മെക്‌സിക്കോയയുടെ വടക്കന്‍മധ്യ പ്രദേശങ്ങളില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.2 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഓക്‌സാക സ്‌റ്റേറ്റിലെ പിനോടെപയാണ്. റിക്ടര്‍ സ്‌കെയിലില്‍ ആദ്യം 7.5 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ തോത് 7.2ആയി കുറയുകയായിരുന്നു.

മെക്‌സിക്കോ സിറ്റി ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ ഭൂചലന മുന്നറിയിപ്പ് സംവിധാനം ആക്ടിവേറ്റ് ചെയ്തിട്ടുണ്ട്. ജനങ്ങള്‍ വീടിന് വെളിയില്‍ ഇറങ്ങണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. സുനാമി ഭീഷണിയില്ലെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.

അപകടത്തില്‍ ഉണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 370 പേരുടെ ജീവനാശത്തിന് ഇടയാക്കിയ ഭൂകമ്പമുണ്ടായി അഞ്ച് മാസങ്ങള്‍ക്ക് ശേഷം വീണ്ടും ഉണ്ടായ ഭൂചലനം ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തിയിട്ടുണ്ട്.