Connect with us

kerala

ഇരട്ട ന്യൂനമർദം; സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്ര മഴ

പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരും.

Published

on

ഇരട്ട ന്യൂനമർദം രൂപപ്പെട്ടതിന് പിന്നാലെ സംസ്ഥാനത്ത് മഴ കനക്കും. ഇന്നും നാളെയും കേരളത്തിൽ അതിതീവ്ര മഴയെന്ന് മുന്നറിയിപ്പ്. തെക്ക് – കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിന് അരികെയും ബംഗാൾ ഉൾക്കടലിലുമാണ് ന്യൂനമർദം രൂപപ്പെട്ടത്.ബംഗാൾ ഉൾക്കടലിലെ ശക്തികൂടിയ ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായേക്കും.കേരളതീരം തൊടില്ലെങ്കിലും സംസ്ഥാനത്ത് മഴ കനക്കാൻ ഇത് കാരണമാകും.

പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരും. 9 ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. മഴയിൽ സംസ്ഥാനത്ത് ഇന്നും വ്യാപക നാശനഷ്ടമുണ്ടായി. മഴക്കാലക്കെടുതി നേരിടാൻ സംസ്ഥാനം സുസജ്ജമെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിൽ കേരളത്തിലെ 9 ജില്ലകളിൽ അതിതീവ്ര മഴ പെയ്തു. ഈ മാസം ഒൻപതു മുതൽ 24 വരെ മാത്രം കേരളത്തിൽ 274.7mm മഴ ലഭിച്ചു. ദുരന്തങ്ങളില്ലാതെ മഴക്കാലം പൂർത്തിയാക്കാൻ വലിയ മുൻകരുതൽ സ്വീകരിക്കണമെന്നും , നവമാധ്യമങ്ങിൽ വ്യാജ പ്രചരണം ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, കനത്ത മഴയിൽ സംസ്ഥാനത്തുടനീളം വന്‍ നാശനഷ്ടമാണ് റിപ്പോര്‍ട്ടു ചെയ്തത്. കണ്ണൂർ വിമാനത്താവളത്തിന്റെ മതിൽ തകർന്നു.വിമാനത്താവളത്തിൽ നിന്ന് കുത്തിയൊലിച്ചെത്തിയ വെള്ളം വീടുകളിൽ കയറി . ശക്തമായ മഴയിലും കാറ്റിലും തൃശ്ശൂർ നഗരത്തിൽ രണ്ടിടങ്ങളിൽ റോഡിലേക്ക് മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു.

ജില്ലാ ആശുപത്രിക്ക് സമീപം നിർത്തിയിട്ട രണ്ട് ഓട്ടോറിക്ഷകൾക്കു മുകളിലേക്കാണ് മരം വീണത്. വാഹനത്തിൽ ആളില്ലാതിരുന്നതും ആ സമയം റോഡിലൂടെ മറ്റു വാഹനങ്ങളോ ആളുകളോ കടന്നുപോകാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി.

kerala

സാദിഖലി തങ്ങള്‍ക്കും കുഞ്ഞാലിക്കുട്ടിക്കും ബലി പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് സോണിയയും രാഹുലും

Published

on

മലപ്പുറം: കോൺഗ്രസ് പാർലമെൻററി പാർട്ടി നേതാവ് സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജന.സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരെ ഫോണിൽ വിളിച്ച് ബലിപെരുന്നാൾ ആശംസകൾ നേർന്നു.

ത്യാഗത്തിൻറെയും സമർപ്പണത്തിൻറെയും വേളയിൽ ആഘോഷിക്കപ്പെടുന്ന ബലിപെരുന്നാൾ ഐക്യത്തിൻറെയും സമാധാനത്തിൻറെയും പ്രതീകമാവട്ടെയെന്ന് ഇരുവരും ആശംസിച്ചു.

Continue Reading

kerala

ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇടിമിന്നല്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു

Published

on

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് ആറു ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് , കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്.

കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെയും മഞ്ഞ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വടക്കുകിഴക്കന്‍ അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കുപടിഞ്ഞാറു ഭാഗത്തും ചക്രവാതച്ചുഴിയുണ്ട്. ഇതിന്റെ സ്വാധീനത്തിലാണ് മഴ കനക്കുന്നത്.

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

Continue Reading

crime

തൃത്താലയില്‍ എസ്‌ഐയെ വാഹനം ഇടിപ്പിച്ച കേസ്: കാറിടിപ്പിച്ചതു കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ, ലഹരി ഇടപാട് മറയ്‌ക്കാൻ, അലന്റെ സുഹൃത്തും കസ്റ്റഡിയിൽ

കാറിലിരുന്നു മദ്യപിക്കുകയായിരുന്നു എന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കി

Published

on

പാലക്കാട്: തൃത്താലയില്‍ വാഹന പരിശോധനയ്ക്കിടെ എസ്‌ഐയെ ഇടിച്ച് വാഹനം നിര്‍ത്താതെ പോയ സംഭവത്തില്‍ രണ്ടാം പ്രതിയും പിടിയില്‍. ഒറ്റപ്പാലം സ്വദേശി അജീഷിനെയാണു തൃശൂരില്‍നിന്നു കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായ ഡ്രൈവർ അലന്റെ സുഹൃത്താണ്. ഇരുവരെയും ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കും.

കാറിലിരുന്നു മദ്യപിക്കുകയായിരുന്നു എന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കി. പൊലീസ് അവിടേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. പിടിക്കപ്പെടാതിരിക്കാനാണ് എസ്‌ഐയെ ഇടിച്ചു വീഴ്ത്തിയ ശേഷം കാറുമായി വെട്ടിച്ചു കടന്നുകളഞ്ഞതെന്നും പ്രതികള്‍ പറഞ്ഞു.

പ്രതികള്‍ എസ്‌ഐയെ ഇടിച്ചു തെറിപ്പിച്ചത് കൊല്ലണമെന്ന ഉദ്ദേശത്തോടെയായിരുന്നു എന്നാണ് പൊലീസിന്റെ എഫ്‌ഐആറില്‍ വ്യക്തമാക്കുന്നത്. കേസിലെ മുഖ്യപ്രതിയായ അലനെ ഇന്നലെ പട്ടാമ്പിയില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. രാത്രികാല വാഹനപരിശോധനയ്ക്കിടെ തൃത്താല സ്റ്റേഷനിലെ എസ്ഐ ശശികുമാറിനെ ഇടിച്ചു തെറിപ്പിച്ചാണ് പ്രതികള്‍ കടന്നുകളഞ്ഞത്.

Continue Reading

Trending