Video Stories
കുത്തകകള്‍ക്കുവേണ്ടി കുത്തകകളുടെ ഭരണം
ഫാസിസത്തിന്റെ വക്താക്കളും പ്രയോക്താക്കളും ദേശഭക്തിയുടെയും ദേശീയതയുടെയും മുഖംമൂടിഅണിഞ്ഞ് രാജ്യത്തെ വീണ്ടുമൊരു ശൈഥില്യത്തിലേക്ക് കൊണ്ടെത്തിക്കുകയാണെന്ന് വിലപിക്കപ്പെടുമ്പോഴാണ് സാമ്പത്തികമായി നരേന്ദ്രമോദി സര്‍ക്കാരിന്റെ മറ്റൊരു മൂടുപടംകൂടി അഴിഞ്ഞുവീണിരിക്കുന്നത്. അന്താരാഷ്ട്ര അവകാശസംഘടനയായ ഓക്സ്ഫാം തിങ്കളാഴ്ച പുറത്തുവിട്ട കണക്കനുസരിച്ച് ഇന്ത്യയിലെ 73 ശതമാനം സമ്പത്ത് ഇന്ത്യയിലെ ഒരുശതമാനംപേരില് കേന്ദ്രീകരിച്ചിരിക്കുന്നുവെന്ന് വെളിപ്പെടുത്തിപ്പെട്ടിരിക്കുന്നു. 2016ല്‍ രാജ്യത്തെ 58 ശതമാനം സമ്പത്താണ് ഒരു ശതമാനം അതിസമ്പന്നരുടെ പക്കലുണ്ടായിരുന്നതെങ്കില് ഒരൊറ്റവര്‍ഷം കൊണ്ട് അത് 73 ശതമാനത്തിലേക്ക് കുത്തനെ കുതിച്ചിരിക്കുന്നു. കുരങ്ങന്റെ കയ്യില്‍ പൂമാലനല്കിയ ഗതിയാണ് ഇന്ത്യക്കിപ്പോള്‍ സാമ്പത്തികമേഖലയില്‍ സംഭവിച്ചിരിക്കുന്നത്.
പകുതിയോളം വരുന്ന ദരിദ്രനാരായണ•ാരടങ്ങുന്ന നൂറ്റിമുപ്പതുകോടി വരുന്ന ലോകത്തെ രണ്ടാമത്തെ വലിയ ജനസംഖ്യാരാജ്യമെന്ന നിലക്ക് നമ്മെയെല്ലാം ഞെട്ടിക്കുന്ന വര്‍ത്തമാനം തന്നെയാണിത്. 20.9 ലക്ഷം കോടി രൂപയാണ് 2017ല്‍ മാത്രം രാജ്യത്തെ ഒരുശതമാനം പേര്, അതായത് വെറും 1.3 കോടി ജനങ്ങളിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നത്. ഒരുവര്‍ഷത്തെ കേന്ദ്രബജറ്റിനേക്കാള്‍ വലിയ തുകയാണിത്. അതായത് രാജ്യത്തെ സമ്പത്തില്‍നിന്ന് ദിവസമോരോന്നിനും 6000 കോടിയോളംരൂപ ഇന്ത്യന്കുത്തകകളുടെ കീശയിലേക്ക് ഒഴുകുന്നു. ഇതേസമയം രാജ്യത്തെ 67 ശതമാനം പേര്‍ക്ക് വര്‍ധിച്ചിരിക്കുന്ന വരുമാനത്തുക വെറും ഒരുശതമാനം മാത്രവും. കഴിഞ്ഞവര്‍ഷം ഇന്ത്യയിലെ ശതകോടീശ്വര•ാരുടെ എണ്ണം 101 ആയി ഉയരുകയുണ്ടായി. അവരില്‍ എല്ലാവരുടെയും വരുമാനം കുത്തനെ ഉയര്‍ന്നു. പത്തുരാജ്യങ്ങളിലെ 1,20,000 പേരില്‍ നടത്തിയ അഭിപ്രായസര്വേയിലൂടെയാണ് ഓക്സ്ഫാം തങ്ങളുടെ നിഗമനങ്ങളിലെത്തിയത്. ഇവിടെയെല്ലാം സമ്പന്നരുടെ വരുമാനം കുത്തനെ വര്‍ധിക്കുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്.
മോദിയന്‍ സാമ്പത്തികശാസ്ത്രം ഉപയോഗിച്ച് നടപ്പാക്കിയ നോട്ടുനിരോധനം പോലുള്ള സാമ്പത്തികപരിഷ്കരണനടപടികള് ഫലത്തില്‍ ആരെയാണ് സഹായിച്ചതെന്ന് വ്യക്തമാക്കുന്ന കണക്കുകളാണ് ഓക്സ്ഫാമിന്റെ സര്‍വേയിലൂടെ പുറത്തുചാടിയിരിക്കുന്നത്. നോട്ടുനിരോധനവും ചരക്കുസേവനനികുതിയുംകൊണ്ട് തന്നെ വിലയിരുത്തരുതെന്ന് പ്രധാനമന്ത്രി പറഞ്ഞതിന്റെ തൊട്ടദിവസമാണ് ഇത്തരമൊരു ഞെട്ടിപ്പിക്കുന്ന കണക്ക് വെളിച്ചത്തായിരിക്കുന്നത്. രാജ്യത്തിന്റെ മൊത്ത ആഭ്യന്തരഉല്പാദനം ഇരുപതുവര്ഷത്തേതില് നിന്ന് മെച്ചപ്പെട്ടുവെന്ന് മോദി അഭിമാനിച്ചതും തൊട്ടടുത്ത ദിവസമായിരുന്നുവെന്ന് ഓര്‍ക്കണം. നോട്ടുനിരോധനവും ചരക്കുസേവനനികുതിയും, സമ്പന്നര്‍ക്കുവേണ്ടി മോദി സര്‍ക്കാര്‍ എഴുതിത്തള്ളിയ ശതകോടികളും വെച്ച് വിലയിരുത്തിയാല്‍ കേന്ദ്രഭരണക്കാര്‍ രാജ്യത്തെ എങ്ങോട്ടാണ് ആട്ടിത്തെളിച്ചുകൊണ്ടുപോകുന്നതെന്ന് വ്യക്തമാകാന്‍ ഒരു പ്രയാസവുമില്ല. 2010 മുതലിങ്ങോട്ട് സമ്പന്നരുടെ വരുമാനത്തില്‍ പത്തുശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് പഠനം പറയുന്നു. രാജ്യത്തെ ജനങ്ങളില്‍ 25 ശതമാനവും ദാരിദ്യരേഖക്ക് താഴെ അരപ്പട്ടിണിയുമായി നരകിക്കുമ്പോഴാണ് അവര്‍ക്ക് അര്‍ഹതപ്പെട്ട സമ്പത്ത് കയ്യൂക്കുള്ളവര്‍ അധികാരികളുടെ ഒത്താശയോടെ പച്ചക്ക് കൊള്ളയടിച്ചുകൊണ്ടിരിക്കുന്നത്. അസംസ്കൃതപെട്രോളിയത്തിന്റെ വില ബാരലിന് 120 ഡോളറായിരുന്നപ്പോള്‍ 70 രൂപയുണ്ടായിരുന്ന പെട്രോളിന് ഇന്ന് അതില്‍ പകുതിയായിട്ടും വില കൂടിയതല്ലാതെ കുറയുന്നില്ല എന്നത് രാജ്യഭരണക്കാര്‍ ആരുടെ കൂടെയാണെന്നതിന്റെ ഉത്തമദൃഷ്ടാന്തമാണ്. അരിക്കുംപച്ചക്കറിക്കും വാണംപോലെ വിലകുതിക്കുമ്പോള്‍ പെട്രോളിയം ഉല്പന്നങ്ങളുടെ വില അനുനിമിഷം വര്‍ധിപ്പിക്കാന്‍ കുത്തകകമ്പനികള്‍ക്ക് അനുമതി നല്‍കിയത് സര്‍ക്കാരിന്റെ താല്പര്യത്തിനുള്ള തെളിവാണ്.
രാജ്യത്തെ ഗ്രാമീണര്‍ പ്രതിദിനം 32 രൂപ ചെലവാക്കിയാല്‍ അവരെ മധ്യവര്‍ഗക്കാരായി കണക്കാക്കണമെന്ന് ഉപദേശിച്ച റിസര്‍വ ്ബാങ്ക് തലവന്റെ നാടാണിത്. ഈ ഉപദേശമാണ് 2014 മുതല്‍ മോദിസര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. പ്രതിദിനം ഇരുനൂറുരൂപയില് താഴെവരുമാനമുള്ളവരുടെ സംഖ്യ ജനസംഖ്യയുടെ പകുതിയാണ്. കഴിഞ്ഞ മുപ്പതുവര്‍ഷത്തിലാദ്യമായി ഇന്ത്യയുടെ വാര്‍ഷികവളര്‍ച്ച 6.6 ശതമാനമായിരുന്നെങ്കില്‍ ഇതാദ്യമായി അത് 5.7 ശതമാനത്തിലേക്ക് കൂപ്പുകുത്തി. ഇനി അടുത്തവര്‍ഷം വളര്‍ച്ച മെച്ചപ്പെട്ടാല്‍ പോലും മൂന്നുപതിറ്റാണ്ടിലെ ശരാശരിയിലേക്കെത്തില്ല. നോട്ടുനിരോധനവും ചരക്കുസേവനനികുതി തെറ്റായി നടപ്പാക്കിയതുമാണ് ഈ പുറകോട്ടുപോക്കിന് കാരണമെന്ന് യു.പി.എ സര്‍ക്കാരിലെ മുഖ്യസാമ്പത്തികഉപദേഷ്ടാവ് കൗശിക് ബസുവിനെപോലുള്ള സാമ്പത്തികവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.രാജ്യത്തെ 12 പൊതുമേഖലാ വ്യവസായസ്ഥാപനങ്ങള്‍ സ്വകാര്യമേഖലക്ക് തീറെഴുതാന്‍ ഒരുങ്ങുന്ന ബി.ജെ.പി സര്‍ക്കാര്‍ പ്രതിവര്‍ഷം ഒരുകോടി പേര്‍ക്ക് നല്‍കുമെന്ന് പറഞ്ഞ തൊഴില്‍ 40 ലക്ഷംപേരുടെ തൊഴില്‍ നഷ്ടമായി മാറിയത് അറിഞ്ഞമട്ടില്ല. രാജ്യവും ജനതയും ദാരിദ്ര്യം കൊണ്ട് നാള്‍ക്കുനാള്‍ വീര്‍പ്പുമുട്ടുമ്പോള്‍ അതെല്ലാം മറക്കാനും മറയ്ക്കാനുമാണ് ഇസ്്ലാമികഫോബിയയും പാക്കിസ്താനുമെല്ലാം മോദിയും കൂട്ടരും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. വിദ്വേഷ-പശു-കൊലപാതകരാഷ്ട്രീയത്തിന്റെ ഇന്ത്യന്‍ പ്രതിരൂപമാണല്ലോ സംഘപരിവാരം. ചാള്‍സ് ഡാര്‍വിന്റെ പരിണാമസിദ്ധാന്തം തെറ്റാണെന്നും ഇന്ത്യഹിന്ദുരാഷ്ട്രമാണെന്നും മതേതരത്വം ഭരണഘടനയില്‍ നിന്ന് എടുത്തുമാറ്റണമെന്നും വാദിക്കുന്ന വിഡ്ഢിയാ•ാര്‍ അരങ്ങ് വാഴുമ്പോള്‍ സാധാരണക്കാരനും പാവപ്പെട്ടവനും വീണ്ടും വീണ്ടും അരികുവല്‍കരിക്കപ്പെടുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രിയും മന്ത്രിമാരും വിമാനങ്ങളില്‍ മാത്രമായി ചുരുങ്ങുകയും ദാവോസിലേതുപോലുള്ള സാമ്പത്തികഫോറങ്ങളിലെ ചര്‍ച്ചകള്‍ സമ്പന്നര്ക്കുവേണ്ടിയുള്ളതാകുകയും ചെയ്യുന്നത് അങ്ങനെയാണ്. മൗനത്തിന്റെ സൗകര്യത്തിലിരിക്കുകയും തിരഞ്ഞെടുപ്പുവരുമ്പോള്‍ ബുള്ളറ്റ് ട്രെയിനുകളെക്കുറിച്ചും സീപ്ലെയിനുകളെക്കുറിച്ചും വാചാലനാകുകയും ചെയ്യുന്നൊരു ഭരണാധികാരിയില്‍ നിന്ന് ഇതിലപ്പുറം പ്രതീക്ഷിക്കാനാവില്ലതന്നെ.
മുതലാളിത്തസമ്പദ് വ്യവസ്ഥിതിയെ മുറുകെപ്പുണരുമ്പോള് ഇത്തരം അനുഭവങ്ങള്‍ സ്വാഭാവികമാണെങ്കിലും ഇക്കാലത്ത് രാഷ്ട്രഭരണാധികാരികളുടെ ഉത്തരവാദിത്തമെന്നത് ബഹുഭൂരിപക്ഷം വരുന്ന മധ്യവര്‍ഗ-പാവപ്പെട്ട ജനങ്ങളുടെ ക്ഷേമവും പുരോഗതിയും ഉറപ്പുവരുത്തുക എന്നതാണ്. അതാണ് കഴിഞ്ഞ യു.പി.എ സര്‍ക്കാരുകളുടെ ഒരുപതിറ്റാണ്ടുകാലത്തെ ഭരണസമയത്ത് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗിന്റെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയത്. വിലക്കയറ്റം ഉണ്ടായപ്പോള്‍ കൂലിയും ശമ്പളവും അതിനനുസൃതമായി വര്‍ധിച്ചത് ജനങ്ങളുടെ ക്രയവിക്രിയശേഷി വര്‍ധിപ്പിക്കുകയാണ് ചെയ്തത്. യഥാര്‍ത്ഥത്തില്‍ കുത്തകകള്‍ കുത്തകകള്‍ക്കുവേണ്ടി കുത്തകകളാല്‍ ഭരിക്കുന്ന സംവിധാനമായി മാറ്റിയിരിക്കുകയാണ് ഇവര്‍ ഇന്ത്യന്‍ ഭരണകൂടത്തെ. അമ്പതിനായിരം രൂപകൊണ്ട് എണ്‍പതുകോടി രൂപയിലേക്ക് മാന്ത്രികക്കുതിപ്പ് നടത്തിക്കാന്‍ ബി.ജെ.പിയുടെ നേതൃപുത്ര•ാര്‍ക്കും സമാനമായതോതില്‍ അദാനി-അംബാനിമാര്‍ക്കും കഴിയുന്നത് ഈ പുത്തന്‍ മോദിനോമിക്സ് കൊണ്ടാണ്.
Video Stories
യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം
ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന് യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
-
india12 hours ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
News2 days agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
Environment16 hours agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
kerala3 days agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
kerala2 days agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala2 days agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
india13 hours ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
kerala3 days ago‘തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഐപിഎസ് വേണ്ട’; ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ

