കൊല്‍ക്കത്ത: റോഡ് മുറിച്ചുകടക്കുന്നതിനിടെ കൊമ്പനെ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച യാത്രക്കാരന് ദാരുണാന്ത്യം. പശ്ചിമബംഗാളിലെ ലതാഗുരി വനപ്രദേശത്തായിരുന്നു സംഭവം. ബാങ്കുദ്യോഗസ്ഥനായ സാധിക് റഹ്മാനെയാണ് ആന ചവിട്ടിക്കൊന്നത്. ദേശീയപാതയില്‍ റോഡ് മുറിച്ചുകടക്കുന്ന ആനയെ പകര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. അക്രമാസക്തമായ രീതിയിലുള്ള ആനയെയാണ് മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചത്. യാത്ര മുടങ്ങിയതിനെ തുടര്‍ന്ന് വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തിയിരിക്കുകയായിരുന്നു. വാഹനത്തില്‍ നിന്നിറങ്ങിയ ഇയാള്‍ ആനയെ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.

watch video: