കൽപ്പറ്റ: വയനാടിന് അഭിമാനമായി ചീയമ്പം 73 പണിയ കോളനിയിലെ ഡോ. അഞ്ജലി. പണിയ സമുദായത്തിൽനിന്ന് ആദ്യ വെറ്ററിനറി ഡോക്ടറെന്ന അഭിമാന നേട്ടമാണ് കന്നുകാലികളെ വളർത്തിയും കൂലിവേല ചെയ്തും ജീവിക്കുന്ന ചീയമ്പം കോളനിയിലെ ഭാസ്‌കരന്റെയും സരോജിനിയുടെയും മകൾ നേടിയെടുത്തത്. കേരള വെറ്ററിനറി സയൻസ് ആന്റ് ആനിമൽ ഹസ്ബന്ററി ബിരുദത്തിൽ ഭൈനൽ പരീക്ഷകളിൽ മികച്ച വിജയം നേടിയാണ് ഡോ. അഞ്ജലി നാടിന്റെ ആകെ അഭിമാനമായ്ത്.

ചീയമ്പം കോളനിയിലെ ആൾട്ടർനേറ്റീവ് സ്‌കൂളിലായിരുന്നു അഞ്ജലി നാലാം ക്ലാസ് വരെ പഠിച്ചത്. തുടർന്ന് പുൽപ്പള്ളി വേലിയമ്പം ദേവിവിലാസം സ്‌കൂൾ, പൂക്കോട് ജിഎംആർസി എന്നിവിടങ്ങളിലായി പത്താം ക്ലാസ് വരെ പഠിച്ചു. തിരുവനന്തപുരം തട്ടേല എംആർ എസിൽ നിന്ന് പ്ലസ്ടു പാസായി. തുടർന്ന് എൻട്രൻസ് പരിശീലനത്തിനു ശേഷം രണ്ടാ തവണയാണ് 2015ൽ പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ പ്രവേശനം ലഭിച്ചത്. പത്താം സെമസ്റ്റർ വിദ്യാർഥിയാണിപ്പോൾ അഞ്ജലി. ഇന്റേൺഷി പ്പിന്റെ ഭാഗമായി ബത്തേരി പോളി ക്ലിനിക്കിലാണിപ്പോൾ സേവനം.

വയനാട് ജില്ലാ കലക്ടർ ഡോ. അദീല അബ്ദുല്ല ഫെയ്‌സ്ബുക്ക് പേജിൽ അഭിനന്ദനം അറിയിച്ച തോടെ ഒട്ടേറെപ്പേർ സമൂഹ മാധ്യമങ്ങളിലൂടെയും നേരിട്ടും അലിയെ അഭിനന്ദിച്ചു. എക്‌സൈസ് ഉദ്യോഗസ്ഥനായ അനീഷ്, ആതിര, അഭിലാഷ് എന്നിവർ സഹോദരങ്ങളാണ്.

എല്ലാ പ്രതികൂല സാഹചര്യങ്ങളെയും മറികടന്ന് കേരളാ വെറ്ററിനറി സർവകലാശാലയിൽ നിന്നും വെറ്ററിനറി ആൻഡ് അനിമൽ സയൻസ് ഡിഗ്രി ഫൈനൽ പരീക്ഷകളിൽ ഉന്നത വിജയം നേടിയ ഡോ:അഞ്ജലി ക്ക് അഭിനന്ദനങ്ങൾ! (ഡോ. അദീല അബ്ദുല്ല, വയനാട് ജില്ലാ കലക്ടർ)