News
ചൈനയില്‍ ഭൂകമ്പം; റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത
റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്
ചൈനയില്‍ താജിക്കിസ്ഥാന്‍ അതിര്‍ത്തി മേഖലയില്‍ ഭൂകമ്പം. ചൈനയിലെ സിങ്ജിയാങ് മേഖലയിലും താജിക്കസ്ഥാനിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്.
റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.എന്നാല്‍ അതേസമയം മറ്റു ആള്‍ നാശമോ മറ്റു നാശനഷ്ടമോ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
kerala
എസ്.ഐ.ആര്‍; രാജ്യസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി പി.വി അബ്ദുല്‍വഹാബ് എം.പി
നിലവിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രക്രിയക്കിടെ കേരളത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന എസ്.ഐ.ആർ സഭാനടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാണ് മുസ്ലിംലീഗ് ആവശ്യപ്പെട്ടത്.
കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി മുസ്ലിംലീഗ് ദേശീയ ട്രഷറർ പി.വി അബ്ദുൽ വഹാബ് എം.പി. നിലവിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രക്രിയക്കിടെ കേരളത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന എസ്.ഐ.ആർ സഭാനടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാണ് മുസ്ലിംലീഗ് ആവശ്യപ്പെട്ടത്. ഈ ഘട്ടത്തിൽ എസ്.ഐ.ആർ ആരംഭിക്കുന്നത് വോട്ടവകാശം നിഷേധിക്കപ്പെടുന്നതിനും, തദ്ദേശ സ്ഥാപനങ്ങൾക്ക് ഭരണപരമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതിനും, വ്യാപകമായ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനും കാരണമാകുമെന്ന്അദ്ദേഹം നോട്ടീസിൽ പറഞ്ഞു. സുതാര്യത, നിഷ്പക്ഷത, ജനാധിപത്യ പ്രക്രിയയുടെ സുഗമമായ നടത്തിപ്പ് എന്നിവയെ ബാധിക്കാൻ സാധ്യതയുണ്ടെന്നും, അതിനാൽ തിടുക്കത്തിൽ നടത്തുന്ന ഈ പ്രക്രിയ മാറ്റി വെക്കണമെന്നും അദ്ദേഹം പറഞ്ഞു.
kerala
എസ്ഐആര്‍; പാര്‍ലമെന്റില്‍ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം
എസ്ഐആറില്‍ സഭ നിര്‍ത്തിവെച്ച ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെസി വേണുഗോപാല്‍, അബ്ദുല്‍ വഹാബ് ഉള്‍പ്പെടെയുള്ള എംപിമാര്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.
എസ്ഐആറില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം. സഭാ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എസ്ഐആറില്‍ സഭ നിര്‍ത്തിവെച്ച ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെസി വേണുഗോപാല്‍, അബ്ദുല്‍ വഹാബ്, ജോണ്‍ ബ്രിട്ടാസ് ഉള്‍പ്പെടെയുള്ള എംപിമാര്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ലോക്സഭാ നടപടികള്‍ ആരംഭിച്ച ഉടന്‍ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലേക്ക് ഇറങ്ങി.
അതേസമയം, പ്രതിഷേധത്തെ തുടര്‍ന്ന് സഭാ നടപടികള്‍ രണ്ടുതവണ നിര്‍ത്തിവെച്ചു. രാജ്യസഭയില്‍ ഉപരാഷ്ട്രപതിയുടെ അനുമോദനങ്ങള്‍ക്ക് പിന്നാലെ പ്രതിപക്ഷം എസ്ഐആര്‍ വിഷയം ഉയര്‍ത്തി. മുന്‍ ഉപ രാഷ്ട്രപതി ജഗദീപ് ധന്‍ഖഡിന് യാത്രയയപ്പ് പോലും നല്‍കാന്‍ സാധിച്ചില്ലെന്നും അധ്യക്ഷന്‍ ഭരണ- പ്രതിപക്ഷത്തെ ഒരുപോലെ പരിഗണിക്കണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു.
india
സ്ത്രീധനപീഡനം; യുവതിയെ ഭര്‍തൃമാതാപിതാക്കള്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതായി പരാതി
സ്ത്രീധനം ആവശ്യപ്പെട്ടുള്ള തുടര്‍ച്ചയായ പീഡനത്തിന് പിന്നാലെ ഹിന എന്ന ഇരുപത്തെട്ടുകാരിയാണ് കൊല്ലപ്പെട്ടത്.
സ്ത്രീധന പീഡനത്തിന് പിന്നാലെ യുവതിയെ ഭര്‍തൃമാതാപിതാക്കള്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതായി പരാതി. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ ജില്ലയിലെ കസോലി ഗ്രാമത്തില്‍ ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. സ്ത്രീധനം ആവശ്യപ്പെട്ടുള്ള തുടര്‍ച്ചയായ പീഡനത്തിന് പിന്നാലെ ഹിന എന്ന ഇരുപത്തെട്ടുകാരിയാണ് കൊല്ലപ്പെട്ടത്.
2023 മേയ്മാസത്തിലാണ് ഹിനയുടെയും ഖുഷ്നസീബിന്റെയും വിവാഹം നടന്നത്. അന്നുമുതല്‍ തുടര്‍ച്ചയായി ഹിന സ്ത്രീധനപീഡനം അനുഭവിക്കുകയായിരുന്നെന്ന് സഹോദരന്‍ പോലീസിന് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു. ഹിനയുടെ ഭര്‍ത്താവ് ഖുഷ്നസീബ്, ഭര്‍തൃമാതാപിതാക്കളായ ഇന്‍തസാര്‍, ഫര്‍സാന, ഭര്‍ത്താവിന്റെ രണ്ട് സഹോദരന്മാര്‍ എന്നിവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍, ആരോപണവിധേയരെല്ലാം ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. ഇവരെ പിടികൂടാന്‍ അന്വേഷണസംഘങ്ങള്‍ രൂപവത്കരിച്ചിട്ടുണ്ടെന്ന് സര്‍ക്കിള്‍ ഓഫീസര്‍ ഡി. ബാജ്പേയ് പറഞ്ഞു.
-
india3 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment3 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india3 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india3 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
News16 hours agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ
-
kerala2 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
Sports22 hours agoസെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം
-
kerala2 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു

