News
ബിനീഷ് കോടിയേരി: സി.പി.എം മറുപടി പറയണം

മയക്കുമരുന്ന്, സ്വര്‍ണക്കടത്ത് കേസുകളില്‍ പ്രതിക്കൂട്ടിലായ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) 12 മണിക്കൂറാണ് ചോദ്യംചെയ്തത്. വരുംദിവസങ്ങളില്‍ ചോദ്യംചെയ്യല്‍ തുടരുമെന്നും വൈകാതെ അറസ്റ്റുണ്ടാവുമെന്നുമാണ് റിപ്പോര്‍ട്ട്. സിനിമക്കാരും രാഷ്ട്രീയക്കാരും സ്വര്‍ണക്കടത്തുകാരും മയക്കുമരുന്ന് മാഫിയയും ഉള്‍പ്പെട്ട വന്‍ റാക്കറ്റിന്റെ കണ്ണികള്‍ നീങ്ങുന്നത് ഭരണകക്ഷിയായ സി.പി.എമ്മിലേക്കാണ്. സ്വഭാവികമായും പാര്‍ട്ടി പ്രതിരോധത്തിലായിരിക്കുന്നു. ബിനീഷ് കോടിയേരിയുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും അദ്ദേഹത്തിനെതിരെയുള്ള കേസുകള്‍ വ്യക്തിപരമാാണെന്നും ചൂണ്ടിക്കാട്ടി തടിയെടുക്കാന്‍ സി.പി.എം വിഫല ശ്രമം നടത്തുന്നുണ്ട്.
ബിനീഷിനെതിരെ പരമാവധി തെളിവുകള്‍ ശേഖരിച്ചതിന് ശേഷമാണ് ചോദ്യംചെയ്യാന്‍ വിളിച്ചുവരുത്തിയത്. രക്ഷപ്പെടാനുള്ള പഴുതകളെല്ലാം അടഞ്ഞിരിക്കെ കുടുങ്ങുമെന്ന് പാര്‍ട്ടിക്കും ബിനീഷിനും ഉറപ്പുണ്ട്. അപകടം മനസ്സിലാക്കിയ സി. പി.എം നേതാക്കളിപ്പോള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരുന്നില്ല. ചാനല്‍ ചര്‍ച്ചകളില്‍നിന്നും മുങ്ങിയിരിക്കുന്നു. ബിനീഷിന്റേത് പാര്‍ട്ടി കാര്യമല്ലെന്നാണ് ചര്‍ച്ചക്ക് വിളിക്കുമ്പോള്‍ അവരുടെ ന്യായം. ചോദ്യങ്ങള്‍ക്കുമുന്നില്‍ വിയര്‍ക്കേണ്ടിവരുമെന്നതുകൊണ്ടാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍പെടാതെ പാര്‍ട്ടി നേതാക്കള്‍ തലയില്‍ മുണ്ടിട്ട് നടക്കുന്നത്. പക്ഷെ, സി. പി.എം നേതാക്കള്‍ അങ്ങനെയങ്ങ് പോയാല്‍ പറ്റില്ല. നാട്ടുകാരോടും അണികളോടും ചില ചോദ്യങ്ങള്‍ക്കെല്ലാം മറുപടി പറയേണ്ടതുണ്ട്. കടിച്ചാല്‍ പൊട്ടാത്ത വാക്കുകളും കമ്യൂണിസ്റ്റ് ന്യായങ്ങളും എഴുന്നള്ളിച്ച് പഴയപോലെ അണികളെ വിഡ്ഢികളാക്കാന്‍ കഴിയില്ലെന്ന് അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. മക്കളുടെ ക്രിമിനല്‍ കേസുകളെക്കുറിച്ച്് ചോദിക്കുമ്പോള്‍ ഹതഭാഗ്യനായ പിതാവിനെപ്പോലെ കൈമലര്‍ത്തുകയാണ് കോടിയേരി ബാലകൃഷ്ണന്‍. മക്കളുടെ ചെയ്തികള്‍ക്ക് മാതാപിതാക്കള്‍ എങ്ങനെ ഉത്തരവാദികളാകുമെന്ന മറുചോദ്യമാണ് അദ്ദേഹത്തിനുള്ളത്. കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോള്‍ മക്കള്‍ക്കെതിരെയുള്ള പല കേസുകളും പിന്‍വലിച്ചത് എന്തിനാണെന്ന് വ്യക്തമാക്കിയാല്‍ അദ്ദേഹത്തിന്റെ നിസ്സഹായത മനസ്സിലാക്കാം. പകരം അദ്ദേഹം അവരെ ചിറകിലൊതുക്കുകയാണ്.
കോടിയേരിയുടെ മക്കള്‍ പാര്‍ട്ടിക്ക് തലവേദനയാണെന്നത് സത്യമാണ്. നേതാക്കള്‍ ഇടപെട്ട് അവരെ സംരക്ഷിക്കുന്നുണ്ടെന്നതും വാസ്തവം. ബിനോയ് കോടിയേരിയുടെ ലൈംഗിക പീഡന വിവാദം സി.പി.എം സംസ്ഥാന സമിതിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മകന് ഈ വിഷയത്തില്‍ സഹായം ചെയ്തില്ലെന്ന നിലപാടാണ് അന്ന് കോടിയേരി സംസ്ഥാന സമിതിയില്‍ സ്വീകരിച്ചത്. പാര്‍ട്ടിയില്‍ തന്റെ നില ഭദ്രമാക്കുന്നതിനുവേണ്ടിയുള്ള ന്യായീകരണങ്ങളാണ് സംസ്ഥാന സമിതിയില്‍ നിരത്തിയത്. ബിനീഷ് കോടിയേരിക്കെതിരെയുള്ള ആരോപണങ്ങള്‍ വാചകമടിച്ച് മായ്ക്കാനാവില്ല. മയക്കുമരുന്നും രാജ്യരക്ഷയെ ബാധിക്കുന്ന സ്വര്‍ണക്കടത്തുമാണ് മറനീക്കി പുറത്തുവന്നിരിക്കുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടി നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. സത്യമല്ല പറയുന്നതെന്ന് ചോദ്യംചെയ്യലില്‍ അദ്ദേഹത്തിന്റെ ശരീരഭാഷയില്‍നിന്ന് വ്യക്തമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. രാത്രി 10 മണി വരെ നീണ്ട ചോദ്യംചെയ്യലിന് ശേഷം പുറത്തുവന്ന ബീനീഷ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ തയാറായിട്ടില്ല. മാധ്യമങ്ങളുടെ കണ്ണുവെട്ടിക്കാന്‍ പറഞ്ഞതിലും ഒന്നര മണിക്കൂര്‍ നേരത്തെയാണ് അദ്ദേഹം ഇ.ഡി ഓഫീസിലെത്തിയത്. തട്ടിപ്പുകള്‍ പലതും മൂടിവെക്കാനുള്ളതുകൊണ്ടാണ് ഇത്തരം ഒളിച്ചോട്ടങ്ങള്‍.
സംസ്ഥാന സെക്രട്ടറിയുടെ മകന് മയക്കുമരുന്ന് മാഫിയയുമായുള്ള ബന്ധത്തെക്കുറിച്ച് പാര്‍ട്ടി കീഴ്ഘടകങ്ങളില്‍ ചര്‍ച്ച വരും. നേതൃതലത്തില്‍ മൂടിവെക്കുന്ന സത്യങ്ങള്‍ സാധാരണ പ്രവര്‍ത്തകരില്‍നിന്ന് മറച്ചുപിടിക്കാന്‍ പാര്‍ട്ടി പ്രയാസപ്പെടും. ബിനോയിയും ബിനീഷും ക്രിമിനല്‍ കേസുകളില്‍ അകപ്പെട്ട ഘട്ടങ്ങളിലെല്ലാം സഹായിച്ചത് സി.പി.എം തന്നെയാണ്. ദുബൈയിലെ സാമ്പത്തിക തട്ടിപ്പ് കേസ് തന്നെ ഉദാഹരണം. അതില്‍നിന്ന് ബിനോയ് കോടിയേരിയെ രക്ഷപ്പെടുത്തിയത് പാര്‍ട്ടിയുടെ ഉന്നത ഇടപെടലാണ്. ദുബൈയിലെ ജാസ് ടൂറിസം എല്‍.എല്‍.സി കമ്പനി ഉടമ ഹസന്‍ അല്‍ മര്‍സൂഖിയാണ് ബിനോയിക്കെതിരെ ആരോപണമുന്നയിച്ചത്. 10 കോടിയിലേറെ രൂപ വെട്ടിച്ചുവെന്നായിരുന്നു പരാതി. ആ കേസ് പിന്നീട് ഒതുക്കിത്തീര്‍ക്കുകയാണുണ്ടായത്. അതിന്‌ശേഷം ഡാന്‍സ് ബാര്‍ ജീവനക്കാരിയുടെ ലൈംഗികാരോപണവും സി.പി.എമ്മിനെ വെട്ടിലാക്കിയിരുന്നു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും ആ ബന്ധത്തില്‍ എട്ടു വയസുള്ള കുട്ടിയുണ്ടെന്നുമാണ് മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനില്‍ യുവതി പരാതിപ്പെട്ടത്. ബിനീഷിനെതിരെ ഉയര്‍ന്നിരിക്കുന്നത് അതിനെക്കാള്‍ ഭീകരമായ ആരോപണങ്ങളാണ്.
ബംഗളൂരുവില്‍ അറസ്റ്റിലായ ലഹരിക്കടത്ത് സംഘാംഗങ്ങളുടെ ഉറ്റ സഹായി ബിനീഷാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ലഹരിക്കടത്ത് കേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്ന ഘട്ടത്തില്‍ തന്നെ അദ്ദേഹം സമ്മതിച്ചിരുന്നു. നിഷേധിക്കാനാവാത്ത സത്യമാണ് അതെന്നതുകൊണ്ടും അനൂപ് അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയ മൊഴികളില്‍ ബിനീഷിന്റെ പേര് പ്രത്യേകം എടുത്തുപറഞ്ഞതുകൊണ്ടും നിഷേധിക്കുക എളുപ്പമായിരുന്നില്ല. മയക്കുമരുന്ന് ഇടപാടിന്റെ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ഹോട്ടല്‍ തുടങ്ങാന്‍ അനൂപിന് പണം നല്‍കിയത് ബിനീഷാണെന്ന് നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കണ്ടെത്തിയിട്ടുണ്ട്. മയക്കുമരുന്ന് സംഘം താവളമുറപ്പിച്ചിരുന്ന ബംഗളൂരുവിലെ റോയല്‍ സ്യൂട്ട് അപാര്‍ട്മന്റില്‍ ബിനീഷ് നിത്യസന്ദര്‍ശകനായിരുന്നു. ബംഗളൂരുവില്‍ ഹോട്ടല്‍ മുറിയെടുത്ത് സഹായിച്ചിരുന്നത് അനൂപമാണെന്നും അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. മയക്കുമരുന്ന് കച്ചവടം ഉറപ്പിച്ചിരുന്ന ബംഗളൂരുവിലെ ഹയാത്ത് ഹോട്ടലിന് ബിനീഷാണ് പണം മുടക്കിയതെന്ന് അനൂപ് നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോക്ക് മൊഴി നല്‍കിയിട്ടുണ്ട്. സ്വര്‍ണ്ണക്കടത്ത് സംഘവുമായി അദ്ദേഹത്തിനുള്ള സൗഹൃദങ്ങളും ചുരുളഴിഞ്ഞു. ഒളിവിലായിരുന്ന സ്വപ്‌ന സുരേഷ് പിടിയിലായ ദിവസം ബംഗളൂരുവില്‍ ലഹരിക്കടത്തിന് സൗകര്യമെരാക്കുന്ന ഹോട്ടല്‍ നടത്തുന്ന അനൂപിനെ ബിനീഷ് കോടിയേരി വിളിച്ചത് 26 തവണയാണ്. അനൂപിന്റെ ഫോണ്‍ ലിസ്റ്റില്‍ സ്വര്‍ണ്ണക്കടത്ത് കേസിലുള്‍പ്പെട്ട നിരവധി ആളുകളുടെ പേരുണ്ട്.
മക്കളിലൂടെ പാര്‍ട്ടി പ്രതിരോധത്തിലായിട്ടും കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് തുടരുന്നത് അണികളെ അലോസരപ്പെടുത്തുന്നുണ്ട്. ഭരണസ്വാധീനം ഉപയോഗിച്ച് മക്കളെ രക്ഷപ്പെടുത്താന്‍ അദ്ദേഹം ശ്രമിക്കില്ലെന്നതിന് എന്ത് തെളിവാണുള്ളത്? പാര്‍ട്ടിയുടെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചു പോലും സംശയമുയരുന്ന രൂപത്തിലേക്ക് വിവാദങ്ങള്‍ വളരുകയാണ്. എന്നിരിക്കെ, ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ സി.പി.എമ്മിന് ഒളിച്ചോടാനാവില്ല.
india
സംഘപരിവാറിന് ഇരട്ടത്താപ്പ്, ഇവിടെ കന്യാമറിയത്തിന് സ്വര്‍ണം ചാര്‍ത്തും വടക്കേ ഇന്ത്യയില്‍ ആ രൂപങ്ങള്‍ തകര്‍ക്കും: ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
വിടെ മധുരം വിളമ്പുമ്പോള്‍ വടക്കേ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് കൈപ്പാണ് കൊടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു

ഛത്തീസ്ഗഢില്‍ മലയാളി കന്യാസ്ത്രികളുടെ അറസ്റ്റില്‍ വിമര്‍ശനവുമായി യാക്കോബായ സഭാ നിരണം ഭദ്രസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ഇവിടെ പുണ്യാളന്റെയും കന്യാമറിയത്തെയും ചിത്രത്തില്‍ സ്വര്‍ണാഭരണങ്ങള്‍ ചാര്‍ത്തുമ്പോള്‍ വടക്കേ ഇന്ത്യയില്‍ ആ രൂപങ്ങളൊക്കെ തല്ലി തകര്‍ക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. മതേതര വിശ്വാസികള്‍ ഈ ഫാസിസത്തിനെതിരെ ഒന്നിച്ചു പോരാടണമെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പ്രതികരിച്ചു. ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍.
ക്രൈസ്തവരോടുള്ള സമീപനത്തില്‍ സംഘപരിവാറിന് ഇരട്ടത്താപ്പാണെന്നാണ് ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ രൂക്ഷവിമര്‍ശനം. ഇവിടെ മധുരം വിളമ്പുമ്പോള്‍ വടക്കേ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് കൈപ്പാണ് കൊടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ ഈ ഭീഷണി നേരിടുന്നുണ്ട്. ഫാസിസത്തിനെതിരെ ഒന്നിച്ച് പോരാടണം. ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളുടെ, ന്യൂനപക്ഷ അവകാശങ്ങളുടെ നഗ്നമായ ലംഘനമാണ് നടക്കുന്നത്. സ്വന്തം മതത്തില്‍ വിശ്വസിക്കാനും അത് പ്രചരിപ്പിക്കാനും ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നു. നിര്‍ബന്ധിത മതംമാറ്റം കള്ളക്കഥയാണെന്ന് നിയമപരമായി തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഇത്തരം കഥകള്‍ പറഞ്ഞ് കന്യാസ്ത്രീകളേയും പുരോഹിതരേയും വേട്ടയാടുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റ് ആസൂത്രിതമായി നടത്തിയതാണെന്നാണ് കരുതുന്നത്. ഫാസിസ്റ്റ് പ്രവണതകള്‍ക്കെതിരെ ജനാധിപത്യ വിശ്വാസികള്‍ ഒന്നിച്ച് നിന്ന് പോരാടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോടതി റിമാന്‍ഡ് ചെയ്ത കന്യാസ്ത്രീകള്‍ നിലവില്‍ ദുര്‍ഗ് ജില്ലാ ജയിലില്‍ തുടരുകയാണ്. മനുഷ്യക്കടത്തും മതപരിവര്‍ത്തനവുമാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകള്‍. ഛത്തീസ്ഗഡില്‍ ഇവ രണ്ടും ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ്. അതിനാല്‍ കോടതിയുടെ നിലപാട് കന്യാസ്ത്രീകളെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. കന്യാസ്ത്രീകള്‍ക്കെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. എഫ്‌ഐ പ്രകാരം കേസില്‍ സിസ്റ്റര്‍ പ്രീതിയാണ് ഒന്നാം പ്രതി. രണ്ടാം പ്രതിയായി സിസ്റ്റര്‍ വന്ദനയെയാണ് ഉള്‍പ്പെടുത്തിയത്. നിര്‍ബന്ധിത മതപരിവര്‍ത്തനം, മനുഷ്യക്കടുത്ത് എന്നീ കുറ്റങ്ങള്‍ ചുമത്തിയതായാണ് എഫ്‌ഐആറില്‍ പറയുന്നത്. 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്.
india
‘മതന്യൂനപക്ഷങ്ങള്‍ നേരിടുന്നത് കടുത്ത പീഡനം, കോടതികള്‍ നീതി നിഷേധത്തിനെതിരെ ശബ്ദിക്കണം’: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

രാജ്യത്തെ മതന്യൂനപക്ഷങ്ങൾ നേരിടുന്നത് കടുത്ത പീഡനമാണെന്നും കോടതികൾ നീതി നിഷേധത്തിനെതിരെ ശബ്ദിക്കണമെന്നും മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു.
ന്യൂനപക്ഷ മതവിഭാഗങ്ങളുടെ അവകാശങ്ങൾ വകവെച്ചുകൊടുക്കേണ്ടതില്ലെന്ന ധാർഷ്ഠ്യമാണ് ഇന്ത്യയിലെ വർഗീയ, ഫാസിസ്റ്റ് ഭരണകൂടങ്ങളെ നയിക്കുന്നത്. കഴിഞ്ഞ ദിവസം ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം വ്യക്തമാക്കുന്നത് അതാണ്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല, രാജ്യത്തെ മതന്യൂനപക്ഷങ്ങൾ ഭരണകൂടങ്ങളിൽ നിന്നും നേരിടുന്നത് കടുത്ത പീഡനങ്ങളാണ്.
അസമിലും യു.പിയിലുമുൾപ്പടെ നടന്നുകൊണ്ടിരിക്കുന്ന ബുൾഡോസർ രാജ്, മതപ്രബോധകരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് അറസ്റ്റ് ചെയ്യുന്നത്, ന്യൂനപക്ഷ മതവിഭാഗങ്ങൾക്ക് നേരെ നിരന്തരം നടന്നുകൊണ്ടിരിക്കുന്ന സർക്കാർ സ്പോൺസേർഡ് അക്രമണങ്ങൾ, നീതി നിഷേധങ്ങൾ എന്നിവ ഭരണഘടനക്കു നേരെയുള്ള കടന്നുകയറ്റമായാണ് കാണേണ്ടത്. – തങ്ങൾ പറഞ്ഞു.
ഭരണഘടന വായിക്കുകയോ പഠിക്കുകയോ അതിനെ കുറിച്ച് കേവലമായ അവബോധമോ ഇല്ലാത്തവർ ഭരണം നിയന്ത്രിക്കുന്ന ഘട്ടത്തിൽ ഇത്തരം സംഭവങ്ങൾ രാജ്യത്ത് സാധാരണമായിരിക്കുകയാണ്. രാജ്യത്തെ നീതിന്യായ കോടതികൾ ഈ സാഹചര്യത്തിൽ കണ്ണുതുറന്ന് പിടിക്കണം. ഇന്ത്യയുടെ മൂല്യങ്ങൾ സംരക്ഷിക്കാൻ, പൈതൃകത്തിന്റെ കാവലാളുകളാകാൻ കോടതികൾ നീതി നിഷേധങ്ങൾക്കെതിരെ ശബ്ദിക്കണമെന്നും തങ്ങൾ പറഞ്ഞു.
kerala
കോഴിക്കോട് മീഞ്ചന്തയില്‍ ബസ് സ്റ്റോപ്പ് തകര്‍ന്ന് വീണ് അപകടം; വിദ്യാര്‍ത്ഥിക്ക് പരുക്കേറ്റു
മീഞ്ചന്ത ആര്‍ട്‌സ് സയന്‍സ് കോളേജിന് സമീപത്തുള്ള ബസ് സ്റ്റോപ്പാണ് തകര്‍ന്ന് വീണത്.

കോഴിക്കോട് മീഞ്ചന്തയില്‍ ബസ് സ്റ്റോപ്പ് തകര്‍ന്ന് വീണ് വിദ്യാര്‍ത്ഥിക്ക് പരുക്കേറ്റു. മീഞ്ചന്ത ആര്‍ട്‌സ് സയന്‍സ് കോളേജിന് സമീപത്തുള്ള ബസ് സ്റ്റോപ്പാണ് തകര്‍ന്ന് വീണത്. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിക്കാണ് കാലിന് പരുക്കേറ്റത്.
മീഞ്ചന്ത ആര്‍ട്‌സ് കോളേജിലെ വിദ്യാര്‍ത്ഥി അഭിഷ്നക്കാണ് അപകടത്തില്‍ പരിക്കേറ്റത്. വിദ്യാര്‍ത്ഥിയെ സ്വകാര്യ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല. ബസ് ഷെല്‍ട്ടറിന്റെ തൂണുകള്‍ ദ്രവിച്ച അവസ്ഥയിലായിരുന്നു.
ഷെല്‍ട്ടറിന് മുകളിലായി പരസ്യ ഫ്‌ലക്‌സുകള്‍ സ്ഥാപിച്ചിരുന്നു. ഇത് മാറ്റാനായി ഒരു തൊഴിലാളി കയറിയ സമയത്താണ് ഷെല്‍ട്ടര്‍ ഒന്നാകെ താഴേക്ക് വീണത്.
-
kerala2 days ago
താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്‍
-
kerala3 days ago
ശക്തമായ മഴ; കോട്ടയം ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
-
kerala3 days ago
ക്യൂ ആര് കോഡ് വഴി 69 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; ദിയാ കൃഷ്ണയുടെ ജീവനക്കാർക്ക് മുന്‍കൂര്‍ ജാമ്യമില്ല
-
kerala2 days ago
ഗോവിന്ദച്ചാമിയെ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് കൊണ്ടുപോയി
-
kerala3 days ago
അഡ്വക്കേറ്റ് രഞ്ജിത്ത് ശ്രീനിവാസൻ കൊലക്കേസ് പത്താം പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി വധശിക്ഷയ്ക്ക് വിധിച്ചു
-
kerala2 days ago
പ്രായപ്പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി; യൂട്യൂബര്‍ ഷാലു കിംഗ് അറസ്റ്റില്‍
-
india2 days ago
കുവൈത്ത് -ഗോവ സെക്ടറിലെ യാത്ര അവസാനിപ്പിക്കുന്നതായി എയര്‍ ഇന്ത്യ
-
kerala2 days ago
കൊച്ചിയില്‍ സ്വകാര്യ ബസ് ബൈക്കിലിടിച്ച് അപകടം; വിദ്യാര്‍ഥി മരിച്ചു