6കിലോ മയക്കുമരുന്ന് പിടികൂടി. വിവിധ സ്ഥാപനങ്ങളുടെ സാധനങ്ങള്‍ വിതരണം ചെയ്യുന്നവരെ ഉപയോഗപ്പെടുത്തിയാണ് മയക്കുമരുന്ന് വിതരണം നടന്നിരുന്നതെന്ന് ഷാര്‍ജ പൊലീസ് വ്യക്തമാക്കി.

മയക്കുമരുന്ന് വിതരണക്കാരെക്കുറിച്ചു സമൂഹം ജാഗരൂകരായിരിക്കണെന്ന് പൊലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. യുവതലമുറ മയക്കുമരുന്നിന്റെ ഉപയോഗത്തില്‍ പെടാതിരിക്കുവാന്‍ രക്ഷിതാക്കളുടെ ശ്രദ്ധ അനിവാര്യമാണെന്ന് പൊലീസ് പറഞ്ഞു.