ഗൂഡല്ലൂര്‍: വയനാട് അതിര്‍ത്തിയോട് ചേര്‍ന്നു തമിഴ്‌നാട് പന്തല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഉപ്പട്ടി പെരുങ്കരൈ സ്വദേശികളായ ചടയന്‍ (58), മഹാലിംഗം (59) എന്നിവരാണു മരിച്ചത്. വൈകിട്ട് നാലോടെ പെരുങ്കരൈയിലാണ് സംഭവം. കടയില്‍ പോയി തിരിച്ചു വരുന്നതിനിടെ റോഡില്‍ ഇവരെ കാട്ടാന ആക്രമിക്കുകയായിരുന്നു. രണ്ടു പേരും സംഭവ സ്ഥലത്തുതന്നെ മരിച്ചു.