ന്യൂഡല്‍ഹി: മൂന്നു വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ തിയതി പ്രഖ്യാപിച്ചു. ത്രിപുരയില്‍ ഫെബ്രുവരി 18നും മേഘാലയയിലും നാഗാലാന്റിലും ഫെബ്രുവരി 27നുമാണ് തെരഞ്ഞെടുപ്പ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.കെ ജ്യോതിയാണ് തിയതി പ്രഖ്യാപിച്ചത്.

മൂന്നു സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ മാര്‍ച്ച് മൂന്നിന് നടക്കും. ഈ സംസ്ഥാനങ്ങളില്‍ ഇന്നു മുതല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നു. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളും വിവിപാറ്റും ഉപയോഗിച്ചായിരിക്കും തെരഞ്ഞെടുപ്പ്.