Video Stories
സര്ക്കസില് ആനകളെ നിരോധിച്ച് കേന്ദ്ര മൃഗശാല അതോറിട്ടി

സര്ക്കസില് ഇനി ആനകളെ ഉപയോഗിക്കാന് കഴിയില്ല. രാജ്യത്തെ സര്ക്കസ് കമ്പനികള് ആനകളെ ഉപയോഗിക്കരുതെന്ന് കേന്ദ്ര മൃഗശാല അതോറിട്ടി ഉത്തരവിറക്കി. സര്ക്കസില് ആനകള് കടുത്ത പീഡനം നേരിടുന്നതായി നിരവധി പരാതികള് ഉയര്ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിവിധ ഹൈക്കോടതികളിലും സുപ്രീംകോടതിയിലും വരെ ഹര്ജികള് ലഭിച്ചിരുന്നു. ആനകളുടെ അവസ്ഥ പഠിച്ച് റിപ്പോര്ട്ട് സമര്പ്പിക്കാന് കേന്ദ്ര മൃഗശാല അധികൃതരെ സുപ്രീംകോടതി ചുമതലപ്പെടുത്തിയിരുന്നു.
ഇങ്ങനെ, സര്ക്കസ് കമ്പനികളില് നടത്തിയ പഠനത്തിലാണ് ആനകള് പീഡനം നേരിടുന്നതായി ബോധ്യപ്പെട്ടത്. 364 ദിവസത്തേയ്ക്കാണ് സര്ക്കസ് കമ്പനികള്ക്ക് ആനകളെ ഉപയോഗിക്കാന് അനുമതി. ഈ കാലാവധി കഴിഞ്ഞാല് വീണ്ടും പുതുക്കി നല്കുകയാണ് പതിവ്. എല്ലാ വര്ഷവും നവംബര് ഒന്നിനാണ് ഈ പുതുക്കല് നടപടികള്. പുതിയ ഉത്തരവ് വന്നതോടെ ഇന്നു മുതല് സര്ക്കസ് കമ്പനികള്ക്ക് ആനകളെ ഉപയോഗിക്കാന് അനുമതി കിട്ടില്ല.
പുതിയ ഉത്തരവുപ്രകാരം രാജ്യത്തെ 23 സര്ക്കസ് കമ്പനികളുടെ കൈവശമുള്ള 68 ആനകളെ ഉടനെ അതതു സംസ്ഥാന സര്ക്കാരുകള് ഏറ്റെടുക്കേണ്ടി വരും. ഇതില് 17 ആനകളും കേരളത്തിലെ വിവിധ സര്ക്കസ് കമ്പനികളുടേതാണ്. ഒരു ആനക്ക് 50 സെന്റ് സ്ഥലമെങ്കിലും ഒരുക്കണം. ഇതു നിരീക്ഷിക്കാന് ആനസംരക്ഷണ സമിതി രൂപീകരിക്കണമെന്നും നിര്ദ്ദേശമുണ്ട്. നേരത്തെ തന്നെ സര്ക്കസുകളില് ആനകളും, ഹിപ്പോപൊട്ടാമസും വലിയ പക്ഷികളും ഉള്പ്പെടെയുള്ള വന്യമൃഗങ്ങളെ ഉപയോഗിക്കുന്നതിന് വിലക്കേര്പ്പെടുത്തിയിരുന്നെങ്കിലും ഇത് കൃത്യമായി പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് വീണ്ടും നിര്ദേശം.
രാജ്യത്തെ 23 സര്ക്കസ് കമ്പനികള്ക്ക് കഴിഞ്ഞ വര്ഷം ഇത് സംബന്ധിച്ച് നോട്ടീസ് അയച്ചിരുന്നതുമാണ്. ആനകള് കൈവശമുണ്ടെങ്കിലും ഉടമസ്ഥാവകാശം തെളിയിക്കുന്ന സര്ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല് കഴിഞ്ഞ കുറെക്കാലമായി സര്ക്കസ് കമ്പനികള്ക്ക് ഇവയെ പ്രദര്ശിപ്പിക്കാന് സാധിക്കാറില്ലായിരുന്നു. 1999 മുതല് 2007 വരെയുള്ള വിവിധ സമയങ്ങളിലായി പുള്ളിപ്പുലി, കടുവ, സിംഹം, കുരങ്ങ്, കരടി തുടങ്ങിയ വന്യജീവികളെ സര്ക്കസില് പ്രദര്ശിപ്പിക്കുന്നതു നിരോധിച്ചിരുന്നു. 1960ലെ മൃഗങ്ങളോടുള്ള ക്രൂരത തടയാനുള്ള നിയമം, 2001ലെ പെര്ഫോര്മിങ് അനിമല്സ് റജിസ്ട്രേഷന് റൂള് എന്നിവയിലെ ചട്ടങ്ങള് ലംഘിച്ചാണ് സര്ക്കസുകളില് മൃഗങ്ങളെ പരിശീലിപ്പിക്കുന്നതെന്നും പ്രദര്ശിപ്പിക്കുന്നതെന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണു ഇത്തരം നിരോധനം ഏര്പ്പെടുത്തിയിരുന്നത്.
മൂണ്ലൈറ്റ്, റിനോ, ഗ്രേറ്റ് ഗോള്ഡന്, ജെമിന, ഗ്രേറ്റ് ബോംബെ, ഗ്രേറ്റ് റെയ്മാന്, ജമുന, ജംമ്പോ, രാജ്കമല്, റാംപോ, ഗ്രേറ്റ് റോയല്, അജന്ത, ആസിയാദ്, എംപയര്, ഫേയ്മസ്, കോഹിന്നൂര്, നടരാജ്, ഒളിംപിക്, ഗ്രേറ്റ് അപ്പോളോ, ഗ്രേറ്റ് ജെമിനി, രാജ്മഹല് തുടങ്ങിയവ പ്രമുഖ സര്ക്കസ് കമ്പനികള്ക്കാണ് നിരോധനം ബാധകമാകുന്നത്.
film
മഞ്ഞുമ്മല് ബോയ്സിന്റെ നിര്മാതാക്കള്ക്ക് സാമ്പത്തിക തട്ടിപ്പ് കേസില് തിരിച്ചടി; ഹൈക്കോടതി കേസ് റദ്ദാക്കണമെന്ന ആവശ്യം തളളി
മഞ്ഞുമ്മല് ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് തട്ടിപ്പ് കേസില് നിര്മാതാക്കള്ക്ക് തിരിച്ചടി.

കൊച്ചി: മഞ്ഞുമ്മല് ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് കേസില് നിര്മാതാക്കള്ക്ക് തിരിച്ചടി. കേസ് റദ്ധാക്കണമെന്ന ആവിശ്യം ഹൈക്കോടതി തളളി. ഷോണ് ആന്റണി, ബാബു ഷാഹിന്, സൗബിന് ഷാഹിര് എന്നിവരുടെ ഹര്ജിയാണ് തളളിയത്.
ആലപ്പുഴ സ്വദേശിയുടെ പരാതിയെ തുടര്ന്ന് പൊലീസ് അന്വേഷണം നടത്തുകയും റിപ്പോര്ട്ട് ഹൈക്കോടതിയില് സമര്പ്പിക്കുകയും ചെയ്തിരുന്നു. തുടര്ന്ന് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി നിര്മാതാക്കള് കോടതിയെ ബന്ധപ്പെടുകയായിരുന്നു.
200 കോടിയോളം രൂപ നേടി ഹിറ്റായി മാറിയ ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല് ബോയ്സ്.
Video Stories
ദേശീയപാത നിര്മ്മാണത്തിലെ അശാസ്ത്രീയത; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സമദാനി

സംസ്ഥാനത്ത് വിവിധയിടങ്ങളില് ദേശീയപാത വികസന പ്രവര്ത്തനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള് അന്വേഷിക്കാനെത്തിയ നാഷണല് ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരെ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി സന്ദര്ശിച്ച് ചര്ച്ച നടത്തി. കേരള റീജ്യണല് ഓഫീസര് ബി.എല്. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്ശിച്ചത്.
News
രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്ത്തഡോക്സ് സഭ
അതിര്ത്തി സംരക്ഷിക്കുന്ന സൈനികര് സുരക്ഷിതരായിരിക്കാന് പ്രാര്ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന് വേണ്ടി പ്രാര്ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്ത്ഥന നടത്താന് ആഹ്വാനവുമായി മലങ്കര ഓര്ത്തഡോക്സ് സഭ. ഭാരതത്തിനും, സൈനികര്ക്കും, അതിര്ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്ത്തോമ്മാ മാത്യൂസ് തൃതീയന് കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
അതിര്ത്തി സംരക്ഷിക്കുന്ന സൈനികര് സുരക്ഷിതരായിരിക്കാന് പ്രാര്ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന് വേണ്ടി പ്രാര്ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്ബാന മധ്യേ മലങ്കരസഭയിലെ മുഴുവന് പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയുടെ തിരിച്ചടിയില് പാകിസ്താന് വന് നാശനഷ്ടമുണ്ടായതായും റിപ്പോര്ട്ടുണ്ട്.
-
film19 hours ago
‘എഴുതിയ സത്യത്തോടുള്ള പക എഴുത്തുകാരന്റെ ചോരകൊണ്ട് തീര്ക്കാന് ഭീരുക്കള് കീബോര്ഡിന്റെ വിടവുകളില് ഒളിഞ്ഞിരുന്ന് ആഹ്വാനങ്ങള് നടത്തുന്നു’; എമ്പുരാന് വിവാദത്തില് പ്രതികരിച്ച് മുരളി ഗോപി
-
Health3 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: 7 ദിവസത്തിനിടെ തിരുവനന്തപുരത്ത് 2 പേര് മരിച്ചു
-
kerala2 days ago
പത്തനംതിട്ടയില് കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവം; പ്രൊട്ടക്ഷന് അലാറം സ്ഥാപിച്ചു
-
kerala3 days ago
കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ എ നജ്മുദ്ദീൻ അന്തരിച്ചു
-
kerala3 days ago
ദലിത് യുവതിയെ കള്ളക്കേസിൽ കുടുക്കിയ സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന്
-
kerala3 days ago
ദേശീയപാതക്ക് രണ്ട് പിതാക്കന്മാർ ഉണ്ടായിരുന്നു, തകർന്നപ്പോൾ അനാഥമായി: കെ. മുരളീധരൻ
-
kerala3 days ago
‘ദേശീയപാത നിര്മ്മാണത്തില് പൊതുമരാമത്ത് വകുപ്പിന് പങ്കില്ല’: പിണറായി വിജയന്
-
kerala3 days ago
ഇന്ദിരാഗാന്ധിയെ ഫേസ്ബുക്കിലൂടെ അപമാനിച്ചു; ആര്എസ്എസ് പ്രവര്ത്തകന് അറസ്റ്റില്