കൊല്ലം: വീണ്ടും എഞ്ചിനീയറിങ് വിദ്യാര്‍ഥിയുടെ ആത്മഹത്യാശ്രമം. കൊല്ലം ടി.കെ.എം കോളേജിലെ അവസാന വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ ദില്‍ഷിത്ത് ആത്മഹത്യക്ക് ശ്രമിച്ചു. പെരുമ്പാവൂര്‍ സ്വദേശിയാണ് ദില്‍ഷിത്ത്.

ഗുരുതരാവസ്ഥയിലായ ദില്‍ഷിത്തിനെ കൊല്ലത്തെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോളേജ് മാനേജ്‌മെന്റിന്റെ മാനസിക പീഢനമാണ് ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. കോളേജ് മാനേജ്‌മെന്റ് ദില്‍ഷിത്തിനെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. അതേസമയം, ആരോപണം നിഷേധിച്ച് കോളേജ് അധികൃതര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇന്നലെ നെഹ്‌റു കോളേജിലെ വിദ്യാര്‍ഥിയും ക്ലാസ് മുറിയില്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ലക്കിടി കോളേജിലെ എസ്.എഫ്.ഐ നേതാവായ വിദ്യാര്‍ഥി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് രക്ഷപ്പെടുകയായിരുന്നു.