ദുബൈ: ദീപാവലി ആശംസകള്‍ നേര്‍ന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ട്വിറ്ററിലാണ് ഷെയ്ഖ് മുഹമ്മദ് ആശംസകള്‍ നേര്‍ന്നത്.

‘ ലോകത്തെവിടെയും ദീപാവലി ആഘോഷിക്കുന്നവര്‍ക്ക് യുഎഇയിലെ ജനങ്ങള്‍ക്കുവേണ്ടി ഞാന്‍ ആശംസകള്‍ അറിയിക്കുന്നു. പ്രതീക്ഷയുടെ വെളിച്ചം നമ്മെ എപ്പോഴും ഒരുമിപ്പിക്കുകയും നല്ലൊരു നാളേയ്ക്കായി മുന്നോട്ട് നയിക്കുകയും ചെയ്യട്ടേ’- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.