കൊച്ചി: മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ പി.കെ ഗുരുദാസന്‍ കുഴഞ്ഞുവീണു. സിപിഎം എറണാകുളം ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കവെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്നാണ് അദ്ദേഹം കുഴഞ്ഞുവീണത്. ജില്ലാ കമ്മിറ്റി പാനല്‍ അവതരണം നടക്കുന്നതിനിടെ വേദിയില്‍ ഇരിക്കുകയായിരുന്നു അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സിപിഎം കേന്ദ്രകമ്മിറ്റി അംഗമായ അദ്ദേഹം വി.എസ് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ തൊഴില്‍ മന്ത്രിയായിരുന്നു.