മതം മാറ്റത്തിന്റെ പേരില്‍ വീട്ടു തടങ്കലില്‍ കഴിയുന്ന ഡോ. ഹാദിയയുടെ നില ഗുരുതരമാണെന്ന് പ്രമുഖ ഡോക്യുമെന്ററി നിര്‍മാതാവ് ഗോപാല്‍ മേനോന്‍. അവരെ മരുന്ന് നല്‍കി മയക്കി കിടത്തുകയാണെന്നും വീട്ടില്‍ ക്രൂരമായ പീഢനങ്ങള്‍ക്കാണ് ഇരയായികൊണ്ടിരിക്കുന്നതെന്നും ഗോപാല്‍ പറഞ്ഞു.

അയാം ഹാദിയ എന്ന പേരില്‍ നാളെ പുറത്തിറങ്ങാനിരിക്കുന്ന ഡോക്യുമെന്ററിയെ കുറിച്ച് വിവരിക്കുകയായിരുന്നു അദ്ദേഹം. ഹാദിയയെ പരിശോധിക്കാന്‍ മെഡിക്കല്‍ സംഘത്തെ നിയോഗിക്കണമെന്നും ഗോപാല്‍ മേനോന്‍ ആവശ്യപ്പെട്ടു.
നേരത്തെ ഹാദിയയെ സന്ദര്‍ശിച്ച രാഹുല്‍ ഈശ്വറിന്റെ കയ്യില്‍ നിര്‍ണ്ണായക തെളിവുകളുണ്ട്. താന്‍ ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക് ഇരയായി കൊണ്ടിരിക്കുകയാണെന്നും കൊല്ലപ്പെട്ടേക്കാമെന്നും വ്യക്തമാക്കുന്ന വീഡിയോയാണ് രാഹുലിന്റെ കയ്യിലുള്ളത്. ഡോക്യുമെന്ററി നിര്‍മണ്ണത്തിനായി രാഹുല്‍ ഈശ്വറിനെ സന്ദര്‍ശിച്ചപ്പോള്‍ താന്‍ ഈ വീഡിയോകള്‍ കണ്ടെന്നും ഗോപാല്‍ സാക്ഷ്യപ്പെടുത്തുന്നു.

അതേസമയം മതം മാറാന്‍ സഹായിച്ച സുഹൃത്തിന്റെ പിതാവിനെ വധിക്കാന്‍ ഹാദിയയുടെ അഛന്റെ നേതൃത്വത്തില്‍ ബി.ജെ.പി പദ്ധതി തയ്യാറാക്കുന്നതായി അമ്മ ഹാദിയയോടു പറയുന്ന ഓഡിയോയും ഗോപാല്‍ മേനോന്‍ മാധ്യമങ്ങള്‍ക്ക് കൈമാറി.