Connect with us

kerala

ലഹരിക്കേസ്; നടന്‍ ശ്രീനാഥ് ഭാസിയെ പോലീസ് ചോദ്യം ചെയ്തു

രാവിലെ ഹാജരായ നടന്റെ ചോദ്യം ചെയ്യല്‍ വൈകീട്ടുവരെ നീണ്ടു.

Published

on

ഓം പ്രകാശ് പ്രതിയായ ലഹരിക്കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയെ പോലീസ് ചോദ്യം ചെയ്തു. രാവിലെ ഹാജരായ നടന്റെ ചോദ്യം ചെയ്യല്‍ വൈകീട്ടുവരെ നീണ്ടു. ഓംപ്രകാശിന്റെ കൊച്ചിയിലെ ആഢംബര ഹോട്ടലില്‍ വെച്ച് നടന്ന ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ശ്രീനാഥ് ഭാസിയോടും നടി പ്രയാഗ മാര്‍ട്ടിനോടും ചോദ്യംചെയ്യലിന് ഹാജരാകാന്‍ മരട് പോലീസ് നിര്‍ദേശിച്ചിരുന്നു. ഹോട്ടലിലെ രജിസ്റ്ററിലും സി.സി.ടി.വി. ദൃശ്യങ്ങളിലും കണ്ടെത്തിയ സാഹചര്യത്തില്‍ ഇരുവരും ലഹരി പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനു വേണ്ടി എത്തിയതാണോയെന്ന് സ്ഥിരീകരിക്കുകയാണ് ലക്ഷ്യം.

കേസില്‍ ഇന്നലെ നാലുപേരെ അന്വേഷക സംഘം ചോദ്യം ചെയ്തിരുന്നു. ലഹരിപ്പാര്‍ട്ടിയില്‍ പങ്കെടുത്ത മറ്റ് പതിനാലോളം പേരുടെ വിവരങ്ങള്‍കൂടി ലഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് വരും ദിവസങ്ങളില്‍ നോട്ടീസ് നല്‍കും. ഇതുവരെ മൂന്നുപേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

താരങ്ങളെ ഹോട്ടലിലേക്ക് എത്തിച്ച ബിനു ജോസഫിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ഓംപ്രകാശും കൊല്ലം സ്വദേശിയായ ഷിഹാസുമാണ് ആദ്യം അറസ്റ്റിലായത്. ഗുണ്ടാ നേതാവ് ഭായ് നസീറിന്റെ അനുയായിയായ ബിനു ഓംപ്രകാശുമായി അടുപ്പം സ്ഥാപിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ലഹരിപ്പാര്‍ട്ടിക്ക് ലഹരി എത്തിച്ചതും ഇയാളാണെന്നാണ് നിഗമനം.

ഹോട്ടലിലെ മുറിയില്‍നിന്നു കണ്ടെടുത്തത് മയക്കുമരുന്ന് തന്നെയാണെന്ന് സ്ഥിരീകരിച്ചിരുന്നു.പരിശോധനയില്‍ മയക്കുമരുന്ന് സൂക്ഷിച്ചിരുന്ന സിപ്പ് ലോക്ക് കവറും മദ്യക്കുപ്പികളും മാത്രമാണ് ലഭിച്ചത്. ലിഫ്റ്റ്, റിസപ്ഷന്‍, ഇടനാഴികള്‍ എന്നിവിടങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചുവരുകയാണ്. ഫോണ്‍കോളുകളുടെയും ശാസ്ത്രീയ പരിശോധനകളുടെയും ഫലം ലഭിച്ച ശേഷം വിശദമായ ചോദ്യംചെയ്യും.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശിശുക്ഷേമ സമിതിയില്‍ കുഞ്ഞുങ്ങള്‍ക്ക് നേരെയുള്ള ക്രൂരത വിവരിച്ച് മുന്‍ ആയ

കുട്ടികളെ ഉപദ്രവിച്ചതിന് നടപടി നേരിട്ട് പുറത്തുപോകുന്നവര്‍ അതുപോലെ തിരിച്ചുകയറും

Published

on

തിരുവനന്തപുരം: മാതാപിതാക്കള്‍ ഉപേക്ഷിക്കുകയോ മരണപ്പെടുകയോ ചെയ്തതിനെ തുടര്‍ന്ന് ശിശുക്ഷേമ സമിതിയില്‍ അഭയം തേടിയെത്തുന്ന കുഞ്ഞുമക്കളോട് ആയമാര്‍ ചെയ്യുന്ന ക്രൂരത വിവരിച്ച് ശിശുക്ഷേമ സമിതിയിലെ മുന്‍ ആയ. മൂന്ന്, നാല് വയസ്സുകാരായ കുട്ടികളെ വരെ ഇത്തരത്തില്‍ ഉപദ്രവിക്കുന്നുണ്ട്. കുഞ്ഞുമക്കളുടെ ജനനേന്ദ്രിയത്തിലടക്കം ഉപദ്രവിക്കുന്നതായും സി.സി.ടി.വി നിരീക്ഷണം ഇല്ലാത്ത സ്ഥലങ്ങളില്‍ വെച്ച് മര്‍ദിക്കുന്നതായും ഇവര്‍ പറഞ്ഞു.

കുട്ടികളെ കുളിപ്പിക്കുമ്പോള്‍ ആയമാര്‍ ഉള്ളംകാലില്‍ നുള്ളി വേദനിപ്പിക്കും. ഉറക്കത്തില്‍ മൂത്രം ഒഴിക്കുന്ന കുട്ടികളെ സ്ഥിരമായി ഉപദ്രവിക്കും. ജനനേന്ദ്രിയത്തില്‍ ഉപദ്രവിക്കുന്നതടക്കം പതിവ് കാഴ്ചയാണ്.എപ്പോഴും വയറിളക്കമുള്ള ബുദ്ധിമാന്ദ്യമുള്ള കുട്ടിയുടെ ജനനേന്ദ്രിയത്തിനോട് ചേര്‍ന്ന് ചീര്‍പ്പ് കൊണ്ട് തുടര്‍ച്ചയായി അടിച്ചു. ഈ കുഞ്ഞ് തന്നോട് ഇതേക്കുറിച്ച് പരാതി പറഞ്ഞിരുന്നു. അടികിട്ടിയ ഭാഗത്ത് ചീര്‍പ്പിന്റെ പാട് കാണാമായിരുന്നു. അന്ധരായ കുട്ടികളെ മാനസികമായി പീഡിപ്പിക്കുമായിരുന്നു.

കുട്ടികളെ ഉപദ്രവിച്ചതിന് നടപടി നേരിട്ട് പുറത്തുപോകുന്നവര്‍ അതുപോലെ തിരിച്ചുകയറും. കുട്ടികളെ ഉപദ്രവിക്കുന്നതിനെ കുറിച്ച് പരാതി പറയുന്ന ആയമാര്‍ ഒറ്റപ്പെടുന്ന അവസ്ഥയാണെന്നും ഇവര്‍ പറഞ്ഞു. ഇപ്പോള്‍ രണ്ടര വയസ്സുകാരിയെ ക്രൂരമായി ഉപദ്രവിച്ച സംഭവത്തില്‍ പ്രതികള്‍ ആയവര്‍ നേരത്തെയും സമാന കുറ്റം ചെയ്തിട്ടുണ്ട്. സംഭവം പുറത്തറിഞ്ഞാല്‍ താത്കാലികമായി ഇവരെ പുറത്താക്കും. പാര്‍ട്ടി ഇടപെട്ട് പിന്നീട് വീണ്ടും നിയമനം നല്‍കുമെന്നും മുന്‍ ആയ പറഞ്ഞു.

അതേസമയം, കുട്ടിയെ ഉപദ്രവിച്ച മൂന്ന് പ്രതികളെയും കസ്റ്റഡിയില്‍ വാങ്ങി ശാസ്ത്രീയ തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് അറിയിച്ചു. കുട്ടിയെ ഉപദ്രവിച്ച കാര്യം അധികൃതരെ അറിയിക്കാതെ ഒരാഴ്ചയാണ് ആയമാര്‍ മറച്ച് വെച്ചത്. ഒരാഴ്ച കഴിഞ്ഞ് ഡ്യൂട്ടിക്കെത്തിയ മറ്റൊരു ആയയാണ് വിവരം പുറത്തറിയിച്ചത്. കുഞ്ഞിന് ഒരു പണി കൊടുത്തുവെന്ന രീതിയില്‍ ആയമാര്‍ ഇതേക്കുറിച്ച് പരസ്പരം പറഞ്ഞിരുന്നു.

ഈ കുട്ടിയെ കാര്യമായി കൈകാര്യം ചെയ്തതായി പ്രധാന പ്രതി അജിത കഴിഞ്ഞ മാസം 24 ന് ഒരു വിവാഹ വേദിയില്‍ വെച്ച് ഒപ്പമുണ്ടായിരുന്നവരോട് പറഞ്ഞിരുന്നു. ഇത്‌കേട്ട് സന്തോഷിച്ചതല്ലാതെ ഉപദ്രവം തടയാനോ റിപ്പോര്‍ട്ട് ചെയ്യാനോ ഒപ്പമുണ്ടായിരുന്ന സിന്ധുവും മഹേശ്വരിയും തയ്യാറായില്ല. ഒരാഴ്ചയോളം വിവരം ഇവര്‍ മറച്ചുവെച്ചു.

ഒരാഴ്ച കഴിഞ്ഞ് ഡ്യൂട്ടിക്കെത്തിയ ആയയാണ് മര്‍ദനത്തിനിരയായ കുഞ്ഞിന്‍ന്റെ സ്വകാര്യ ഭാഗത്തെ മുറിവുകള്‍ അടക്കം അധികൃതരോട് റിപ്പോര്‍ട്ട് ചെയ്യുന്നത്. അപ്പോഴേക്കും ഒരാഴ്ച പിന്നിട്ടിരുന്നു. സ്വകാര്യഭാഗത്തും പിന്‍ഭാഗത്തും കൈക്കും മുറിവുകളോടെയാണ് തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ ഇക്കഴിഞ്ഞ ശനിയാഴ്ച കുഞ്ഞിനെ ചികിത്സക്കായി കൊണ്ടുപോയത്.

ക്രൂരമായി മുറിവേറ്റുവെന്ന് ഡോക്ടറും അറിയിച്ചതിന് പിന്നാലെയാണ് ശിശുക്ഷേമ സമിതി അധികൃതരുടെ പരാതിയില്‍ പൊലീസ് കേസെടുത്തത്. രണ്ട് ദിവസത്തെ അന്വേഷണത്തിന് ശേഷം മൂന്നുപേര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. കേസില്‍ 70 പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

 

Continue Reading

kerala

ആലപ്പുഴ വാഹനാപകടം; ചികിത്സയിലുള്ള നാലുപേരുടെ ആരോഗ്യനില മെച്ചപ്പെട്ടതായി മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്

ആനന്ദ് മനു, ഗൗരി ശങ്കര്‍, മുഹ്‌സിന്‍, കൃഷ്ദേവ് എന്നിവരുടെ ആരോഗ്യനിലയാണ് മെച്ചപ്പെട്ടത്

Published

on

ആലപ്പുഴ: കളര്‍കോട് വാഹനാപകടത്തില്‍ പരിക്കേറ്റവരില്‍ നാലുപേരുടെ ആരോഗ്യനില മെച്ചപ്പെട്ടതായി മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്. ആനന്ദ് മനു, ഗൗരി ശങ്കര്‍, മുഹ്‌സിന്‍, കൃഷ്ദേവ് എന്നിവരുടെ ആരോഗ്യനിലയാണ് മെച്ചപ്പെട്ടത്. ഗുരുതരാവസ്ഥയിലുള്ള ആല്‍വിനെ ഏറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തിങ്കളാഴ്ച രാത്രിയാണ് കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആലപ്പുഴ മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥികള്‍ മരിച്ചത്. ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹീം,പാലക്കാട് സ്വദേശി ശ്രീദേവ്, കണ്ണൂര്‍ മാട്ടൂല്‍ സ്വദേശി മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍, ആയുഷ് രാജ്, ദേവാനന്ദ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്

അപകടത്തില്‍പ്പെട്ട കാറിന്റെ ഉമട ഷാമില്‍ ഖാന്‍ നേരത്തെയും കാര്‍ വാടകക്ക് നല്‍കിയിരുന്നെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ രമണന്‍ പറഞ്ഞു. ഷാമില്‍ ഖാന്റെ ഒമിനിയായിരുന്നു സിപിഎം നേതാവ് ബെന്നി കൊലക്കേസില്‍ പ്രതികള്‍ ഉപയോഗിച്ചത് . ഷാമില്‍ ഖാന്‍ സ്ഥിരമായി വാഹനം വാടകക്ക് നല്‍കുന്നയാളാണെന്നായുന്നു ആര്‍ടിഒ പറഞ്ഞത്. എന്നാല്‍ സൗഹൃദത്തിന്റെ പുറത്താണ് വിദ്യാര്‍ഥികള്‍ക്ക് വാഹനം നല്‍കിയതെന്നാണ് ഷാമില്‍ ഖാന്‍ പൊലീസിന് നല്‍കിയ മൊഴി. ഇത് വിശ്വാസയോഗ്യമല്ലെന്നും വാഹനം വാടകക്ക് നല്‍കിയതാണോയെന്ന് അറിയാന്‍ ചികിത്സയിലുള്ള വിദ്യാര്‍ഥികളുടെ മൊഴിയെടുക്കുമെന്നും ആര്‍ടിഒ വ്യക്തമാക്കി.

 

Continue Reading

kerala

രാസലഹരി കേസില്‍ തൊപ്പി സേഫ്; മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി

തമ്മനത്തെ താമസ സ്ഥലത്തുനിന്ന് രാസലഹരി പിടിച്ചെടുത്തതിന് പിന്നാലെ യൂട്യൂബര്‍ തൊപ്പി എന്ന നിഹാദ് ഒളിവിലായിരുന്നു

Published

on

രാസലഹരി കേസില്‍ ‘തൊപ്പി’യുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി. കേസില്‍ നിലവില്‍ നിഹാദ് പ്രതിയല്ലെന്ന് പാലാരിവട്ടം പൊലീസ് അറിയിച്ചു. നിഹാദ് ഉള്‍പ്പടെ ആറ് പേര്‍ക്കെതിരെയും കേസെടുത്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു. പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കിയത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി.

താമസ സ്ഥലത്തുനിന്ന് രാസലഹരി പിടിച്ചെടുത്തതിന് പിന്നാലെ യൂട്യൂബര്‍ തൊപ്പി എന്ന നിഹാദ് ഒളിവിലായിരുന്നു. പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് നിഹാദ് ഒളിവില്‍ പോയത്. ഇയാള്‍ മുന്‍കൂര്‍ ജാമ്യം തേടി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നു. നിഹാദിനൊപ്പം സുഹൃത്തുക്കളായ മൂന്ന് യുവതികളും മുന്‍കൂര്‍ ജാമ്യം തേടിയിരുന്നു.

അടുത്തിടെ എല്ലാം അവസാനിപ്പിക്കുന്നുവെന്ന് പറഞ്ഞ് നിഹാദ് രംഗത്തെത്തിയിരുന്നു. വിഷാദത്തിലൂടെ കടന്നു പോവുകയാണെന്നും ഇനിയിത് തുടരാനാകില്ലെന്നുമായിരുന്നു യൂട്യൂബിലൂടെ നിഹാദ് പറഞ്ഞത്. വീട്ടുകാര്‍ തന്നെ സ്വീകരിക്കുന്നില്ലെന്നും പണവും പ്രശസ്തിയുമുണ്ടായിട്ട് ഒരു കാര്യവുമില്ലെന്നും നിഹാദ് പറഞ്ഞിരുന്നു.

‘തൊപ്പി’ എന്ന കഥാപാത്രത്തെ ഉപേക്ഷിക്കുകയാണെന്നും നിഹാദ് എന്ന യഥാര്‍ത്ഥ വ്യക്തിത്വത്തിലേക്ക് മടങ്ങുക മാത്രമാണ് ജീവിതത്തിലേക്ക് തിരികെവരാനുള്ള ഏക പോംവഴിയെന്നും നിഹാദ് പറഞ്ഞിരുന്നു.

Continue Reading

Trending