Connect with us

Culture

സാമ്പത്തിക താല്‍പ്പര്യം മാത്രമല്ല ക്രിക്കറ്റ്

Published

on

 

ലോകകപ്പ് കഴിഞ്ഞാല്‍ രാജ്യാന്തര ക്രിക്കറ്റ് ലോകത്തെ ഏറ്റവും വലിയ ചാമ്പ്യന്‍ഷിപ്പാണ് ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി. ഏകദിന ക്രിക്കറ്റിലെ പ്രബലരായ എല്ലാ ടീമുകളും പങ്കെടുക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇന്നലെയാണ് അന്തിമ തീരുമാനമെടുത്തത്. ഏപ്രില്‍ 25 ന് ടീമിനെ പ്രഖ്യാപിക്കണമെന്ന് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ എല്ലാ രാജ്യങ്ങള്‍ക്കും അന്ത്യശാസനം നല്‍കിയിട്ടും അതൊന്നും പാലിക്കാതെ ഇത് വരെ ടീമിനെ പ്രഖ്യാപിക്കുന്നത് ക്രിക്കറ്റ് ബോര്‍ഡ് വൈകിപ്പിച്ചതിന് പിറകില്‍ ക്രിക്കറ്റ് താല്‍പ്പര്യമല്ല-സാമ്പത്തിക താല്‍പ്പര്യമാണ്. കുറച്ച് കൂടി വ്യക്തമായി പറഞ്ഞാല്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ചീഞ്ഞളിഞ്ഞ സാമ്പത്തിക-രാഷ്ട്രീയ താല്‍പ്പര്യം തന്നെ. രാജ്യാന്തര ക്രിക്കറ്റിനെ നയിക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെ നയിച്ചിരുന്ന ശശാങ്ക് മനോഹറാണ്. നമ്മുടെ ക്രിക്കറ്റ് ബോര്‍ഡിനെ ഇപ്പോള്‍ നയിക്കുന്നവരുമായുള്ള സ്വരചേര്‍ച്ചയില്ലായ്മയില്‍ പിറക്കുന്ന പ്രശ്‌നങ്ങളില്‍ താരങ്ങള്‍ക്ക് പങ്കില്ല. പക്ഷേ അവര്‍ അധികാരികളുടെ രാഷ്ട്രീയ നീക്കങ്ങളില്‍ അനാവശ്യ കരുക്കളായി മാറുന്നു. ഇന്ന് ടീമിനെ പ്രഖ്യാപിക്കുമെന്നാണ് ഇന്നലെ ചേര്‍ന്ന ബി.സി.സി.ഐ അടിയന്തിര പ്രവര്‍ത്തക സമിതി തീരുമാനിച്ചിരിക്കുന്നത്. ഇത്തരമൊരു തീരുമാനത്തിലേക്ക് വരുന്നതിന് മുമ്പ് ക്രിക്കറ്റ് ബോര്‍ഡിലെ രാഷ്ട്രീയം മറനീക്കി പുറത്ത് വന്നിരുന്നു.
അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ നടപ്പിലാക്കുന്ന പുതിയ സാമ്പത്തിക ഘടന പ്രകാരം ഇന്ത്യക്കുള്ള സാമ്പത്തിക വിഹിതം കുറയുമെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് ക്രിക്കറ്റ് ബോര്‍ഡിലെ ഒരു വിഭാഗം പറയുന്നത്. ഈ വിഭാഗത്തിന് നേതൃത്വം നല്‍കുന്നത് ക്രിക്കറ്റ് ബോര്‍ഡിന്റെ പഴയ തലവന്‍ എന്‍.ശ്രീനിവാസനാണ്. എന്നാല്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ താല്‍കാലിക തലവന്‍ സി.കെ ഖന്ന പറയുന്നത് ടീമിനെ അയക്കുമെന്നാണ്. രണ്ട് വിഭാഗവും സ്വന്തം നിലപാടില്‍ ഉറച്ചതോടെ ക്രിക്കറ്റ് ബോര്‍ഡ് ഭരണത്തിന് മേല്‍നോട്ടം വഹിക്കാന്‍ സുപ്രിം കോടതി നിയോഗിച്ച ഉന്നതതല കമ്മിറ്റി നിര്‍ബന്ധമായും ടീമിനെ ചാമ്പ്യന്‍സ് ട്രോഫിക്ക് അയക്കാനുളള അന്ത്യ ശാസനവും നല്‍കി. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇത് വരെ നടക്കാത്ത കാര്യങ്ങളാണിത്. ലോകത്തെ ഏറ്റവും സമ്പന്ന കായിക സംഘടനയായ ക്രിക്കറ്റ് ബോര്‍ഡിനെ ഇത് വരെ നയിച്ചിരുന്നത് ചില വ്യക്തികളുടെ തീരുമാനങ്ങളായിരുന്നെങ്കിലും ഐ.സി.സി ടൂര്‍ണമെന്റുകള്‍ സംബന്ധിച്ച് അനിശ്ചിതത്വം ഉണ്ടായിട്ടില്ല. ഇപ്പോള്‍ സുപ്രീം കോടതി മേല്‍നോട്ടം വന്നതോടെ ക്രിക്കറ്റ് ബോര്‍ഡിലെ രാഷ്ട്രീയക്കാര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണ്. ബോര്‍ഡ് സി.ഇ.ഒ രാഹുല്‍ ജോഹ്‌രിയും പ്രശ്‌നത്തില്‍ ഇടപ്പെട്ടിട്ടുണ്ട്. എത്രയും പെട്ടെന്ന് സെലക്ഷന്‍ കമ്മിറ്റി യോഗം ചേര്‍ന്ന് ടീമിനെ പ്രഖ്യാപിക്കണമെന്ന് അദ്ദേഹം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.എസ്.കെ പ്രസാദിനോട് നിര്‍ദ്ദശിച്ചിട്ടുണ്ട്.
ഐ.സി.സി ഇത് വരെ ഏറ്റവുമധികം സാമ്പത്തിക സഹായം സമ്മാനിച്ചത് ഇന്ത്യക്കാണ്. ഇന്ത്യയാണ് ഐ.സി.സി.യുടെ മേളകളെല്ലാം വിജയിപ്പിക്കാറുളളത് എന്ന യാഥാര്‍ത്ഥ്യവും കാണാതിരിക്കാനാവില്ല. ഇന്ത്യന്‍ സാമ്പത്തിക കരുത്തില്‍ മറ്റ് ദരിദ്ര ക്രിക്കറ്റ് രാജ്യങ്ങള്‍ ഇന്ത്യക്കൊപ്പം നില്‍ക്കകയും ചെയ്തിട്ടുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം ചേര്‍ന്ന ഐ.സി.സി യോഗം സംഘടനയുടെ ഘടനയും സാമ്പത്തിക സഹായ രീതികളുമെല്ലാം മാറ്റാന്‍ തീരുമാനിച്ചതോടെയാണ് ഇന്ത്യന്‍ ബോര്‍ഡ് പ്രതിഷേധവുമായി രംഗത്ത് വന്നത്. പുതിയ പരിഷ്‌ക്കാരം മുലം ഇന്ത്യന്‍ ബോര്‍ഡിന് അടുത്ത എട്ട് വര്‍ഷത്തേക്ക്് നഷ്ടമാവുന്നത് ഉദ്ദേശം 1781 കോടിയാണ്.
ഇത്തരമൊരു തീരുമാനം ഇന്ത്യക്കാരനായ ചെയര്‍മാന് കീഴിലാണ് കൈകൊളളപ്പെട്ടത് എന്നതാണ് ബി.സി.സി.ഐയെ ചൊടിപ്പിക്കുന്നത്. ലോധാ കമ്മിറ്റി റിപ്പോര്‍ട്ടും സുപ്രീം കോടതി ഇടപെടലുകളുമെല്ലാം വരുന്നതിന് മുമ്പ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെ നയിച്ച വ്യക്തിയാണ് നിലവിലെ ഐ.സി.സി ചെയര്‍മാന്‍. അദ്ദേഹം പക്ഷേ എല്ലാ രാജ്യങ്ങള്‍ക്കും തുല്യനീതി എന്ന നിലപാടാണ് സ്വീകരിച്ചത്.
ആ നിലപാടിനെ ഭൂരീപക്ഷം രാജ്യങ്ങളും അംഗീകരിച്ചു. അതോടെയാണ് ഇന്ത്യക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയാതെ പോയത്. ക്രിക്കറ്റില്‍ ഇന്ത്യ ഇന്നും ഒന്നാം നമ്പര്‍ ശക്തിയാണ്. മല്‍സരക്കളത്തില്‍ മാത്രമല്ല വിപണിയിലും. അതിനാല്‍ ഐ.സി.സി വിഹിതം കുറഞ്ഞുവെന്ന് കരുതി അത് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്നിരിക്കെ എന്തിനാണ് പുതിയ ക്രിക്കറ്റ് രാഷ്ട്രീയവുമായി ചിലരെല്ലാം രംഗത്ത് വരുന്നത്…? സുപ്രീം കോടതി വളരെ വ്യക്തമായി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് രാഷ്ട്രീയത്തിലെ കൊളളരുതായ്്മകള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയിട്ടുണ്ട്. ചിലരുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് പിറകില്‍ ഇന്ത്യന്‍ ക്രിക്കറ്റ് സഞ്ചരിക്കുന്നതിനെതിരെയാണ് ലോധ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതും അത് അംഗീകരിക്കാന്‍ പരമോന്നത നീതിപീഠം ആവശ്യപ്പെട്ടതും. തുടക്കത്തില്‍ വിമുഖത പ്രകടിപ്പിച്ചെങ്കിലും സുപ്രീം കോടതി കര്‍ക്കശ നിലപാട് സ്വീകരിച്ചതോടെ ക്രിക്കറ്റ് ബോര്‍ഡിന്റെ തലവന്‍ അനുരാഗ് ഠാക്കൂര്‍ ഉള്‍പ്പെടെ പല ഉന്നതര്‍ക്കും കസേര നഷ്ടമാവുകയും ചെയ്തിരുന്നു. ഈ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്ലെങ്കിലും ക്രിക്കറ്റിനെ നയിക്കുന്നവര്‍ ചിലതെല്ലാം ഉള്‍ക്കൊള്ളുമെന്നാണ് കരുതപ്പെട്ടത്. പക്ഷേ പുതിയ സംഭവ വികാസങ്ങള്‍ തെളിയിക്കുന്നത് ക്രിക്കറ്റ് ബോര്‍ഡ് രാഷ്ട്രീയത്തിലെ കുതികാല്‍വെട്ടുകള്‍ അവസാനിക്കില്ല എന്നാണ്. ബോര്‍ഡിനെ ഭരിക്കുന്നവര്‍ ക്രിക്കറ്റിനെയാണ് നശിപ്പിക്കുന്നത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ കളിക്കുന്നതും കപ്പ് സ്വന്തമാക്കുന്നതും കാണാന്‍ കാത്തിരിക്കുന്നവരാണ് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍. അവരോട് നീതി കാണിക്കാതെ കേവലമായ കച്ചവടതാല്‍പ്പര്യത്തില്‍ ചിലര്‍ കളിക്കുമ്പോള്‍ സുപ്രീം കോടതിയുടെ മറ്റൊരു ഇടപെടല്‍ തന്നം വേണ്ടി വരും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തുടർച്ചയായ ഇടിവിനൊടുവിൽ സ്വർണവില കൂടി

ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്.

Published

on

സംസ്ഥാനത്ത് അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വര്‍ണവില കൂടി. ഇന്ന് നേരിയ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 65,650 രൂപയായി. സ്വര്‍ണം ഗ്രാമിന് 10 രൂപ കുറഞ്ഞ് 8195 രൂപയായി.

കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് സ്വര്‍ണവിലയില്‍ പവന് 1000 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അപ്രതീക്ഷിത തീരുവ യുദ്ധമാണ് അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണവില കുതിച്ചുയരാന്‍ കഴിഞ്ഞയാഴ്ച കാരണമായിരുന്നത്. റെക്കോര്‍ഡുകള്‍ ഭേദിച്ചുകൊണ്ടാണ് കഴിഞ്ഞയാഴ്ച സ്വര്‍ണവിലയില്‍ ഉയര്‍ച്ചയുണ്ടായത്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

Continue Reading

crime

സൗദിയില്‍ സ്ത്രീകളെയും കുട്ടികളെയും യാചനക്കെത്തിച്ച 15 പേര്‍ പിടിയില്‍

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.

Published

on

റിയാദ്: പൊതുസ്ഥലങ്ങളിലും റോഡുകളിലും യാചനയ്ക്കായി സ്വന്തം രാജ്യക്കാരായ സ്ത്രീകളെ യും കുട്ടികളെയും എത്തിച്ചു ചൂഷണം ചെയ്ത 12 യമനി പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു.

യാചകരെ നിരീക്ഷിക്കുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി ജിദ്ദ ഗവര്‍ണറേറ്റിലെ ജിദ്ദ സെക്യൂരിറ്റി പട്രോളുകള്‍, കമ്മ്യൂണിറ്റി സെക്യൂരിറ്റി ആന്‍ഡ് കോംബാറ്റിംഗ് ട്രാഫിക്കിംഗ് ഇന്‍ പേഴ്സണ്‍ ഡിപ്പാര്‍ട്ട്മെന്റുമായി ഏകോപിപ്പിച്ച് നടത്തിയ സുരക്ഷാ കാമ്പെയ്നിനിടെയാണ് അറസ്റ്റ്.

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. എന്നാല്‍ ചൂഷണത്തിന് ഇരയായവര്‍ക്ക് ആവശ്യമായ മാനുഷിക സേവനങ്ങള്‍ നല്‍കുന്നതിന് സുരക്ഷാ അധികാരികള്‍ ബന്ധപ്പെട്ടവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശം നല്‍കി.

Continue Reading

GULF

പുണ്യഭൂമിയിലെ 32 ലക്ഷം ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധേയനായി 105 കാരൻ

 സുപാര്‍നോ ബിന്‍ മുസ്തുജാഫ് തന്റെ വാര്‍ധക്യത്തെ മറന്നാണ് എണ്ണായിരത്തോളം കിലോമീറ്റര്‍ താണ്ടി പുണ്യഭൂമിയിലെത്തിയിട്ടുള്ളത്.

Published

on

റസാഖ് ഒരുമനയൂര്‍
മക്ക:  ഇരുപത്തിയേഴാം രാവിന്റെ പുണ്യം പരിശുദ്ധ ഹറമില്‍നിന്നും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ  മക്കയില്‍ എത്തിയ
ഏറ്റവും 32 ലക്ഷത്തിലധികം വരുന്ന തീര്‍ത്ഥാടകര്‍ക്കിടയില്‍ ശ്രദ്ധേയനാവുകയാണ് ഇന്തോനേഷ്യയില്‍നിന്നുള്ള 105 കാരന്‍.
 സുപാര്‍നോ ബിന്‍ മുസ്തുജാഫ് തന്റെ വാര്‍ധക്യത്തെ മറന്നാണ് എണ്ണായിരത്തോളം കിലോമീറ്റര്‍ താണ്ടി പുണ്യഭൂമിയിലെത്തിയിട്ടുള്ളത്.
അഞ്ചുനേരവും തന്റെ താമസസ്ഥലത്തുനിന്നും പരിശുദ്ധ കഅബാലയ സമീപത്തേക്ക് നടന്നുചെന്നാണ്  പ്രാര്‍ത്ഥനകള്‍ നിര്‍വ്വഹിക്കുന്നത്.
മകന്റെ  കൈപിടിച്ചു കുനിഞ്ഞു നടക്കുമ്പോഴും കണ്ണുകളില്‍ വിശ്വാസത്തിന്റെ പ്രകാശധാര ജ്വലിച്ചുനില്‍ക്കുന്നു. വാര്‍ധക്യസഹചമായ പ്രയാസങ്ങളുണ്ടെങ്കിലും പുണ്യകഅബാലയത്തില്‍ എത്തുകയെന്ന ആഗ്രഹം നിറവേറ്റാനാണ് തന്റെ പിതാവ് വന്നതെന്ന് മകന്‍ ചന്ദ്രികയോട് പറഞ്ഞു.
രാത്രി തറാവീഹും അതുകഴിഞ്ഞു അര്‍ധരാത്രി ഖിയാമുല്ലൈലി നമസ്‌കാരത്തിനും കഅബാഷരീഫിന് സമീപമെത്തും. പുലര്‍ച്ചെ മൂന്നുമണിയോടെ താമസിക്കുന്ന ഹോട്ടലില്‍ തിരിച്ചെത്തുന്ന ഇദ്ദേഹം രാവിലെ നാലരയോടെ വീണ്ടും സുബ്ഹി നമസ്‌കാരത്തിനായി കഅബയുടെ സമീപമെത്തും. കഅബയുടെ തൊട്ടടുത്ത് എത്തുന്നതിന് പരിമിധികളുള്ളതുകൊണ്ട് പരമാവധി അടുത്തെത്താനാണ് എപ്പോഴും ശ്രമിക്കുന്നത്.

Continue Reading

Trending