Connect with us

News

റഷ്യയുടെ സൈനിക താവളത്തില്‍ ഡ്രോണാക്രമണം

ചൊവ്വാഴ്ച രാവിലെയാണ് കുര്‍സ്‌കിലെ വ്യോമതാവളത്തില്‍ ഡ്രോണാക്രമണമുണ്ടായത്

Published

on

മോസ്‌കോ: റഷ്യയിലെ റിയാസാന്‍, സരടോവ് മേഖലകളിലെ സൈനിക താവളങ്ങളില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ട ഡ്രോണാക്രണങ്ങള്‍ക്കു പിന്നാലെ കുര്‍സ്‌കിലെ സൈനിക താവളത്തിലും സമാന ആക്രമണം. ചൊവ്വാഴ്ച രാവിലെയാണ് കുര്‍സ്‌കിലെ വ്യോമതാവളത്തില്‍ ഡ്രോണാക്രമണമുണ്ടായത്. ഇവിടെനിന്ന് പുകപടലങ്ങള്‍ ഉയരുന്ന ദൃശ്യങ്ങള്‍ റഷ്യന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. എണ്ണ സംഭരണ ടാങ്കിനുനേരെയാണ് ആക്രമണമുണ്ടായതെന്ന് മേഖലാ ഗവര്‍ണര്‍ അറിയിച്ചു. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല.

യുക്രെയ്‌നില്‍ യുദ്ധം ആരംഭിച്ച ശേഷം റഷ്യയില്‍ വ്യോമ, സൈനിക താവളങ്ങളില്‍ ഇടക്കിടെ ആക്രമണം നടക്കുന്നുണ്ട്. ഇത്തരം ആക്രണങ്ങളില്‍ ആഹ്ലാദം പ്രകടിപ്പിക്കാറുള്ള യുക്രെയ്ന്‍ അവയുടെ ഉത്തരവാദിത്തം ഏല്‍ക്കാറില്ല. റഷ്യക്ക് അകത്തും ആക്രമണങ്ങള്‍ തുടങ്ങിയതോടെ യുദ്ധഗതി മാറുകയാണ്. ആക്രമണങ്ങള്‍ മുന്‍കൂട്ടി കണ്ട് തടയാന്‍ സാധിക്കാത്തത് റഷ്യന്‍ പ്രതിരോധ വിഭാഗത്തിന്റെ പരാജയമായാണ് വിലയിരുത്തപ്പെടുന്നത്. തിങ്കളാഴ്ച വ്യോമതാവളങ്ങളില്‍ ഉണ്ടായ സ്‌ഫോടനങ്ങള്‍ക്കുശേഷം റഷ്യന്‍ സേന യുക്രെയ്‌നില്‍ വ്യാപക ആക്രമണങ്ങള്‍ നടത്തി.

യുക്രെയ്‌നിന്റെ സൈനിക ശേഷി നിര്‍വീര്യമാക്കുകയാണ് ആക്രമണങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് റഷ്യ പ്രതിരോധ മന്ത്രി സെര്‍ജി ഷോയിഗു പറഞ്ഞു. ആയുധ ഡിപ്പോകള്‍, സൈനിക കമാന്‍ഡ് കണ്‍ട്രോള്‍ സംവിധാനങ്ങള്‍ എന്നിവിടങ്ങളില്‍ ദീര്‍ഘദൂര ആയുധങ്ങള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തുന്നത്. ഡോണ്‍ബാസിനെ പൂര്‍ണമായി മോചിപ്പിക്കാന്‍ ശ്രമം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം ശത്രുലക്ഷ്യങ്ങളെ കൃത്യമായി ആക്രമിക്കാന്‍ ശേഷിയുള്ള അത്യാധുനിക മിസൈലുകളും വലിയൊരു ശേഖരം ഇപ്പോഴും റഷ്യക്കുണ്ടെന്ന് യുക്രെയ്ന്‍ സൈനിക ഇന്റലിജന്‍സ് മേധാവി സമ്മതിച്ചു.

kerala

“ഞങ്ങൾ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളിൽ ഇനിയും പുറത്ത് നിന്നും ആളെ കൊണ്ടുവന്ന് വോട്ട് ചേർക്കും”; വിവാദപ്രസ്ഥാവനയുമായി ബി ഗോപാലകൃഷ്‌ണൻ

Published

on

കൊച്ചി: ജയിക്കാന്‍ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളില്‍ പുറത്തു നിന്ന് ആളെ കൊണ്ടുവന്ന്‌ താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കാറുണ്ടെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. ജയിക്കാന്‍ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളില്‍ ജമ്മു കശ്മീരില്‍ നിന്നും ആളുകളെ കൊണ്ട് വന്ന് ഒരു വര്‍ഷം താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കും. ഒരു സംശയവുമില്ല. അത് നാളെയും ചെയ്യിക്കും. ബി ​ഗോപാലകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.

തൃശൂരില്‍ സുരേഷ് ഗോപിയുടെ വിജയത്തില്‍ കള്ളവോട്ട് നടന്നെന്ന യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇവരുടെ വിലാസം വ്യാജമൊന്നുമല്ല. ഇവരെപ്പറ്റി വീട്ടുടമയ്ക്ക് പോലും അറിയില്ലെന്ന് പറഞ്ഞത് മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ, അതൊക്കെ ഒന്നോ രണ്ടോ വല്ല തെറ്റിദ്ധാരണകളാണ്. ബാക്കി ഒന്നും അങ്ങനെ വന്നിട്ടില്ലല്ലോ. എന്നും ​ഗോപാലകൃഷ്ണൻ പറഞ്ഞു.

കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയുടെ വാനരൻ പരാമർശത്തെയും ​ഗോപാലകൃഷ്ണൻ ന്യായീകരിച്ചു. വാനരന്മാര്‍ എന്നത് നമ്മള്‍ എന്തു ചെയ്താലും അതേസമയം നോക്കി അതേപോലെ ചെയ്യുന്നവരാണ്. രാഹുല്‍ഗാന്ധി എന്താണ് ചെയ്തത്. അതേപോലെ ചെയ്യാന്‍ ശ്രമിക്കുന്നതു കൊണ്ടാണത്. രാഹുല്‍ഗാന്ധി ചെയ്യുന്നതിന് ഒരടിസ്ഥാനവുമില്ലെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

നിയമസഭയില്‍ ഇത്തരത്തില്‍ വോട്ട് ചെയ്യിപ്പിക്കാന്‍ ഇപ്പോള്‍ ഉദ്ദേശിച്ചിട്ടില്ല. ലോക്‌സഭയിലാണ് അത്തരത്തിലൊരു തീരുമാനമെടുത്തത്. നിയമസഭയില്‍ ആ സമയത്ത് ആലോചിക്കും. ഇത് കള്ളവോട്ടല്ല. മരിച്ച ആളുടെ പേരില്‍ വോട്ട് ചെയ്യുക, ഒരാള്‍ രണ്ട് വോട്ട് ചെയ്യുക എന്നതാണ് കള്ളവോട്ട് എന്ന് പറയുന്നത്. ഏത് വിലാസത്തിലും ആളുകളെ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാം. ജയിക്കാന്‍ വേണ്ടി വ്യാപകമായി ഞങ്ങള്‍ വോട്ട് ചേര്‍ക്കുമെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു.
ബിജെപിയെ തോല്‍പ്പിക്കാന്‍ യുഡിഎഫും എല്‍ഡിഎഫും പലയിടങ്ങളിലും ഒന്നിക്കാറുണ്ട്. അതില്‍ ധാര്‍മിക പ്രശ്‌നങ്ങളില്ലെങ്കില്‍ ഇതിലും ധാര്‍മികതയുടെ പ്രശ്‌നമില്ല. തൃശൂരില്‍ സുരേഷ് ഗോപി 74,682 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു വിജയിച്ചത്. 2019ല്‍ 4.16 ലക്ഷം വോട്ടുണ്ടായിരുന്ന കോണ്‍ഗ്രസിനു 2024ല്‍ 3.27 ലക്ഷം ആയി കുറഞ്ഞു. ബാക്കി 90,000 വോട്ട് എവിടെ പോയി എന്നും ബി ​ഗോപാലകൃഷ്ണൻ ചോദിച്ചു.
Continue Reading

kerala

വര്‍ക്കലയില്‍ ഹൃദ്രോഗിയായ ഓട്ടോറിക്ഷ ഡ്രൈവറെ ക്രൂരമായി മര്‍ദിച്ചതായി പരാതി

ഓട്ടോ ചാര്‍ജ് 100 രൂപ കൂടിപ്പോയെന്ന് പറഞ്ഞാണ് മര്‍ദിച്ചത്.

Published

on

തിരുവനന്തപുരം വര്‍ക്കലയില്‍ ഹൃദ്രോഗിയായ ഓട്ടോറിക്ഷ ഡ്രൈവറെ ക്രൂരമായി മര്‍ദിച്ചതായി പരാതി. വര്‍ക്കല കുരയ്ക്കണ്ണി തൃക്കേട്ടയില്‍ സുനില്‍കുമാറിനാണ്(55) മര്‍ദ്ദനമേറ്റത്. ഓട്ടോ ചാര്‍ജ് 100 രൂപ കൂടിപ്പോയെന്ന് പറഞ്ഞാണ് മര്‍ദിച്ചത്. സംഭവത്തില്‍ വര്‍ക്കല പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇക്കഴിഞ്ഞ 19ന് ഉച്ചയ്ക്ക് 2:30 ആയിരുന്നു സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

വര്‍ക്കല പാപനാശത്തെ ഓട്ടോസ്റ്റാന്റില്‍ സവാരി കാത്ത് കിടക്കുകയായിരുന്ന സുനില്‍കുമാറിനെ യാതൊരു പ്രകോപനവും കൂടാതെ കാറില്‍ വന്നിറങ്ങിയ ആള്‍ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദനമേറ്റ സുനില്‍ കുമാര്‍ ഹൃദ്രോഗിയാണ്. പരിക്കേറ്റ സുനില്‍കുമാറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു.

Continue Reading

kerala

എറണാകുളത്ത് വീടിന്റെ മാലിന്യ ടാങ്കിനുള്ളില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

കോതമംഗലത്ത് ഊന്നുകല്ലിനു സമീപമുള്ള ആള്‍ത്താമസമില്ലാത്ത വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

Published

on

എറണാകുളത്ത് വീടിന്റെ മാലിന്യ ടാങ്കിനുള്ളില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കോതമംഗലത്ത് ഊന്നുകല്ലിനു സമീപമുള്ള ആള്‍ത്താമസമില്ലാത്ത വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

ഒരുപാട് നാളുകളായി അടഞ്ഞു കിടക്കുകയായിരുന്ന വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. വീടിന്റെ ഉടമസ്ഥന്‍ ഒരു വൈദികനാണ്. പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പുറത്തെടുക്കാനുള്ള നടപടികള്‍ നടന്നുവരുകയാണ്.

Continue Reading

Trending