പുതിയ ചിത്രമായ സോളോക്കെതിരെ ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങളില്‍ മനംനൊന്ത് യുവതാരം ദുല്‍ഖര്‍സല്‍മാന്‍. സോളോയിലെ കഥാപാത്രത്തെ കൂക്കിത്തോല്‍പ്പിക്കുന്നത് തന്റെ ഹൃദയം തകര്‍ക്കുകയാണെന്ന് ദുല്‍ഖര്‍പറഞ്ഞു. ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ വളരെ വൈകാരികമായായിരുന്നു ദുല്‍ഖറിന്റെ പ്രതികരണം. സിനിമയുടെ ക്ലൈമാക്‌സ് മാറ്റിയതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ ഉയരുന്നതിനിടക്കാണ് ദുല്‍ഖറിന്റെ നീണ്ട ഫേസ്ബുക്ക് കുറിപ്പ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

താന്‍ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രമായ ദുദ്ര എത്തുമ്പോള്‍ ആളുകള്‍ കൂക്കുകയാണ്. ദയവായി ആരും കൂക്കിത്തോല്‍പ്പിക്കരുത്. അതെന്റെ ഹൃദയം തകര്‍ക്കുകയാണ്. ഞങ്ങളുടെ എല്ലാം ഹൃദയം തകര്‍ക്കുകയാണ്. ചിത്രത്തെ കൊല്ലരുത്. നിങ്ങള്‍ ഇത്രയും കാലം തന്ന ധൈര്യം ഇപ്പോള്‍ ചോര്‍ന്നുപോവുകയാണ്. ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ക്കൊപ്പമാണ് താന്‍ നിലയുറപ്പിക്കുന്നതെന്നും ദുല്‍ഖര്‍ പറഞ്ഞു. താന്‍ പോകുന്നിടത്തെല്ലാം കഥകള്‍ തെരയുന്ന ആളാണ്. പരീക്ഷണവും വ്യത്യസ്ഥതയുമാണ് ഏറ്റവും ഇഷ്ടപ്പെടുന്നത്. അതുകൊണ്ടാണ് ബാംഗ്ലൂര്‍ ഡെയ്‌സിനെപ്പോലെയോ, ചാര്‍ളിയെപ്പോലെയോഉള്ള ചിത്രമായിരിക്കാന്‍ സോളോക്ക് കഴിയാത്തത്. ചിത്രം വെട്ടിമാറ്റാന്‍ ശ്രമിച്ചവര്‍ സോളോയെ കൊല്ലാന്‍ ശ്രമിക്കുകയാണെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

സോളോയെ കൂക്കിക്കൊല്ലാതെ തുറന്ന മനസ്സോടെ ചിത്രം കാണൂ. അതിന്റെ പ്രദര്‍ശനം തുടരട്ടെയെന്നും പോസ്റ്റില്‍ ദുല്‍ഖര്‍ പറയുന്നു.