Connect with us

Culture

100 മീറ്റര്‍ അടുത്തുകൂടെ പാക് ഡ്രോണുകള്‍; ഭീതിയില്‍ മുങ്ങി അതിര്‍ത്തി ഗ്രാമങ്ങള്‍

Published

on

അത്താരി: ഇന്ത്യ പാക്ക് അതിര്‍ത്തിക്കു സമീപം ദുരൂഹ സാഹചര്യത്തില്‍ ആളില്ലാ വിമാനം(ഡ്രോണ്‍) കണ്ടെത്തിയതായി ബി.എസ്.എഫ്. അതിര്‍ത്തിക്കു 100 മീറ്റര്‍ അടുത്തുവരെ ഡ്രോണ്‍ എത്തിയതായി കണ്ടതിനെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കിയതായി ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ കെ.കെ.ശര്‍മ പറഞ്ഞു.

അതിര്‍ത്തിയിലെ നമ്മുടെ തയാറെടുപ്പുകള്‍ എന്താണെന്ന് അറിയുന്നതിനുള്ള പാക്ക് ശ്രമമായിരുന്നു അത്. ഭീകരരെ ഒരു തരത്തിലും കടന്നുകയറി ആക്രമണം നടത്താന്‍ അനുവദിക്കില്ല. ഏതു സാഹചര്യത്തിലും പാക്കിസ്ഥാന് തക്കതായ തിരിച്ചടി നല്‍കാന്‍ ഇന്ത്യന്‍ സേന തയാറാണെന്നും ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കി.

പാക്ക് അധിനിവേശ കശ്മീരില്‍ ഇന്ത്യ മിന്നലാക്രമണം നടത്തിയതിനെ തുടര്‍ന്ന് ഏതു സമയത്തും പാക്ക് ഭീകരര്‍ ആക്രമണം നടത്തിയേക്കുമെന്ന നിഗമനത്തിലാണ് സൈന്യം. ഇപ്പോള്‍ വെടിയൊച്ചകള്‍ ഇന്ത്യന്‍ അതിര്‍ത്തിയിലാണ്. യുദ്ധസമാനമായ അവസ്ഥയില്‍ അതിര്‍ത്തി പ്രദേശങ്ങളിലെ സുരക്ഷ മുന്‍പേ തന്നെ സേന ശക്തമാക്കിയിരുന്നു. അതിനായി പതിവു സുരക്ഷാ സന്നാഹങ്ങള്‍ക്കു പുറമേ ബിഎസ്എഫിന്റെയും സൈന്യത്തിന്റെയും കൂടുതല്‍ സാന്നിധ്യം മേഖലയില്‍ ഉറപ്പുവരുത്തിയിടുണ്ട്. അയല്‍രാജ്യങ്ങള്‍ തമ്മിലെ ബന്ധം കൂടുതല്‍ വഷളായതോടെ അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നുള്ളവരെ ഇന്ത്യ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയുമാണ്.

ഇന്ത്യ-പാക്ക് അതിർത്തിയിൽ കാവൽ നിൽക്കുന്ന ഇന്ത്യയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ

ഇന്ത്യ-പാക്ക് അതിർത്തിയിൽ കാവൽ നിൽക്കുന്ന ഇന്ത്യയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ

ഭീതിയില്‍ മുങ്ങി അതിര്‍ത്തി ഗ്രാമങ്ങള്‍

ശക്തമായ വെടിനിര്‍ത്തല്‍ കരാര്‍ലംഘനമാണ് പാക്കിസ്ഥാന്റെ ഭാഗത്തുനിന്നു കഴിഞ്ഞ ദിവസങ്ങളിലായി ഉണ്ടാകുന്നത്. പലതും ഇന്ത്യന്‍ ഗ്രാമങ്ങളെ ലക്ഷ്യമിട്ടും. അഞ്ചു പേര്‍ക്ക് ഇതുവരെ പരുക്കുപറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇങ്ങനെയൊക്കെ ആണെങ്കിലും പലരും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ തയാറാകുന്നില്ല.

കശ്മീരിലെ നിയന്ത്രണരേഖയ്ക്കു സമീപത്തുനിന്നുള്ള ദൃശ്യം

കശ്മീരിലെ നിയന്ത്രണരേഖയ്ക്കു സമീപത്തുനിന്നുള്ള ദൃശ്യം

ജനിച്ചുവീണ മണ്ണും ജീവിതോപാധിയും വിട്ട് പോകാന്‍ ഇവര്‍ക്കാകാത്തതാണ് കാരണം. പലയിടങ്ങളിലും വിളവെടുക്കുന്ന സമയമാണ്. ദിവസങ്ങളോ മാസങ്ങളോ കാത്തിരുന്നു നട്ടുനനച്ചാണ് ഇത്രയുംവരെയാക്കിയത്. ചിലരുടെ സാമ്പത്തികമാര്‍ഗം കന്നുകാലികളാണ്. പെട്ടെന്ന് ഒരു ദിവസം എല്ലാം ഉപേക്ഷിച്ച് പോകാന്‍ പറയുമ്പോള്‍ എങ്ങനെ സ്വീകരിക്കാന്‍ കഴിയും. താല്‍ക്കാലികമാണ് പാലായനമെന്നു പറയുമ്പോഴും തിരികെ വരുമ്പോള്‍ എന്തൊക്കെ അവിടെയുണ്ടാകുമെന്ന് ആര്‍ക്കും ഉറപ്പ് പറയാന്‍ കഴിയാത്ത അവസ്ഥ.

പഞ്ചാബിൽ ഗുർദാസ്പൂരിലെ ഇന്ത്യ-പാക്ക് അതിർത്തിയിലെ പാടത്തുനിന്നുള്ള ദൃശ്യം

പഞ്ചാബിൽ ഗുർദാസ്പൂരിലെ ഇന്ത്യ-പാക്ക് അതിർത്തിയിലെ പാടത്തുനിന്നുള്ള ദൃശ്യം

പാക് അതിര്‍ത്തിക്ക് പുറമെ ഇന്ത്യ-ബംഗ്ലദേശ് അതിര്‍ത്തി വഴി ഭീകരര്‍ നുഴഞ്ഞുകയറാനുള്ള സാധ്യത കണക്കിലെടുത്ത് അവിടുത്തെ സുരക്ഷയും കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. അതേസമയം, പാക്ക് അതിര്‍ത്തിയില്‍ പ്രകോപനം തുടരുകയാണ്. നിയന്ത്രണരേഖയില്‍ വെടിവയ്പ്പ് നടക്കുന്നുണ്ട്. ഷെല്ലുകളടക്കമുള്ളവ ഉപയോഗിച്ചാണ് അവര്‍ ആക്രമണം നടത്തുന്നത്. ഇവിടെ സൈന്യത്തിന് ആവശ്യമായ പിന്തുണ നല്‍കുകയാണ്.

ഇന്ത്യ-ബംഗ്ലദേശ് അതിർത്തിയിൽ കാവൽ നിൽക്കുന്ന ഇന്ത്യയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ

ഇന്ത്യ-ബംഗ്ലദേശ് അതിർത്തിയിൽ കാവൽ നിൽക്കുന്ന ഇന്ത്യയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ

എന്നാല്‍, അതിര്‍ത്തി ഗ്രാമങ്ങള്‍ ഒഴിയാന്‍ ആര്‍ക്കും നിര്‍ദേശം നല്‍കിയിട്ടില്ലെന്നും അതാതു ഗ്രാമാധികാരികളാകാം ഇത്തരത്തില്‍ നിര്‍ദേശം നല്‍കിയതെന്നും ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ കെ.കെ.ശര്‍മ കൂട്ടിച്ചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ശത്രുക്കളാല്‍ ചുറ്റപ്പെട്ടാല്‍ എങ്ങനെ അതിജീവിക്കണമെന്ന് ഇസ്രാഈലിനെ കണ്ട് അസ്സം പഠിക്കണം: ഹിമന്ത ബിശ്വ ശര്‍മ

അസ്സമിന്റെ അതിര്‍ത്തികള്‍ ഒരിക്കലും സുരക്ഷിതമല്ലെന്ന് ശര്‍മ കൂട്ടിച്ചേര്‍ത്തു.

Published

on

എതിരാളികളാല്‍ ചുറ്റപ്പെട്ടാലും അതിജീവിക്കാന്‍ ഇസ്രാഈലില്‍ നിന്ന് പാഠം പഠിക്കേണ്ടതുണ്ടെന്ന് അസ്സം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശര്‍മ. സോനിത്പൂര്‍ ജില്ലയിലെ ജമുഗുരിഹാട്ടില്‍ സ്വാഹിദ് ദിവസ് ആഘോഷത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അസ്സമിന്റെ അതിര്‍ത്തികള്‍ ഒരിക്കലും സുരക്ഷിതമല്ലെന്ന് ശര്‍മ കൂട്ടിച്ചേര്‍ത്തു.

‘ചരിത്രപരമായി, ബംഗ്ലാദേശ്, മ്യാന്‍മര്‍, പശ്ചിമ ബംഗാള്‍ എന്നിവയുമായി ഞങ്ങള്‍ അതിര്‍ത്തികള്‍ പങ്കിട്ടിട്ടുണ്ട്. ഞങ്ങള്‍ (ആസാമികള്‍) 12 ജില്ലകളില്‍ ന്യൂനപക്ഷമാണ്,’ ഹിമന്ത പറയുന്നു. ‘ശത്രുക്കളാല്‍ ചുറ്റപ്പെട്ടപ്പോള്‍ പോലും വിജ്ഞാനവും ശാസ്ത്രവും സാങ്കേതികവിദ്യയും ഉപയോഗിച്ച് ഒരു ശക്തമായ രാജ്യമായി മാറിയതെങ്ങനെയെന്ന് ഇസ്രായേല്‍ പോലുള്ള രാജ്യങ്ങളുടെ ചരിത്രത്തില്‍ നിന്ന് നമുക്ക് പഠിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ നമുക്ക് ഒരു സമുദായമായി നിലനില്‍ക്കാന്‍ കഴിയൂ,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘നാം ഇപ്പോള്‍ മറ്റൊരു വഴിത്തിരിവിലാണ്. അസം പ്രക്ഷോഭം അസമീസ് ജനതയുടെ വ്യക്തിത്വം സംരക്ഷിക്കാന്‍ വേണ്ടിയായിരുന്നു. എന്നാല്‍ ഭീഷണി അപ്രത്യക്ഷമായിട്ടില്ലെന്ന് നമ്മള്‍ സമ്മതിക്കണം. ഓരോ ദിവസവും ജനസംഖ്യാശാസ്ത്രം മാറുകയാണ്, ഓരോ ദിവസവും തദ്ദേശവാസികള്‍ക്ക് ഭൂമി നഷ്ടപ്പെടുന്നു”. ആസാമികള്‍ക്ക് അവരുടെ ഭൂമി നഷ്ടപ്പെടുന്നതിന് കോണ്‍ഗ്രസ് ഉത്തരവാദികളാണെന്ന് ഹിമന്ത ആരോപിച്ചു. ചണ്ഡീഗഢിന്റെ വിസ്തൃതിക്ക് തുല്യമായ ഏകദേശം 10,000 ഹെക്ടര്‍ ഭൂമി കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കൈയേറ്റത്തില്‍ നിന്ന് ഒഴിപ്പിച്ചതായി ശര്‍മ വ്യക്തമാക്കി.

നുഴഞ്ഞുകയറ്റക്കാരെ തുരത്തുക എന്നതാണ് അസം പ്രക്ഷോഭത്തിന്റെ രാഷ്ട്രീയ ലക്ഷ്യമെങ്കില്‍, സാമ്പത്തിക സ്വാശ്രയത്വം കൈവരിക്കുകയാണ് അതിന്റെ സാമ്പത്തിക ലക്ഷ്യമെന്നും യുവാക്കള്‍ക്ക് ഇക്കാര്യത്തില്‍ ഏറ്റവും നിര്‍ണായക പങ്കുണ്ടെന്നും ഹിമന്ത കൂട്ടിച്ചേര്‍ത്തു.

Continue Reading

Film

‘പുഷ്പ 2’ പ്രദർശനത്തിനിടെ ആന്ധ്രയിൽ വീണ്ടും മരണം; 35 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

35 കാരനായ ഹരിജന മദന്നപ്പയാണ് മരിച്ചത്.

Published

on

പുഷ്പ 2 കാണാനെത്തിയ യുവാവിനെ തിയറ്ററിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്രാപ്രദേശിലാണ് സംഭവം. 35 കാരനായ ഹരിജന മദന്നപ്പയാണ് മരിച്ചത്.

അനന്തപൂരിലെ രായദുര്‍ഗയിലുള്ള തീയറ്ററിലാണ് സംഭവം. ഷോയ്ക്ക് പിന്നാലെ തിയറ്ററിനുള്‍ഭാഗം വൃത്തിയാക്കാന്‍ എത്തിയ ശുചീകരണ തൊഴിലാളികളാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് കല്യാണ്‍ദുര്‍ഗം ഡിഎസ്പി രവി ബാബു പറഞ്ഞു. ഉച്ചയ്ക്ക് 2.30 ഓടെയാണ് യുവാവ് തിയറ്ററില്‍ എത്തിയത്. എപ്പോഴാണ് മരണം സംഭവിച്ചതെന്ന് വ്യക്തമല്ല. മദ്യപിച്ചായിരുന്നു ഇയാള്‍ തിയറ്ററിനുള്ളില്‍ പ്രവേശിച്ചത്. അന്വേഷണത്തില്‍ യുവാവ് മദ്യത്തിന് അടിമയാണെന്ന് വ്യക്തമായെന്നും ഡിഎസ്പി അറിയിച്ചു. സംഭവത്തില്‍ ഭാരതീയ ന്യായ സംഹിത ആക്ട് 194 പ്രകാരം കേസെടുത്തു.

Continue Reading

Film

‘കടവുളെ…അജിത്തേ’ വിളികൾ വേണ്ട, ഇനി ആവര്‍ത്തിക്കരുത്’: രൂക്ഷമായി പ്രതികരിച്ച് അജിത്ത്

ഒരു യൂട്യൂബ് ചാനലില്‍ നിന്നും ഉടലെടുത്ത ഈ വിളി, വളരെ പെട്ടെന്ന് വൈറലായി

Published

on

തന്നെ ഇനി ‘കടവുളെ…അജിത്തേ’ ഉൾപ്പടെയുള്ള പേരുകൾ വിളിക്കേണ്ടെന്ന് നടൻ അജിത്ത്. കെ അജിത്ത് എന്ന് മാത്രം വിളിച്ചാൽ മതിയെന്ന് എക്സ് പോസ്റ്റിലൂടെ താരം വ്യക്‌തമാക്കി. മറ്റ് പേരുകൾ ഒക്കെ തന്നെ അസ്വസ്ഥമാക്കുന്നു. ഈ അടുത്ത് ഉലകനായകൻ എന്ന് വിളിക്കരുതെന്ന് കമലഹാസനും പറഞ്ഞിരുന്നു.

‘കടവുലേ…അജിത്തേ’ എന്ന വിളി അടുത്തിടെയാണ് വൈറലായത്. ഒരു യൂട്യൂബ് ചാനലില്‍ നിന്നും ഉടലെടുത്ത ഈ വിളി, വളരെ പെട്ടെന്ന് വൈറലായി. തമിഴ്നാട്ടിലെ നിരവധി അജിത്ത് ആരാധകര്‍ പൊതു ഇടങ്ങളിൽ പോലും ഇത് ഉപയോഗിക്കാൻ തുടങ്ങി. കടവുളേ എന്ന തമിഴ് വാക്കിന്‍റെ അർത്ഥം ദൈവം എന്നാണ്.

ഇതിനെ തുടര്‍ന്നാണ് ഡിസംബർ 10 ന് അജിത് കുമാർ തന്‍റെ പിആര്‍ സുരേഷ് ചന്ദ്ര മുഖേന, തമിഴിലും ഇംഗ്ലീഷിലും പുറത്തിറക്കിയ ഒരു പത്രക്കുറിപ്പിൽ ഇത്തരം വിളികള്‍ ഒരിക്കലും ഉപയോഗിക്കരുത് എന്നാണ് പറയുന്നത്.

“കുറച്ച് വൈകിയാണെങ്കിലും എന്നെ അലോസരപ്പെടുത്തുന്ന ഒരു കാര്യം ഞാന്‍ പറയുന്നു, പ്രത്യേകിച്ചും, കെ….’, ‘അജിത്തേ’ എന്നീ മുദ്രാവാക്യങ്ങൾ വിവിധ പരിപാടികളിലും പൊതുയോഗങ്ങളിലും ഇപ്പോള്‍ കേള്‍ക്കുന്നുണ്ട്. എന്‍റെ പേരിന്‍റെ കൂടെ ഉപയോഗിക്കുന്ന ഒരോ വിശേഷണവും എനിക്ക് അസ്വസ്ഥതയുണ്ട്. എന്‍റെ പേരോ ഇനീഷ്യലോ ഉപയോഗിച്ച് അഭിസംബോധന ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു” പ്രസ്താവനയിൽ പറയുന്നു.

Continue Reading

Trending