ദുബായ്: ദുബായിയില്‍ വീണ്ടും മലയാളിക്ക് സൗഭാഗ്യം. ദുബായ് ഡ്യൂട്ടി ഫ്രീ മില്യനിയം മില്യനയര്‍ നറുക്കെടുപ്പില്‍ ഏഴ് കോടിയിലേറെ രൂപ (10 ലക്ഷം ഡോളര്‍) സമ്മാനം ദുബായില്‍ ജോലി ചെയ്യുന്ന അനൂപ് പിള്ളക്ക് ലഭിച്ചു. 46കാരനായ ഇദ്ദേഹം ഇന്ന് നടന്ന 341 സീരീസ് നറുക്കെടുപ്പിലൂടെയാണ് കോടീശ്വരനായത്. 4512 ആണ് വിജയനമ്പര്‍.

സമ്മാനം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് അനൂപ് പിള്ള പറഞ്ഞു. ദുബായിലെ സ്വകാര്യ കമ്പനിയില്‍ മാനേജറാണ് ഇദ്ദേഹം. കഴിഞ്ഞ 10 വര്‍ഷമായി നറുക്കെടുപ്പില്‍ പങ്കെടുക്കുന്നയാളാണ്. ഭാര്യയും രണ്ടു മക്കളോടുമൊപ്പം ദുബായിലാണ് താമസം.

സാധാരണ ഗതിയില്‍ യുഎഇയിലെ നറുക്കെടുപ്പുകള്‍ മലയാളികള്‍ക്കായിരുന്നു അടിക്കാറുണ്ടായിരുന്നത്. എന്നാല്‍, അടുത്തിടെ നടന്ന തിരഞ്ഞെടുപ്പുകളില്‍ മറ്റു രാജ്യക്കാരായിരുന്നു വിജയികള്‍. ദുബായ് ഡ്യൂട്ടി ഫ്രീ ആരംഭിച്ച 1999 ന് ശേഷം വിജയിയാകുന്ന 169ാമത്തെ ഇന്ത്യക്കാരനാണ് അനൂപ്.