പട്ടാപ്പകല്‍ ദേശീയ പാതയില്‍ വാഹനം തടഞ്ഞ് മോഷണം നടത്തുന്ന ആനയുടെ വിഡിയോ വൈറല്‍. റോഡിലൂടെ സഞ്ചരിക്കുന്ന ബസിനു കുറുകെ നിന്ന് ബസിനുള്ളിലെ പഴം മോഷ്ടിക്കുന്ന ആനയുടെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഫോറസ്റ്റ് ഓഫീസറായ പര്‍വീന്‍ കസ്വാന്‍ ആണ് വിഡിയോ തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവച്ചത്.

ശ്രീലങ്കയില്‍ 2018ല്‍ നടന്ന സംഭവമാണ് ഇത്. റോഡിനു കുറുകെ നില്‍ക്കുന്ന ആനയെ വിഡിയോയില്‍ കാണാം. ബസ് നിര്‍ത്തുന്നതിനു പിന്നാലെ ആന അരികിലേക്ക് വരുകയും ജനാലയിലൂടെ തുമ്പിക്കൈ അകത്തേക്കിട്ട് ഭക്ഷണം തിരയുകയും ചെയ്യുന്നു. അല്പ സമയം നീണ്ട തിരച്ചിലിനൊടുവില്‍ ഒരു പടല പഴവുമെടുത്ത് ആന മടങ്ങുകയാണ്.അഞ്ച് ലക്ഷത്തിലധികം ആളുകളാണ് ഈ വിഡിയോ കണ്ടത്.