ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ചെങ്ങന്നൂരില്‍ രാഷ്ട്രീയ സംഘര്‍ഷം. ചെങ്ങന്നൂര്‍ പാണ്ടനായ് മുറിയായിക്കരയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഞെട്ടൂര്‍ ബിജീഷ് (29), തുലാമ്പറമ്പില്‍ രാജേഷ് (30), ഊട്ടുമ്മത്തറ സുജിത്ത് (25) എന്നിവര്‍ക്കാണ് വേട്ടേറ്റത്.

ഞായറാഴ്ച വൈകീട്ട് മൂന്നുമണിയോടെ ബിജീഷിന്റെ വീടിന് സമീപമാണ് സംഭവം. ബൈക്കിലെത്തിയ രണ്ട് ബി.ഡി.ജെ.എസ് പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് പരിക്കേറ്റവര്‍ പറഞ്ഞു.