india
ആഭ്യന്തര വിമാന സര്‍വീസ്: നിയന്ത്രണം മെയ് 31 വരെ നീട്ടി
കോവിഡ് ഒന്നാം തരംഗത്തിന്റെ സമയത്ത് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ തുടരാനാണ് വിമാന കമ്പനികളോട് ആവശ്യപ്പെട്ടത്
ഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര വിമാന സര്‍വീസിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ മെയ് 31 വരെ തുടരുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
കോവിഡ് ഒന്നാം തരംഗത്തിന്റെ സമയത്ത് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ തുടരാനാണ് വിമാന കമ്പനികളോട് ആവശ്യപ്പെട്ടത്. വിമാനത്തിന്റെ സീറ്റിംഗ് കപാസിറ്റിയുടെ 80 ശതമാനം യാത്രക്കാരെ മാത്രമേ വിമാനത്തില്‍ കയറ്റാന്‍ പാടുള്ളൂ എന്നതാണ് അന്നത്തെ ഉത്തരവ്. ഇത് മെയ് 31 വരെ തുടരാനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചത്.
കോവിഡ് രണ്ടാം തരംഗത്തില്‍ ആദ്യത്തേതില്‍ നിന്ന് വ്യത്യസ്തമായി വ്യാപനം രൂക്ഷമാണ്. പ്രതിദിനം മൂന്ന് ലക്ഷത്തിലധികം പേര്‍ക്കാണ് പുതുതായി കോവിഡ് ബാധിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് നിയന്ത്രണം തുടരാന്‍ തീരുമാനിച്ചത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് അടുത്തിടെ നീട്ടിയിരുന്നു.
india
ബിജെപി നേതാവിന്റെ ഭര്‍ത്താവിന്റെ ഫ്ലാറ്റില്‍ നിന്ന് പെണ്‍വാണിഭ സംഘം പിടിയില്‍
ബിജെപി നേതാവ് ശാലിനി യാദവിന്റെ ഭര്‍ത്താവ് അരുണ്‍ യാദവിന്റെ പേരിലുള്ള ശക്തി ശിഖ അപ്പാര്‍ട്ട്മെന്റിലെ 112-ാം നമ്പര്‍ ഫ്ലാറ്റിലായിരുന്നു.
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ പെണ്‍വാണിഭ വലയങ്ങള്‍ക്കെതിരായ വ്യാപകമായ പരിശോധനകളുടെ ഭാഗമായി വാരാണസിയിലെ സിഗ്ര മേഖലയിലെ രണ്ട് സ്പാ സെന്ററുകളില്‍ നിന്ന് പെണ്‍വാണിഭ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവയില്‍ ഒന്നായി പ്രവര്‍ത്തിച്ച സ്പാ, ബിജെപി നേതാവ് ശാലിനി യാദവിന്റെ ഭര്‍ത്താവ് അരുണ്‍ യാദവിന്റെ പേരിലുള്ള ശക്തി ശിഖ അപ്പാര്‍ട്ട്മെന്റിലെ 112-ാം നമ്പര്‍ ഫ്ലാറ്റിലായിരുന്നു.
ഫ്ലാറ്റില്‍ നിന്നടക്കം ഒമ്പത് സ്ത്രീകളും നാല് പുരുഷന്മാരുമുള്പ്പെടെ ആറ് അംഗങ്ങളടങ്ങിയ പെണ്‍വാണിഭ സംഘത്തെയാണു പൊലീസ് പിടികൂടിയത്. സമീപ ജില്ലകളില്‍ നിന്നുള്ള യുവതികളാണ് കൂടുതലും. ഫ്ലാറ്റില്‍ നിന്ന് രജിസ്റ്ററുകളും മൊബൈല്‍ ഫോണുകളും ഉള്‍പ്പെടെയുള്ള രേഖകളും പൊലീസ് കണ്ടെത്തി.
കഴിഞ്ഞ രാത്രി ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് എസ്ഒജിയും പൊലീസും ചേര്‍ന്നാണ് റെയ്ഡ് നടത്തിയത്. സിഗ്രയ്ക്ക് പുറമേ, മഹ്മൂര്‍ഗഞ്ച്, ഭേലുപൂര്, കാന്റ് തുടങ്ങിയ പ്രദേശങ്ങളിലെ സ്പാ സെന്ററുകളിലും അന്വേഷണ സംഘം പരിശോധന നടത്തി.
സംഭവത്തെ തുടര്‍ന്ന് രംഗത്തിറങ്ങിയ ശാലിനി യാദവ്, ആരോപണങ്ങള്‍ നിഷേധിച്ച് തനിക്കെതിരെ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് വ്യക്തമാക്കി. ഫ്ലാറ്റ് ഭര്‍ത്താവിന്റെ പേരിലാണെന്നും, രാഷ്ട്രീയ പകപോക്കലുകളാണ് തനിക്കെതിരെ ആരോപണങ്ങള്‍ക്ക് പിന്നിലെന്നും ശാലിനി ആരോപിച്ചു.
2024 ഏപ്രില്‍ മുതല്‍ താന്‍ ഫ്ലാറ്റ് വാടകയ്ക്ക് നല്‍കിയതാണെന്നും അവിടെ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അറിവില്ലായിരുന്നുവെന്നും അരുണ്‍ യാദവ് വിശദീകരിച്ചു. നഗരത്തില്‍ തനിക്ക് ഒന്നിലധികം സ്വത്തുക്കള്‍ ഉണ്ടെന്നും, പതിവ് ബിസിനസിന്റെ ഭാഗമായി വാടകയ്ക്ക് നല്‍കിയതാണെന്നും അദ്ദേഹം പറഞ്ഞു.
india
ഹിജാബ് വിലക്കുമായി മുംബൈയിലെ കോളജ്; വിദ്യാർഥി പ്രതിഷേധത്തിന് പിന്നാലെ തീരുമാനം പിൻവലിച്ച് അധികൃതർ
ഗേറ്റിന് പുറത്തുവച്ച് ഹിജാബും നിഖാബും അഴിച്ച ശേഷമേ അകത്തേക്ക് കയറാവൂ എന്നും സർക്കുലറിൽ നിർദേശിച്ചിരുന്നു
മുംബൈ: മുംബൈയിലെ കോളജിൽ ഹിജാബ് വിലക്കുമായി അധികൃതർ. വിദ്യാർഥിനികൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ വിവാദ നടപടി കോളജ് അധികൃതർ പിൻവലിച്ചു. ഗോർഗാവിലെ വിവേക് വിദ്യാലയ ആൻഡ് ജൂനിയർ കോളജിലാണ് ക്യാംപസിലും ക്ലാസ് മുറികളിലും ഹിജാബിനും നിഖാബിനും വിലക്ക് ഏർപ്പെടുത്തിയത്. കഴിഞ്ഞയാഴ്ചയായിരുന്നു ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.
ഗേറ്റിന് പുറത്തുവച്ച് ഹിജാബും നിഖാബും അഴിച്ച ശേഷമേ അകത്തേക്ക് കയറാവൂ എന്നും സർക്കുലറിൽ നിർദേശിച്ചിരുന്നു. മാനേജ്മെന്റിന്റെ പെട്ടെന്നുള്ള നീക്കത്തിൽ നിരവധി വിദ്യാർഥികൾ പ്രതിസന്ധിയിലാവുകയും എതിർപ്പറിയിക്കുകയും തീരുമാനം പിൻവലിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ വിദ്യാർഥിനികളുടെ ആവശ്യം മുഖവിലയ്ക്കെടുക്കാൻ മാനേജ്മെന്റ് തയാറായില്ല.
ഇതോടെ, ഏതാനും വിദ്യാർഥിനികൾ ക്യാംപസിന് പുറത്ത് നിരാഹാര സമരം ആരംഭിക്കുകയായിരുന്നു. എഐഎംഐഎം വനിതാ വിഭാഗം വൈസ് പ്രസിഡന്റ് അഡ്വ. ജഹനാര ഷെയ്ഖ് വിദ്യാർഥികളെ കണ്ട് പിന്തുണയറിയിക്കുകയും കോളജിലെ അന്യായ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വർഷങ്ങളായി കാമ്പസിൽ അനുവദനീയമായിരുന്ന ബുർഖ ധരിക്കാനുള്ള അവകാശം മാത്രമാണ് വിദ്യാർഥികൾ ആവശ്യപ്പെടുന്നതെന്നും അവർ പറഞ്ഞു.
പ്രതിഷേധം ശക്തിയാർജിച്ചതോടെ, മാനേജ്മെന്റിന് തീരുമാനം പുനഃപരിശോധിക്കാൻ രണ്ട് ദിവസത്തെ സമയം നൽകണമെന്ന് പൊലീസ് വിദ്യാർഥികളോട് ആവശ്യപ്പെട്ടു. എന്നാൽ, രണ്ട് ദിവസത്തിന് ശേഷവും കോളജ് തീരുമാനം പുനഃപരിശോധിക്കാൻ തയാറാകാതിരുന്നതോടെ വിദ്യാർഥികൾ വ്യാഴാഴ്ചയും പ്രതിഷേധം തുടർന്നു.
ഇതോടെ, കോളജ് മാനേജ്മെന്റ് വഴങ്ങുകയും വിലക്ക് മാറ്റാൻ തയാറാണെന്ന് വൈകീട്ടോടെ അറിയിക്കുകയുമായിരുന്നു. വിദ്യാർഥിനികൾക്ക് ഹിജാബ് ധരിച്ച് കോളജിൽ വരാമെന്നും എന്നാൽ മുഖം മറയുന്നതിനാൽ നിഖാബ് ധരിക്കാൻ പാടില്ലെന്നും മാനേജ്മെന്റ് അറിയിച്ചു.
വൈകീട്ടോടെ, ഒരു കത്തുമായി പൊലീസ് സ്റ്റേഷനിലെത്തിയ പ്രിൻസിപ്പലും വൈസ് പ്രിൻസിപ്പലും ട്രസ്റ്റിയുമടക്കമുള്ളവർ കോളജിൽ ഹിജാബ് അനുവദിനീയമാണെന്നും നിഖാബിന് മാത്രമാണ് വിലക്കുള്ളതെന്നും അറിയിച്ചു. ഇതിൽ പ്രതിഷേധക്കാർ സംതൃപ്തരാണെന്നും പ്രശ്നം സമാധാനപരമായി അവസാനിച്ചെന്നും പൊലീസ് പറഞ്ഞു.
അതേസമയം, കോളജിന് ക്യാംപസിന് പുറത്ത് പ്രതിഷേധിച്ച വിദ്യാർഥിനികൾക്കെതിരെ പൊലീസ് കേസെടുത്തു. അനുമതിയില്ലാതെ പ്രതിഷേധിച്ചെന്നാരോപിച്ചാണ് നടപടി. സമരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുമായി വിദ്യാർഥിനികൾ തർക്കിച്ചെന്നും ആറ് വിദ്യാർഥിനികൾക്കെതിരെ നിയമവിരുദ്ധമായി സംഘം ചേർന്നതിന് കേസെടുത്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
india
തമിഴ്നാട്-പുതുച്ചേരി: ഡിസംബര്‍ 9 വരെ ശക്തമായ മഴ; ചെന്നൈയിലെ വടക്ക്-തെക്ക് മേഖലകള്‍ വെള്ളക്കെട്ടില്‍ ഒറ്റപ്പെട്ടു
ന്യൂനമര്‍ദ്ദം ഒരേയിടത്ത് തുടരുന്നതിനെ തുടര്‍ന്ന് തമിഴ്നാട്ടിലും പുതുച്ചേരിയിലും ഡിസംബര്‍ 9 വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറാനുള്ള സാധ്യതയും മുന്നറിയിപ്പില്‍ ഉള്‍പ്പെടുത്തി.
ചെന്നൈ: ന്യൂനമര്‍ദ്ദം ഒരേയിടത്ത് തുടരുന്നതിനെ തുടര്‍ന്ന് തമിഴ്നാട്ടിലും പുതുച്ചേരിയിലും ഡിസംബര്‍ 9 വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറാനുള്ള സാധ്യതയും മുന്നറിയിപ്പില്‍ ഉള്‍പ്പെടുത്തി. ചെന്നൈ, പുതുച്ചേരി, ചെങ്കല്‍പ്പെട്ട്, കന്യാകുമാരി, ധര്‍മപുരി, തൂത്തുക്കുടി, തിരുനെല്‍വേലി, രാമനാഥപുരം തുടങ്ങി നിരവധി ജില്ലകളിലും ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ട്. വ്യാഴാഴ്ച രാവിലെ മുതല്‍ ചെന്നൈയിലെ മൈലാപ്പൂര്, നുങ്കമ്പാക്കം, അഡയാര്‍, മണലി, രാജഅണ്ണാമലൈപുരം, തിരുവാണ്മിയൂര് തുടങ്ങിയ പ്രദേശങ്ങളില്‍ കനത്ത മഴ പെയ്തു.
ചെന്നൈയിലെ എന്നൂരിലായിരുന്നു കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ മഴ (15 സെന്റീമീറ്റര്‍). ചെട്ട്പ്പെട്ടില്‍ 13 സെ.മീ. തിരുമയം, താമരൈപ്പാക്കം എന്നിവിടങ്ങളില്‍ 12 സെ.മീ. ഷോളിങ്കനല്ലൂര്‍, മണലി പുതുനഗര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ 11 സെ.മീ. മഴ ലഭിച്ചു. തുടര്‍ച്ചയായ ശക്തമായ മഴയുടെ സാഹചര്യത്തില്‍ വടക്കന്‍ ചെന്നൈയിലെ എര്‍ണാവൂര്‍, കത്തിവാക്കം, തിരുവട്ടിയൂര്‍, മാധവരം എന്നിവിടങ്ങളില്‍ വെള്ളം കയറി ജനജീവിതം സ്തംഭിച്ചു. കത്തിവാക്കം ഹൈറോഡും മാധവരം-റെഡ്ഹില്‍സ് റോഡും ഗതാഗതയോഗ്യമല്ലാതായി. മഴവെള്ളം ഒഴുകാനുളള ഓടകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകാത്തതും എന്നൂര് താപനിലയത്തിന് മതില് ഇല്ലാത്തതുമാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയതെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.
കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ എന്നൂരില്‍ മാത്രം 60 സെന്റീമീറ്റര്‍ മഴ പെയ്തതോടെ സമീപത്തെ 200ലധികം വീടുകളില്‍ വെള്ളം കയറി. വീടുകളില്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. വിംകോനഗര്‍ മെട്രോ റെയില്‍വേ സ്റ്റേഷന്റെ പാര്‍ക്കിങ് മുതല്‍ മാധവരം വടപെരുമ്പാക്കം ഭാഗം വരെ വെള്ളം കയറി. വെള്ളം നീക്കം ചെയ്യാന്‍ നടപടി എടുക്കാത്തതിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചു. മഴ അവസാനിച്ചാല്‍ മാത്രമേ വെള്ളം പമ്പ് ചെയ്ത് മാറ്റാന്‍ സാധിക്കൂവെന്ന് പൊലീസ് അറിയിച്ചു. ആവഡി, ചെങ്കുണ്ട്രം മേഖലകളിലെ വീടുകളിലും മലിനവെള്ളം കയറി. പമ്പ് സെറ്റുകളും മണ്ണുമാന്തിയും ഉപയോഗിച്ചു വെള്ളം നീക്കം ചെയ്യ്തു.
കുടിവെള്ളവും ഭക്ഷണവും വിതരണം ചെയ്തുവരുന്നതായി ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന് അറിയിച്ചു. പുഴല്‍, പൂണ്ടി ജലസംഭരണികളില്‍ നിന്നുള്ള ജലതുറന്നുവിട്ടതും തിരുവള്ളൂര്‍ ജില്ലയിലെ ദുരിതം വര്‍ധിപ്പിച്ചതായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. മഴയും ഇടിമിന്നലും തുടരുമെന്നും തീരപ്രദേശങ്ങളില്‍ ജാഗ്രത വേണമെന്നും കാലാവസ്ഥ വകുപ്പ് നിര്‍ദ്ദേശിച്ചു.
-
kerala2 days agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala3 days agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india3 days agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala16 hours agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
kerala3 days agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍
-
kerala3 days agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
News2 days ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
kerala18 hours agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍

