Connect with us

FOREIGN

ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവല്‍: ഭക്ഷണ, വിനോദ വൈവിധ്യങ്ങളൊരുക്കി കാന്റീന്‍ എക്‌സ്

അല്‍മുശ്‌രിഫ് പാര്‍ക്കില്‍ മറ്റെങ്ങുമില്ലാത്ത അസാധാരണ വിനോദ, ഭക്ഷ്യ, സാഹസികാനുഭവങ്ങളും

Published

on

ദുബൈ: ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഭാഗമായി ദുബൈ ഗവണ്‍മെന്റിന് കീഴിലുള്ള ഡിപാര്‍ട്‌മെന്റ് ഓഫ് എകണോമി ആന്റ് ടൂറിസം (ഡിഇടി) ആഭിമുഖ്യത്തില്‍ അല്‍ മുശ്‌രിഫ് പാര്‍ക്ക് കവാടത്തിന് സമീപത്തെ പാര്‍ക്കിംഗ് ഏരിയയില്‍ ‘കാന്റീന്‍ എക്‌സ്’ എന്ന ഭക്ഷണ-വിനോദ കേന്ദ്രത്തിന് തുടക്കമായി. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും വിനോദ-ഉല്ലാസ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ളതാണ് കാന്റീന്‍ എക്‌സ്.

ഇരുപതോളം ഭക്ഷ്യ സ്ഥാപനങ്ങളുടെ ഔട്‌ലെറ്റുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. പുത്തന്‍ ഡിസൈനിലുള്ള ഈ കേന്ദ്രം ഈ മാസം 15നാണ് ആരംഭിച്ചത്. ഇതിനകം തന്നെ വന്‍ ജനപ്രീതിയാര്‍ജിച്ചുവെന്നും മികച്ചൊരു ഹാംഗ് ഔട്ട് ഇടമാണിതെന്നും ദുബൈ ഫെസ്റ്റിവല്‍സ് ആന്റ് റീടെയില്‍ എസ്റ്റാബ്‌ളിഷ്‌മെന്റിലെ (ഡിഎഫ്ആര്‍ഇ) ഈവന്റ്‌സ് പ്‌ളാനിംഗ് എക്‌സിക്യൂട്ടീവ് കല്‍താം അല്‍ ഷംസി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

സ്വാദിഷ്ഠ രുചികളുടെയും ആവേശകരമായ വിനോദങ്ങളുടെയും അത്ഭുതകരമായ മിശ്രിതമാണ് അല്‍മുശ്‌രിഫ് എന്ന പ്രകൃതി മനോഹരമായ സ്ഥലത്ത് ഒരുക്കിയിട്ടുള്ളത്. ശൈത്യ കാലത്തെ നല്ലൊരു അനുഭവമായിരിക്കും ഈ കേന്ദ്രമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ഡിഇടിയുടെ കീഴിലുള്ള ഡിഎസ്എഫും അതിന്റെ ക്രിയേറ്റീവ് ഏജന്‍സിയായ ബ്രാഗും തമ്മിലുള്ള പങ്കാളിത്തത്തോടെയാണ് കാന്റീന്‍ എക്‌സ് ആരംഭിച്ചത്. ഈ ശൈത്യ കാലത്ത് സന്ദര്‍ശകര്‍ക്കായി നഗരത്തിലെ വര്‍ധിച്ചു വരുന്ന ഗ്യാസ്‌ട്രോണമിക് ട്രീറ്റുകള്‍ക്ക് അധിക മാനം നല്‍കുന്നു ഈ കേന്ദ്രം. വൈകുന്നേരം 4 മുതല്‍ പുലര്‍ച്ചെ 1 മണി വരെ ഇത് പ്രവര്‍ത്തിക്കുന്നു.

അഞ്ച് വ്യത്യസ്ത വിഭാഗങ്ങളിലായി പര്യവേക്ഷണം ചെയ്യാന്‍ 20ലധികം ഹോം ഗ്രൗണ്‍ കാഷ്വല്‍ ഫുഡി സങ്കല്‍പങ്ങളാണ് ഇവിടെയുള്ളത്. മാക്‌സി ദി ഗുഡ്ഫുഡ് ഷോപ്, സിആര്‍എംബിസെഡ്, ഏലിയന്‍ ബര്‍ഗര്‍, ബിആര്‍ജിആര്‍എസ്, ചോക്കോ ഫോണ്ട്യു, ഹൗസ് ഓഫ് പോപ്‌സ്, ഇന്‍ഫ്യൂസോ കോഫി, ക്രേവ് ബോക്‌സ്, ചങ്ക് ബേക് ഹൗസ്, ജെലാറ്റോണ്‍, ബോബ ബേ എന്നിവ ഇവിടെ സദാ സജ്ജമാണ്. ദി മീറ്റ് സ്‌മോക്കേഴ്‌സ്, മിസ്റ്റര്‍ ക്രാബ്, സോസേജ് സലൂണ്‍, മേദാര്‍ എന്നിവയില്‍ നിന്ന് രുചികരമായ തെരഞ്ഞെടുപ്പ് വാഗ്ദാനം ചെയ്യുന്ന പ്രോട്ടീന്‍ നേഷന്‍ സോണും, ചുറോസ്/സ്ട്രീറ്റ് ഫ്രൈസ് പോലുള്ള ബ്രാന്‍ഡുകളും ഫിംഗര്‍ ഫുഡ് സോണില്‍ നിരന്നിരിക്കുന്നു. വൈവിധ്യമാര്‍ന്ന മറ്റു രുചി സോണുകളുണ്ട്.

കൊച്ചുകുട്ടികള്‍ക്കായി പ്രത്യേകം ക്യൂറേറ്റ് ചെയ്ത വിശാലമായ ശ്രേണി കണ്ടെത്തുന്നതില്‍ കുടുംബങ്ങളും ആവേശഭരിതരാകും. കാന്റീന്‍ എക്‌സിനായി മാത്രം രൂപകല്‍പന ചെയ്ത അസാധാരണമായ ഒരു ഔട്‌ഡോര്‍ സിനിമാ അനുഭവവുമുണ്ട്. പാര്‍ക്കിംഗ് ഏരിയയില്‍ സജ്ജീകരിച്ചിരിക്കുന്ന ഈ സിനിമാ തിയ്യറ്റര്‍ കുടുംബ സൗഹൃദ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നു. അതിഥികള്‍ക്ക് തങ്ങളുടെ കാറുകളില്‍ നിന്ന് ട്യൂണ്‍ ചെയ്യാന്‍ കഴിയും.

ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ 29-ാമത് എഡിഷനിലൂടെ എല്ലാ ദിവസവും മറ്റെവിടെയുമില്ലാത്ത അസാധാരണ വിനോദ, സാഹസിക അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. 2023 ഡിസംബര്‍ 8 മുതല്‍ 2024 ജനുവരി 14 വരെ ഡിസ്എഫ് നടന്നു വരുന്നു. വര്‍ഷത്തിലെ ഏറ്റവും മനോഹരമായ സമയമാണിത്. നഗരം അതിന്റെ ഏറ്റവും മനോഹാരിതയില്‍ കാണാനും ദുബൈയുടെ മികച്ച ശൈത്യകാല കാലാവസ്ഥ ആസ്വദിക്കാനും ഇത് ഉത്തമ അവസരമാണ്.

ഡിസ്‌കൗണ്ട് വില്‍പന, കിഴിവുകള്‍, പോപ് അപ് മാര്‍ക്കറ്റുകള്‍, ഹോം ഗ്രൗണ്‍ എക്‌സ്‌ക്‌ളൂസിവ് ഫീച്ചറുകള്‍, റീടെയില്‍ ഓഫറുകള്‍ എന്നിവ പ്രത്യേകതകളാണ്.
ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിനെ കുറിച്ചറിയാന്‍ സോഷ്യല്‍ മീഡിയ ചാനലുകള്‍ സന്ദര്‍ശിക്കാം: @CelebrateDubai, @DiscoverDubai, @tSyledbyDubai. കാന്റീന്‍ എക്‌സിലേക്ക് പ്രവേശനം സൗജന്യമാണ്. ഡിസംബര്‍ 31 വരെ തുടരും.

FOREIGN

കെ.​എം.​സി.​സി വ​ള​ന്‍റി​യ​ർ​മാ​ർ​ക്ക് ആ​ദ​രം

Published

on

യു.​എ.​ഇ സ​ർ​ക്കാ​റി​ന്‍റെ പൊ​തു​മാ​പ്പ് പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​ന് ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ൽ ആ​രം​ഭി​ച്ച ഹെ​ൽ​പ്‌ ഡെ​സ്‌​കി​ൽ വ​ള​ന്റി​യ​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച ദു​ബൈ കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​ർ​ക്ക് ദു​ബൈ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് ആ​ദ​ര​വ് ന​ൽ​കി.

കോ​ൺ​സു​ലേ​റ്റ് ഹാ​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ച​ട​ങ്ങി​ൽ കോ​ൺ​സ​ൽ ജ​ന​റ​ൽ സ​തീ​ഷ് ശി​വ​ൻ പ്ര​ശം​സ​പ​ത്രം കൈ​മാ​റി. അ​ഡ്വ. സാ​ജി​ദ് അ​ബൂ​ബ​ക്ക​ർ, മു​ഹ​മ്മ​ദ് അ​ഷ്‌​റ​ഫ് വെ​മ്മ​ര​ത്തി​ൽ, ഹം​സ ന​ടു​വ​ണ്ണൂ​ർ, ദു​ബൈ കെ.​എം.​സി.​സി വി​മ​ൻ​സ് വി​ങ് പ്ര​സി​ഡ​ന്‍റ്​ സ​ഫി​യ മൊ​യ്‌​ദീ​ൻ, ട്ര​ഷ​റ​ർ ന​ജ്മ സാ​ജി​ദ്, ഷാ​ജി​ത ഫൈ​സ​ൽ എ​ന്നി​വ​ർ പ്ര​ശം​സ​പ​ത്രം ഏ​റ്റു​വാ​ങ്ങി.

നാ​ല് മാ​സം നീ​ണ്ട പൊ​തു​മാ​പ്പ് കാ​ല​യ​ള​വി​ൽ ദു​ബൈ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ൽ മി​ക​ച്ച സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി​യി​രു​ന്നു. വി​വി​ധ സം​ഘ​ട​ന വ​ള​ന്റി​യ​ർ​മാ​ർ നി​സ്വാ​ർ​ഥ സേ​വ​ന​മാ​ണ് അ​വ​ര​വ​രു​ടെ ഹെ​ൽ​പ് ഡെ​സ്കി​ലൂ​ടെ കാ​ഴ്ച​വെ​ച്ച​ത്.

3000 പേ​രെ നാ​ട്ടി​ലേ​ക്ക് അ​യ​ക്കാ​നും നി​ര​വ​ധി പേ​ർ​ക്ക് യു.​എ.​ഇ​യി​ൽ തു​ട​രു​ന്ന​തി​ന് നി​യ​മാ​നു​സൃ​ത ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും ഹെ​ൽ​പ് ഡെ​സ്കി​ലൂ​ടെ സാ​ധി​ച്ചു. നാ​ട്ടി​ലേ​ക്ക് പോ​കാ​ൻ ടി​ക്ക​റ്റി​ന് പ​ണ​മി​ല്ലാ​തെ പ്ര​യാ​സ​പ്പെ​ടു​ന്ന 100ഓ​ളം പേ​ർ​ക്ക് സൗ​ജ​ന്യ ടി​ക്ക​റ്റു​ക​ളും ദു​ബൈ കെ. ​എം.​സി.​സി ഹെ​ൽ​പ് ഡെ​സ്കി​ലൂ​ടെ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

Continue Reading

FOREIGN

സൗദിയില്‍ ഒരാഴ്ചക്കിടെ 23,194  അനധികൃത താമസക്കാരെ പിടികൂടി 

 അറസ്റ്റിലായവരില്‍ 13,083 റസിഡന്‍സി നിയമം ലംഘിച്ചവരും 6,210 അതിര്‍ത്തി സുരക്ഷാ നിയമം ലംഘിച്ചവരും 3,901 തൊഴില്‍ നിയമം ലംഘിച്ചവ രും ഉള്‍പ്പെടുന്നു.

Published

on

റിയാദ്: സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളില്‍നിന്ന് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 23,194 അന ധികൃത താമസക്കാരെ സൗദി സുരക്ഷാ സേന അറസ്റ്റ് ചെയ്തു.
 അറസ്റ്റിലായവരില്‍ 13,083 റസിഡന്‍സി നിയമം ലംഘിച്ചവരും 6,210 അതിര്‍ത്തി സുരക്ഷാ നിയമം ലംഘിച്ചവരും 3,901 തൊഴില്‍ നിയമം ലംഘിച്ചവ രും ഉള്‍പ്പെടുന്നു. രാജ്യത്തേക്ക് അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ 1,536 പേരാണ് പിടിയിലായത്.
ഇതില്‍ 41 ശതമാനം യമന്‍ പൗരന്മാരും 57 ശതമാനം എത്യോപ്യന്‍ പൗരന്മാരും രണ്ട് ശതമാനം മറ്റ് രാജ്യ ങ്ങളില്‍ നിന്നുള്ളവരുമാണ്. അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച 57 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
നിയമലംഘകരെ കടത്തിവിടുകയും അഭയം നല്‍കുകയും ജോലിക്ക് നിയമിക്കുകയും ചെയ്ത 23 പേരെ പിടികൂടുകയുണ്ടായി.
 21,843 നിയമലംഘകരെ യാത്രാ രേഖകള്‍ ലഭിക്കുന്നതിന് അവരുടെ എം ബസ്സികളുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. 4025 നിയമലംഘകരെ യാത്രാ ടിക്കറ്റുകള്‍ ശരിയാക്കന്നതിന് പ റഞ്ഞിട്ടുണ്ട്. 9,904 നിയമലംഘകരെ ഇതിനകം നാടുകടത്തുകയും ചെയ്തു.
നിയമവിരുദ്ധമായി രാജ്യത്തേക്ക് പ്രവേശനത്തിന് സൗകര്യമൊരുക്കുകയോ, അഭയമോ മറ്റേതെ ങ്കിലും സഹായമോ സേവനമോ നല്‍കുന്നവര്‍ക്ക് 15 വര്‍ഷം വരെ തടവും പിഴയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
 ദശലക്ഷം റിയാല്‍ വരെ പിഴയും ഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹന ങ്ങളും അഭയം നല്‍കാന്‍ ഉപയോഗിക്കുന്ന വീടുകളും കണ്ടുകെട്ടുമെന്ന് അഭ്യന്തര മന്ത്രാലയം ശക്തമായ മുന്നറിയിപ്പ് നല്‍കി.
ഏതെങ്കിലും നിയമലംഘനങ്ങളെക്കുറിച്ചു അറിയുന്നവര്‍ മക്ക, റിയാദ്, കിഴക്കന്‍ പ്ര വിശ്യ എന്നിവിടങ്ങളില്‍ 911 എന്ന നമ്പരിലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലെ 999, 996 എന്നീ നമ്പരുകളി ലും റിപ്പോര്‍ട്ട് ചെയ്യണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

Continue Reading

FOREIGN

വയനാടിന് കൈത്താങ്ങായി സഊദി അൽ ബിർ വിദ്യാർത്ഥികൾ

Published

on

ദമ്മാം: വയനാട് ദുരിതബാധിതർക്ക് വീട് ഒരുക്കുന്ന സമസ്ത വിദ്യാഭ്യാസ ബോർഡിന്റെ അൽബിർ സ്ഥാപനങ്ങളുടെ ബൈത്തുൽ -ബിർ പദ്ധതിയിലേക്ക് കൈത്താങ്ങായി തുഖ്ബാ എസ് ഐ സി അൽബിർ സ്കൂളിലെ വിദ്യാർഥികൾ.

നാഷണൽ ഡേയുടെ ഭാഗമായുള്ള പരിപാടിയിലാണ് കുരുന്നുകൾ സമാഹരിച്ച് തുക കൈമാറിയത്. സ്കൂൾ ഹെഡ് ഷഹല ടീച്ചർ ,ഷിൽന ടീച്ചർ, റസീന വഫിയ്യ, റഷ്നാ ടീച്ചർ സക്കീയ്യ ടീച്ചർ, ഹസീബ ടീച്ചർ എന്നിവർ പങ്കെടുത്തു.

Continue Reading

Trending