തൃശൂര്‍: തെരുവുനായ്ക്കളെ കണ്ട് ഭയന്നോടിയ വിദ്യാര്‍ത്ഥിനി കിണറ്റില്‍ വീണു മരിച്ചു. തൃശൂര്‍ കടങ്ങോട് മേപ്പറമ്പത്ത് ഹരിദാസിന്റെ മകള്‍ ഗ്രീഷ്മ(15)യാണ് മരിച്ചത്. രാവിലെ ഏഴരയോടെയാണ് സംഭവം. പാല്‍ വാങ്ങി വീട്ടിലേക്ക് മടങ്ങവെയാണ് വിദ്യാര്‍ത്ഥിനിയെ തെരുവുനായ ആക്രമിക്കാന്‍ ശ്രമിച്ചത്. നായ്ക്കളെ കണ്ട് ഭയന്നോടിയ കുട്ടി കാലു തെന്നി കിണറ്റില്‍ വീഴുകയായിരുന്നു. മൃതദേഹം കുന്നംകുളം താലൂക്ക് ആസ്പത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.