GULF

ഈദ് നമസ്‌കാരവും ജുമുഅയും; ഹറമിലെത്തിയത് പത്തുലക്ഷത്തിലേറെ ഹാജിമാര്‍

By webdesk14

June 07, 2025

മക്ക: ബലിപെരുന്നാളും വെള്ളിയാഴ്ചയും ഒരുമിച്ചു വന്നതോടെ ഹാജിമാർക്ക് സന്തോഷമുള്ള ദിനമായി മാറി. 10 ലക്ഷത്തിലേറെ ഹാജിമാരാണ് ഹറമിൽ പ്രാർഥനക്കെത്തിയത്. കനത്ത ചൂടിൽ മതാഫിൽ കുട നിവർത്തിയാണ് ഹാജിമാർ ജുമുഅക്കെത്തിയത്. കർമങ്ങൾ കഴിഞ്ഞ് മുടി മുറിച്ച്, ബലികർമ്മം പൂർത്തിയാക്കിയാണ് തീർഥാടകർ ഹറമിലെത്തിയത്. പെരുന്നാൾ നമസ്‌കാരവും ജുമുഅയും ഒരേ ദിവസമായതിനാൽ, രണ്ട് തവണ ഹറമിൽ ഖുതുബയും പ്രാർഥനയും നടന്നു.

കത്തുന്ന ചൂടായിരുന്നു ഉച്ചസമയം മക്കയിൽ. അതുകൊണ്ടുതന്നെ കഅ്ബയുടെ മുറ്റത്തേക്ക് ജുമുഅ സമയത്ത് നിയന്ത്രണമേർപ്പെടുത്തി. ഹറം പള്ളിക്കുള്ളിലാണ് ഭൂരിഭാഗം തീർഥാടകർ പ്രാർഥനകൾ നിർവഹിച്ചത്. ഹജ്ജിന്റെ ത്വവാഫ് പൂർത്തിയാക്കി ഹാജിമാർ മടങ്ങി.