നിയമസഭാ തിരഞ്ഞെടുപ്പ് മാര്‍ച്ച് ഏഴിന് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അന്തിമ തീരുമാനമെടുക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷനാണെന്നും മോദി പറഞ്ഞു. പ്രഖ്യാപനം വരുംവരെ ബംഗാളിലും കേരളത്തിലും അസമിലുമെത്തും. അസമില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ കുറിച്ച് സൂചന നല്‍കിയത്.

കഴിഞ്ഞ തവണ മാര്‍ച്ച് നാലിന് ആയിരുന്നു തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. പക്ഷേ, ഞാന്‍ മനസിലാക്കുന്നത് അടുത്ത മാസം ഏഴോട് കൂടി അതായത് മാര്‍ച്ച് ആദ്യവാരം അവസാനിക്കുന്നതോട് കൂടി ഈ തീയതി പ്രഖ്യാപിക്കും എന്നുള്ളതാണ്. അതുവരെ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ പരമാവധി എത്താന്‍ ശ്രമിക്കുമെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.