Connect with us

kerala

എൽഡിഎഫിനായി തിരഞ്ഞെടുപ്പ് പിആർ ജോലി; ശമ്പളം നൽകിയില്ലെന്ന പരാതിയുമായി മാധ്യമപ്രവർത്തക

എല്‍ഡിഎഫിനു വേണ്ടി പിആര്‍ ജോലി ചെയ്ത ലിനിഷ മങ്ങാട് ആണ് ഫേസ്ബുക്കിലൂടെ ആരോപണവുമായി രംഗത്തെത്തിയത്.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനായി പിആര്‍ ജോലി ചെയ്യാന്‍ ഏല്‍പ്പിച്ചതിനുശേഷം പണം നല്‍കാതെ മുങ്ങിയതായി പരാതി. ജോലി ചെയ്തതിന് കൂലി നല്‍കിയില്ലെന്നും അതിനാല്‍ ഓഫീസിന്റെ വാടകയടക്കം നല്‍കാനാവാതെ ബുദ്ധിമുട്ടിലാണെന്നുമുള്ള പരാതിയുമായി യുവ മാധ്യമപ്രവര്‍ത്തക രംഗത്തെത്തി. എല്‍ഡിഎഫിനു വേണ്ടി പിആര്‍ ജോലി ചെയ്ത ലിനിഷ മങ്ങാട് ആണ് ഫേസ്ബുക്കിലൂടെ ആരോപണവുമായി രംഗത്തെത്തിയത്. ‘ലോക തൊഴിലാളി ദിനത്തില്‍ സര്‍വരാജ്യ തൊഴിലാളികളോട് ഐക്യപ്പെട്ടുകൊണ്ടുതന്നെ ഒരു കാര്യം പറയണമെന്നു തോന്നി’ എന്ന ആമുഖത്തോടെയാണ് കുറിപ്പ്.

ലിനിഷയുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

മെയ് 1 ലോക തൊഴിലാളി ദിനം

സര്‍വരാജ്യ തൊഴിലാളികളോട് ഐക്യപ്പെട്ട് കൊണ്ടുതന്നെ ഒരു കാര്യം എന്റെ പ്രിയപ്പെട്ട സഖാക്കളോടും സുഹൃത്തുക്കളോടും പറയണം എന്ന് തോന്നി. പ്രത്യേകിച്ചു മാധ്യമ സുഹൃത്തുക്കളോട്

കഴിഞ്ഞ ജനുവരി 10 ന് ഒരു സുഹൃത്തിന്റെ പരിചയത്തിലൂടെയാണ് മുന്‍പ് റിപ്പോര്‍ട്ടര്‍ ചാനലിലും ഇപ്പോള്‍ NoCap ലും ജോലി ചെയ്യുന്ന ‘അപര്‍ണ സെന്‍’ ആദ്യമായി ബന്ധപ്പെട്ടത്. ഇതിനു മുന്‍പ് റിപ്പോര്‍ട്ടര്‍ ചാനലിലെ ആങ്കര്‍ ആയിരുന്നു എന്ന നിലയിലും സോഷ്യല്‍ മീഡിയയിലും കണ്ട പരിചയം മാത്രമേ എനിക്കുള്ളൂ.

ഇലക്ഷന് വേണ്ടി LDF ന്റെ ഭാഗമായി PR വര്‍ക്ക് ചെയ്യുന്നുണ്ട്, അതിന്റെ ഭാഗമാവാന്‍ പറ്റുമോ എന്നും ചോദിച്ചു. 3 മണ്ഡലങ്ങള്‍ അതായത് കാസര്‍ഗോഡ്, കണ്ണൂര്‍, വടകര മണ്ഡലങ്ങളുടെ പി ആര്‍ ആണ് ഇവരെ LDF ഏല്‍പ്പിച്ചത്.

അഞ്ച് ദിവസം കഴിഞ്ഞ്, അതായത് ജനുവരി 15 മുതല്‍ ഞാനും അതിന്റെ ഭാഗമായി, അന്ന് കമ്പനിയുടെ എംഡി സോണല്‍ എന്ന് ഒരാളെയും പരിചയപ്പെടുത്തി തന്നു. അപര്‍ണ സെന്‍, സോണല്‍ സന്തോഷ്, ഗോവിന്ദ് എന്നിവരാണ് കമ്പനിയെ നിയന്ത്രിക്കുക എന്നാണ് പറഞ്ഞിരുന്നത്.

ഒരു പാര്‍ലമെന്റ് മണ്ഡലത്തില്‍ ഞാന്‍ ഒറ്റക്ക് എന്നതാണ് ആദ്യം ഞാന്‍ നേരിട്ട പ്രശ്‌നം.. അവര്‍ ക്യാമറ ടീം കൂടി ഉണ്ടാകും എന്ന് പറഞ്ഞുവെങ്കിലും ഒരാളും വന്നില്ല. നിരന്തരം ചോദിച്ചിരുന്നുവെങ്കിലും ആവശ്യമുള്ളപ്പോള്‍ ഒരാളെ സ്വന്തം റിസ്‌കില്‍ വിളിച്ചോളൂ എന്നായിരുന്നു പറഞ്ഞത്. ടീം. അന്ന് മുതല്‍ ഇവരുടെ നിര്‍ദേശപ്രകാരമുള്ള എല്ലാ കാര്യങ്ങളും എന്നാല്‍ കഴിയുംവിധം ചെയ്തിരുന്നു. പോസ്റ്റര്‍ ഡിസൈന്‍ മുതല്‍ video വരെ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് തുടക്കം മുതലെ ഞാന്‍ അപര്‍ണയോടും സോണലിനോടും പറഞ്ഞെങ്കിലും കൃത്യമായ working atmosphere ഉം equipment ഉം തന്നില്ല. പാര്‍ട്ടിയോടും ഞാന്‍ പ്രശ്‌നങ്ങള്‍ സൂചിപ്പിച്ചിരുന്നു

സ്വാഭാവികമായും ഈ ക്വാളിറ്റി പ്രശ്‌നം, ജോലി ഏല്പിച്ചവര്‍, അതായത് കണ്ണൂരിലെ മുതിര്‍ന്ന സഖാക്കള്‍ ഇവരെ വിളിച്ചു ചൂണ്ടിക്കാട്ടുകയും ഇതില്‍ തൃപ്തരല്ലെന്ന് അറിയിക്കുകയും ചെയ്തു.

എന്നാല്‍ ഞങ്ങളുടെ അടുത്തെത്തിയപ്പോള്‍ ഈ ക്വാളിറ്റി പ്രശ്‌നം ഞങ്ങളുടെ പ്രശ്‌നമായി മാറി. ഒരു ക്യാമറാമാന്‍ പോലുമില്ലാതെ എങ്ങനെ പ്രൊമോഷന്‍ എന്ന് ചോദിച്ചപ്പോള്‍ ഉത്തരം കിട്ടിയില്ല. 7 നിയമസഭാ മണ്ഡലങ്ങളില്‍ ഒരു ലാപ്‌ടോപ്പ് മാത്രം വെച്ച് എങ്ങനെ പണിയെടുക്കും എന്ന ചോദ്യത്തിനും ഉത്തരം ലഭിച്ചില്ല. 2 തവണ ഞാന്‍ എന്റെ റിസ്‌കില്‍ ആണ് ക്യാമറമാനെ വിളിച്ചത്.

ഒരു മാസം ആയപ്പോള്‍, ഇവരുമായി സഹകരിക്കാന്‍ പറ്റില്ല എന്ന് മനസിലായപ്പോള്‍ കണ്ണൂര്‍ ടീമിലെ 2 പേര്‍ സ്വയം ഒഴിഞ്ഞുമാറി.

പിന്നീട് മാര്‍ച്ചില്‍ ഞാനും റീസൈന്‍ ചെയ്തു.

പാര്‍ട്ടി ഫണ്ട് തന്നില്ല എന്നു പറഞ്ഞുകൊണ്ട് ഇപ്പോള്‍ സാലറി തരാന്‍ പറ്റില്ല എന്നാണ് അവരപ്പോള്‍ അറിയിച്ചത്. ഞാന്‍ അപ്പോള്‍ കാലിലെ ലിഗമെന്റ് എ സി എല്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് ആശുപത്രിയിലും ആയിരുന്നു.

സാലറി മാത്രമല്ല ഓഫീസ് എടുത്തിട്ട് ഓഫീസ് rent ഇതുവരെ കൊടുത്തിട്ടില്ല. ആശുപത്രിയില്‍ കിടന്ന് അവരോടും ക്യാമറാമാനോടും സമാധാനം പറയേണ്ടുന്ന അവസ്ഥയിലായി ഞാന്‍.

സാലറി ചോദിച്ചപ്പോള്‍ അവരെന്നെ വാട്സ് ആപ്പില്‍ അടക്കം ബ്ലോക്ക് ചെയ്തു

പൈസ കിട്ടുമ്പോ തരും, അതെ ചെയ്യാന്‍ ഉള്ളു അല്ലാതെ വേറെ ഒന്നും ചെയ്യാന്‍ ഇല്ല എന്നാണ് അവസാനം കിട്ടിയ മറുപടി. പക്ഷെ ഇവിടെ rent അടക്കം കൊടുക്കാത്തതിന് ഞാന്‍ വലിയ പ്രശ്‌നം നേരിടുന്നുണ്ട്.

കാസര്‍ഗോഡ് മണ്ഡലത്തില്‍ മിഷന്‍ 20 എന്ന അപര്‍ണ സെന്‍ ടീമില്‍ ആരും ഇപ്പോള്‍ വര്‍ക് ചെയ്യാതിരുന്ന കാലത്തും 4 പേര്‍ work ചെയ്യുന്നു എന്നിവര്‍ പറയുകയും പൈസ വാങ്ങുകയും ചെയ്തിട്ടുണ്ട്.

ഞാന്‍ ഇവരുടെ പോസ്റ്റുകളും കമെന്റ് കളും ശ്രദ്ധിച്ചപ്പോള്‍ പാര്‍ട്ടി സഖാക്കള്‍ ഒക്കെ അവരെ ലാല്‍സലാം പറഞ്ഞു അഭിവാദ്യം ചെയ്യുന്നത് കാണുന്നുണ്ട്..

പ്രിയപ്പെട്ട സഖാക്കളെ നിങ്ങളോടാണ്… ഇവര്‍ എന്നെ മാത്രമല്ല പാര്‍ട്ടിയെയും എന്റെ സഖാക്കളെയും വഞ്ചിച്ചതാണ്. ഇത് ചൂണ്ടിക്കാട്ടി ഞാന്‍ കാസര്‍ഗോഡ് മണ്ഡലം കമ്മിറ്റി ചെയര്‍മാന്‍ Satheesh Chandran KP സഖാവിന് കത്ത് നല്‍കിയിട്ടുമുണ്ട്. നടപടി ഒന്നും ഉണ്ടായതായി എന്റെ അറിവില്‍ ഇല്ല.

എനിക്കാ സാലറി കൊണ്ട് ലോകം മറിച്ചിടാം എന്നൊന്നുമല്ല.. ഇപ്പഴും സഖാക്കള്‍ അവരെ വിശ്വസിക്കുന്നു എന്നത് എനിക്ക് വലിയ പ്രശ്‌നമായി തോന്നിയത് കൊണ്ടാണ് ഇങ്ങനൊരു പോസ്റ്റ്.. ഇവരെയൊക്കെ സൂക്ഷിച്ചാല്‍ നമുക്ക് കൊള്ളാം…അപ്പൊ ലാല്‍സലാം

NB: ഇവരുടെ ഒരുലാപ്‌ടോപ്പ് എന്റെ കയ്യില്‍ ഇപ്പോഴുമുണ്ട്. പൈസ കിട്ടിയാല്‍ അത് കൊടുക്കാന്‍ ഞാന്‍ തയ്യാറുമാണ്.

 

 

kerala

വര്‍ക്കലയില്‍ ഹൃദ്രോഗിയായ ഓട്ടോറിക്ഷ ഡ്രൈവറെ ക്രൂരമായി മര്‍ദിച്ചതായി പരാതി

ഓട്ടോ ചാര്‍ജ് 100 രൂപ കൂടിപ്പോയെന്ന് പറഞ്ഞാണ് മര്‍ദിച്ചത്.

Published

on

തിരുവനന്തപുരം വര്‍ക്കലയില്‍ ഹൃദ്രോഗിയായ ഓട്ടോറിക്ഷ ഡ്രൈവറെ ക്രൂരമായി മര്‍ദിച്ചതായി പരാതി. വര്‍ക്കല കുരയ്ക്കണ്ണി തൃക്കേട്ടയില്‍ സുനില്‍കുമാറിനാണ്(55) മര്‍ദ്ദനമേറ്റത്. ഓട്ടോ ചാര്‍ജ് 100 രൂപ കൂടിപ്പോയെന്ന് പറഞ്ഞാണ് മര്‍ദിച്ചത്. സംഭവത്തില്‍ വര്‍ക്കല പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇക്കഴിഞ്ഞ 19ന് ഉച്ചയ്ക്ക് 2:30 ആയിരുന്നു സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

വര്‍ക്കല പാപനാശത്തെ ഓട്ടോസ്റ്റാന്റില്‍ സവാരി കാത്ത് കിടക്കുകയായിരുന്ന സുനില്‍കുമാറിനെ യാതൊരു പ്രകോപനവും കൂടാതെ കാറില്‍ വന്നിറങ്ങിയ ആള്‍ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദനമേറ്റ സുനില്‍ കുമാര്‍ ഹൃദ്രോഗിയാണ്. പരിക്കേറ്റ സുനില്‍കുമാറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു.

Continue Reading

kerala

എറണാകുളത്ത് വീടിന്റെ മാലിന്യ ടാങ്കിനുള്ളില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

കോതമംഗലത്ത് ഊന്നുകല്ലിനു സമീപമുള്ള ആള്‍ത്താമസമില്ലാത്ത വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

Published

on

എറണാകുളത്ത് വീടിന്റെ മാലിന്യ ടാങ്കിനുള്ളില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കോതമംഗലത്ത് ഊന്നുകല്ലിനു സമീപമുള്ള ആള്‍ത്താമസമില്ലാത്ത വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

ഒരുപാട് നാളുകളായി അടഞ്ഞു കിടക്കുകയായിരുന്ന വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. വീടിന്റെ ഉടമസ്ഥന്‍ ഒരു വൈദികനാണ്. പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പുറത്തെടുക്കാനുള്ള നടപടികള്‍ നടന്നുവരുകയാണ്.

Continue Reading

kerala

വീണ്ടും മഴ; ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

ഓഗസ്റ്റ് ഇരുപത്തിയഞ്ചോടെ വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷ – പശ്ചിമ ബംഗാള്‍ തീരത്തിനു സമീപം പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Published

on

സംസ്ഥാനത്ത് വീണ്ടും മഴ തുടര്‍ന്നേക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. ഓഗസ്റ്റ് ഇരുപത്തിയഞ്ചോടെ വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷ – പശ്ചിമ ബംഗാള്‍ തീരത്തിനു സമീപം പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത 5 ദിവസം നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യതയെന്നും പ്രവചനമുണ്ട്. ഓഗസ്റ്റ് 26 ന് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തില്‍ 26 ന് തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

Trending