Video Stories
‘രാജ്യത്തിന് സമാധാനം കൊടുക്കില്ലേ?’
അയോധ്യയിലെ ബാബരി മസ്ജിദ് തകര്‍ത്ത കേസിന്റെ ഭാഗമായി സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ള തര്‍ക്കരഹിത ഭൂമിയില്‍ പൂജ നടത്താന്‍ അനുമതി ചോദിച്ച ഹര്‍ജിക്കാരനോട് രാജ്യത്തെ അത്യുന്നത നീതിപീഠം ഇന്നലെ ചോദിച്ചൊരു ചോദ്യം ഇന്ത്യയുടെ സമകാലിക രാഷ്ട്രീയ സാമൂഹിക അവസ്ഥയുടെ നേര്‍ചിത്രം വ്യക്തമാക്കുന്നു. ‘നിങ്ങള്‍ രാജ്യത്തെ ജനതയെ സമാധാനത്തോടെ ജീവിക്കാന്‍ സമ്മതിക്കില്ലേ. എപ്പോഴും എന്തെങ്കിലും ഉണ്ടായിക്കൊണ്ടിരിക്കും’ എന്നാണ് ഇന്നലെ ഹര്‍ജി തള്ളിക്കൊണ്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് തിരിച്ചുചോദിച്ചത്. രാമജന്മഭൂമി മന്ദിര്‍ നിര്‍മാണ്‍ ന്യാസിന്റെ മുന്‍ ജനറല്‍ സെക്രട്ടറിയാണ് ഹര്‍ജിക്കാരനായ അമര്‍നാഥ് മിശ്ര. ഈ ആവശ്യവുമായി കോടതിയെ സമീപിച്ച വ്യക്തിക്ക് മുമ്പ് അലഹബാദ് ഹൈക്കോടതി വിധിച്ച അഞ്ചുലക്ഷം രൂപയുടെ ചെലവ് നല്‍കേണ്ടതില്ലെന്നും കോടതി വെള്ളിയാഴ്ച ഉത്തരവിട്ടിരിക്കുന്നു. എത്രയും വേഗം പൊതുതെരഞ്ഞെടുപ്പിനുമുമ്പ് അയോധ്യയിലെ തര്‍ക്ക വിധേയമായിട്ടുള്ള 2.77 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് സുപ്രീംകോടതി തീര്‍പ്പുകല്‍പിക്കണമെന്നായിരുന്നു മോദി സര്‍ക്കാരിന്റെ നേരത്തെയുള്ള ആവശ്യം. അതിനെ കഴിഞ്ഞ ഫെബ്രുവരിയില്‍ സുപ്രീംകോടതി തള്ളിയിരുന്നു. മൊത്തമുളള 67.7 ഏക്കര്‍ ഭൂമിയാണ് വിട്ടുകൊടുക്കാന്‍ ബി.ജെ.പി ആവശ്യപ്പെടുന്നത്. ഇത് ബാബരി മസ്ജിദ് നിലനിന്ന ചെറിയ സ്ഥലത്തിനുചുറ്റും കൈക്കലാക്കുകയും പൂജാദി കര്‍മങ്ങളോ ക്ഷേത്രത്തിന്റെ ഇതര ഭാഗങ്ങളോ കെട്ടാനാണ് സംഘ്പരിവാരം ഗൂഢമായി ലക്ഷ്യമിട്ടിരിക്കുന്നത്.
അഞ്ഞൂറാണ്ടുകളോളം പഴക്കമുള്ള മുസ്‌ലിംപള്ളി തകര്‍ത്ത സംഘടനയുമായി ബന്ധപ്പെട്ടവരിലൊരാളാണ് പൂജ നടത്താന്‍ അനുവദിക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിരുന്നത്. ഈ വാദം അംഗീകരിച്ചാല്‍ രാജ്യത്തെ നിലവിലുള്ള ശാന്തമായ അന്തരീക്ഷം തകരുമെന്നാണ് ന്യായമായും ഉന്നത നീതിപീഠത്തിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്ന സംശയം. ഇത് പറയാന്‍ കോടതിയെ നിര്‍ബന്ധിപ്പിച്ചത് നിലവില്‍ അവിടെ രാമക്ഷേത്രം പണിയണമെന്ന ആവശ്യവുമായി രംഗത്തുവന്നിട്ടുള്ളവരും അവിടെ ക്ഷേത്രം പണിയുമെന്ന് വരുന്ന തെരഞ്ഞെടുപ്പു വാഗ്ദാനമായി മുന്നോട്ടുവെച്ചവരുമാണെന്ന കാര്യത്തില്‍ സംശയമില്ല. സംഘ്പരിവാറിന്റെയും ബി.ജെ.പിയുടെയും തീട്ടൂരങ്ങള്‍ക്ക് വഴങ്ങി രാജ്യത്തെ തകര്‍ക്കാന്‍ ഏതായാലും തങ്ങള്‍ തയ്യാറല്ല എന്ന അതിദീര്‍ഘമായ വീക്ഷണമാണ് സുപ്രീംകോടതിയിലെ ന്യായാധിപന്മാര്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. ഇതിന് അവരെ എത്ര പ്രശംസിച്ചാലും അധികമാകുമെന്ന്‌തോന്നുന്നില്ല.
അയോധ്യയിലെ ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്തിനുചുറ്റും സര്‍ക്കാര്‍ ഏറ്റെടുത്തതല്ലാത്ത ഭൂമി ഉടമകള്‍ക്ക് വിട്ടുനല്‍കണമെന്ന ആവശ്യം മുന്നോട്ടുവെച്ചിരിക്കുന്നത് നിലവിലെ കേന്ദ്ര സര്‍ക്കാരാണ്. അവര്‍ ഈ വര്‍ഷം ആദ്യം സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ തര്‍ക്കമില്ലാത്ത ഭൂമി വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍ മേല്‍ ആവശ്യം ഉന്നയിച്ചിരുന്നില്ലെങ്കിലും ഇപ്പോള്‍ ബി.ജെ.പി സര്‍ക്കാരിന്റെ മനസ്സിലെ യഥാര്‍ത്ഥ ഉദ്ദേശ്യമാണ് ഹര്‍ജിക്കാരനിലൂടെ വ്യക്തമായിരിക്കുന്നത്. ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് സുപ്രീംകോടതി അനുരഞ്ജനത്തിന് നിര്‍ദേശം മുന്നോട്ടുവെച്ചിരിക്കുന്ന പശ്ചാത്തലമാണ് ഇപ്പോള്‍ രാജ്യത്തുള്ളതെന്ന് ഏവര്‍ക്കുമറിയാം. അതനുസരിച്ച് മൂന്ന് പ്രമുഖ വ്യക്തികള്‍ കോടതിയുടെ അനുമതിയോടെ ചര്‍ച്ചകള്‍ നടത്തിവരികയാണെന്നാണ് വിവരം. ഇക്കാര്യം രഹസ്യമാക്കിവെക്കണമെന്ന കോടതിയുടെ നിര്‍ദേശം തന്നെ രാജ്യത്ത് ഇതിന്റെ പേരില്‍ അനാവശ്യമായ തര്‍ക്കവിതര്‍ക്കങ്ങള്‍ക്ക് അതിടയാക്കരുതെന്ന് കരുതിയാകും. എന്നാല്‍ ഇതേ അവസരത്തില്‍ തര്‍ക്കത്തിലില്ലാത്ത ഭൂമിയുടെ ഉപയോഗം സംബന്ധിച്ച് ഒരു ആവശ്യവുമായി കോടതിയെ സമീപിച്ച വ്യക്തിയുടെ ഉദ്ദേശ്യത്തെ സംശയിച്ചാല്‍ കുറ്റം പറയാന്‍ കഴിയില്ല. തികച്ചും വിശ്വാസപരമായാണ് പൂജ ആവശ്യം ഹര്‍ജിക്കാരന്‍ ഉന്നയിച്ചിരിക്കുന്നതെന്ന് തോന്നാമെങ്കിലും യഥാര്‍ത്ഥത്തില്‍ നിലവിലെ അന്തരീക്ഷം തകര്‍ത്ത് തെരഞ്ഞെടുപ്പുസമയത്ത് വിശേഷിച്ചും സംഘര്‍ഷം തീര്‍ത്ത് അതില്‍നിന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് ഹര്‍ജിക്കാരനു പിന്നിലുള്ളവരുടെ ലക്ഷ്യമെന്ന വ്യക്തമാണ്. സത്യത്തില്‍ സംഘ്പരിവാരം തന്നെയാണ് ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ളതെന്ന് ന്യായമായും പറയേണ്ടിവരും. പ്രത്യേകിച്ചും മതം പറഞ്ഞ് വോട്ടുതട്ടാന്‍ കിണഞ്ഞുപരിശ്രമിച്ചുകൊണ്ടിരിക്കുന്ന ബി.ജെ.പി നേതാക്കളുടെ പശ്ചാത്തലത്തില്‍.
1992 ഡിസംബര്‍ ആറിലെ അത്യന്തം ഹീനമായ ബാബരി മസ്ജിദ് ധ്വംസനത്തിന് ഉത്തരവാദികള്‍ക്കെതിരെ കുറ്റപത്രം ചാര്‍ത്തിയിട്ടും ഇതുവരെയും അതിന്റെ പുനര്‍നടപടികള്‍ ഇപ്പോഴും മുടന്തിനീക്കുകയാണ് സി.ബി.ഐ. രാജ്യം ഭരിക്കുന്ന കക്ഷിയുടെ പ്രത്യേക താല്‍പര്യാര്‍ത്ഥമാണ് ഇതെന്ന് അറിയാത്തവരുണ്ടാകില്ല. എന്നാല്‍ അയോധ്യാതര്‍ക്കത്തെ പരമാവധി രാഷ്ട്രീയമായി ഉയര്‍ത്തിനിര്‍ത്തുകയാണ് ബി.ജെ.പി ഈ ഘട്ടത്തില്‍ ഉന്നംവെക്കുന്നതെന്ന ്‌വ്യക്തം. 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ രാമക്ഷേത്രം പണിയുമെന്ന് വാഗ്ദാനം ചെയ്ത ബി.ജെ.പിക്ക് രാജ്യത്തെ അതിശക്തമായ മതേതരത്വ-ജനാധിപത്യ സംവിധാനം കാരണം അതുമായി മുന്നോട്ടുപോകാന്‍ കഴിഞ്ഞില്ലെന്നത് വ്യക്തമാണ്. അപ്പോഴാണ് ഈ തെരഞ്ഞെടുപ്പില്‍ അവര്‍ രാമക്ഷേത്രനിര്‍മാണം എടുത്തിട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പുകളില്‍ പ്രചാരണത്തിന് മതം ദുരുപയോഗിക്കരുതെന്ന് വ്യക്തമായി സുപ്രീം കോടതിയും തെരഞ്ഞെടുപ്പു കമ്മീഷനും നിര്‍ദേശിച്ചിട്ടും ക്ഷേത്ര വിഷയം ഒരുളുപ്പുമില്ലാതെ തട്ടിവിടുകയാണ് ബി.ജെ.പി നേതാക്കള്‍. അപ്പോള്‍ അവരുടെ ലക്ഷ്യം രാജ്യമോ മതമോ അധികാരമോ എന്നതാണ് വിഷയം. ഇന്നലെ സുപ്രീംകോടതി പച്ചക്കല്ലെങ്കിലും ബി.ജെ.പി നേതാക്കളോട് പരോക്ഷമായെങ്കിലും ആരാഞ്ഞത് ഇതേ ചോദ്യമാണെന്ന് അന്നം ഭക്ഷിക്കുന്ന എല്ലാവര്‍ക്കും സാമാന്യമായി അറിയാനാകും.
മതത്തെ രാഷ്ട്രീയമായി ദുരുപയോഗപ്പെടുത്തുകയും അതുവഴി ഈഘട്ടത്തില്‍ അധികാരത്തില്‍ തുടരാന്‍ കഴിയുകയുമാണ് മോദിയും അമിത്ഷായും ആര്‍.എസ്.എസ്സും ഇപ്പോള്‍ ലക്ഷ്യമിടുന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശത്തെക്കുറിച്ച് കോടതി അഭിപ്രായം പറയേണ്ടതില്ലെന്ന് വാദിച്ചവരാണ് സംഘ്പരിവാരം എന്നതിനാല്‍ ഇപ്പോഴത്തെ ലക്ഷ്യവും തികഞ്ഞ ഹിന്ദുത്വ അജണ്ടയില്‍ ഉള്‍പ്പെട്ടതാണെന്ന് പറയാതിരിക്കാനാകില്ല. റിട്ട. സുപ്രീംകോടതി ജഡ്ജി ഖലീഫുല്ല തലവനായി ആര്‍ട് ഓഫ് ലിവിങ് ആചാര്യന്‍ ശ്രീശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീരാം പഞ്ചു എന്നിവരെയാണ് മാര്‍ച്ച് എട്ടിന് സുപ്രീംകോടതി അനുരഞ്ജനത്തിന് ഏല്‍പിച്ചിരിക്കുന്നത്. അവരെ അവരുടെ സൗകര്യത്തിന് ആ കടമ നിര്‍വഹിക്കുന്നതിനുപകരം വിഷയം കുത്തിപ്പൊക്കി വീണ്ടും എരിതീയില്‍ എണ്ണയൊഴിക്കാനാണ് ചിലര്‍ പരിശ്രമിക്കുന്നതെന്നാണ് വ്യക്തമായിരിക്കുന്നത്. ഇതിനെ തികഞ്ഞ ധാര്‍ഷ്ട്യവും രാജ്യദ്രോഹവുമല്ലാതെന്ത് വിശേഷിപ്പിക്കാനാണ്?
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
Video Stories
കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍
ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.
ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
-
india1 day agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala1 day ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala1 day agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala1 day agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala1 day agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
News1 day agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
-
kerala1 day agoപ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍

