Connect with us

FOREIGN

ജീവനകാരുടെ നിസഹകരണം, എയര്‍ ഇന്ത്യ പ്രവാസികളെ ദ്രോഹിക്കുന്നു: ഗ്ലോബല്‍ കെ.എം.സി.സി

ജീവനക്കാരുടെ നിസഹകരണവുമായി ബന്ധപ്പെട്ട് അടിയന്തിര നടപടി സ്വീകരിക്കാത്തതാണ് പ്രശ്‌നം സങ്കീര്‍ണമാക്കിയത്.

Published

on

കണ്ണൂര്‍: കൂട്ട അവധിയിലേക്കെത്തിച്ച നിസഹകരണത്തില്‍ നടപടിയെടുക്കാതെ എയര്‍ ഇന്ത്യ പ്രവാസികളെ ദ്രോഹിക്കുകയാണെന്ന് ഗ്ലോബല്‍ കെ.എം.സി.സി. നിലവില്‍ എല്ലാ നിലയിലും ദ്രോഹകരമായ നയമാണ് എയര്‍ ഇന്ത്യ തുടരുന്നതെന്നും ഗ്ലോബല്‍ കെ.എം.സി.സി കണ്ണൂർ ജില്ല കമ്മിറ്റി നേതാക്കള്‍ പറഞ്ഞു.

ഏറ്റവും അവസാനത്തേതാണ് മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കല്‍. ജീവനക്കാരുടെ നിസഹകരണവുമായി ബന്ധപ്പെട്ട് അടിയന്തിര നടപടി സ്വീകരിക്കാത്തതാണ് പ്രശ്‌നം സങ്കീര്‍ണമാക്കിയത്. ഇതുകാരണം പെരുവഴിയിലായത് ആയിരകണക്കിന്പ്രവാസികളും യാത്രക്കാരുമാണ് ഇവരില്‍ വിസ കാലാവധി അവസാനിക്കുന്നവര്‍ ഉള്‍പ്പെടെ നിരവധി പേരെ വിമാനത്താവളങ്ങളില്‍ വെന്തുരുകേണ്ട അവസ്ഥയിലേക്കാണെത്തിച്ചത്.

നിരവധി വർഷങ്ങൾ ജോലി ചെയ്ത കമ്പനിയിൽ തിരിച്ചു ജോലിക്ക് ജോയിന്റ് ചെയ്യാൻ കഴിയാതെജോലി നഷ്ട പെട്ട പ്രവാസികള്‍ ഉള്‍പ്പെടെ യാത്ര മുടങ്ങിയവര്‍ക്ക് എയര്‍ ഇന്ത്യ അധികൃതര്‍ മതിയായ നഷ്ടപരിഹാരം നല്‍കിയേ മതിയാകൂ.

ഇതോടൊപ്പം തന്നെ അടിയന്തിരമായി ബദല്‍ സംവിധാനങ്ങള്‍ ഒരുക്കണം. കണ്ണൂരില്‍ നിന്ന് ഇപ്പോള്‍ എയര്‍ ഇന്ത്യ മാത്രമാണ് വിദേശ നാടുകളിലേക്ക് സര്‍വീസ് നടത്തുന്നത്. തോന്നുംപോലെയാണ് ടിക്കറ്റ് ഫയര്‍. ടിക്കറ്റ് നിരക്ക് വര്‍ധനവുള്‍പ്പെടെ പ്രവാസികളുടെ നട്ടെല്ലൊടിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകണം.

കണ്ണൂരില്‍ നിന്ന് കൂടുതല്‍ കമ്പനികളുടെ വിമാനങ്ങള്‍ അനുവദിക്കാന്‍ വ്യോമയാന മന്ത്രാലയവും നടപടി സ്വീകരിക്കണമെന്ന ആവശ്യം കേന്ദ്ര സംസ്ഥാനസർക്കാരുകൾ മുഖ വിലക്ക് എടുക്കുന്നില്ലഎന്നത് വിദേശ വരുമാനം നേടി തരുന്ന പ്രവാസികളോടുള്ള അവഗണന യാണ്. വിമാനയാത്രക്കാരുടെ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് അടിയന്തിര നടപടിയുണ്ടാകണം. അവധിക്കാലത്ത് പ്രാവാസികള്‍ക്ക് നാട്ടിലേക്ക് വരാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്.

ഗോ ഫസ്റ്റ് നിര്‍ത്തിയത് കാരണം ടിക്കറ്റ് തുക നഷ്ടപ്പെട്ട പ്രാവസികള്‍ക്ക് തുക തിരിച്ച് കിട്ടിയിട്ടില്ല. ഈ വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാറും മുഖ്യമന്ത്രിയും ബന്ധപ്പെട്ട വകുപ്പുകളും ഇടപെട്ട് അടിയന്തിര പരിഹാരത്തിന് നടപടിയുണ്ടാകണമെന്നും ഗ്ലാബല്‍ കെ.എം.സി.സി നേതാക്കളായ പ്രസിഡന്റ് ടി പി അബ്ബാസ് ഹാജി, ജനറൽ സെക്രട്ടറി ഉമർഅരിപാമ്പ്ര ഓർഗസെക്രട്ടറി വി കെ മുഹമ്മദ്‌ ട്രഷറർ റഹീസ് പെരുമ്പ എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

FOREIGN

റഷ്യയിൽ ആരാധനാലയങ്ങൾക്ക് നേരെ വെടിവെപ്പ്; പുരോഹിതനടക്കം 15ലേറെ മരണം

2ല്‍ അധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Published

on

റഷ്യയില്‍ ആരാധനാലയങ്ങള്‍ക്ക് നേരെയുണ്ടായ വെടിവെപ്പില്‍ വൈദികനടക്കം 15ലേറെ പേര്‍ കൊല്ലപ്പെട്ടു. സിനഗോഗിനും ക്രിസ്ത്യന്‍ പള്ളിക്കും ട്രാഫിക് പോസ്റ്റിനും നേരെയാണ് വെടിവെപ്പുണ്ടായത്. 12ല്‍ അധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

രണ്ട് ഓര്‍ത്തഡോക്സ് പള്ളികള്‍ക്കും ഒരു സിനഗോഗിനും പൊലീസ് ചെക്ക്പോസ്റ്റിനും നേരെയാണ് ആക്രമണം നടന്നതെന്ന് ദേശീയ തീവ്രവാദ വിരുദ്ധ സമിതി അറിയിച്ചു. അക്രമിസംഘത്തില്‍പ്പെട്ട ആറുപേരെ കൊലപ്പെടുത്തിയതായി റിപ്പബ്ലിക് ഓഫ് ഡാഗസ്താന്‍ തലവന്‍ സെര്‍ജി മെലിക്കോവ് പറഞ്ഞു. ഞായറാഴ്ച വൈകിട്ടാണ് സംഭവം.

https://twitter.com/ShaykhSulaiman/status/1804923153505726861

ഡെര്‍ബന്റ് നഗരത്തിലാണ് ചര്‍ച്ചിനും സിനഗോഗിനും നേരെ ആക്രമണമുണ്ടായത്. ഡാഗസ്താന്‍ തലസ്ഥാനമായ മഖാചക്ലയിലാണ് പൊലീസ് പോസ്റ്റിന് നേരെ ആക്രമണം നടന്നത്. ആക്രമണത്തെ തുടര്‍ന്ന് സിനഗോഗിന് തീപിടിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

 

Continue Reading

FOREIGN

എൻജിനീയർ ഹാഷിം സ്മാരക സഊദി കെ.എം.സി.സി നാഷണൽ സോക്കർ പ്രീ കോർട്ടർ മത്സരങ്ങൾ ജൂൺ 21 ന് ദമാമിൽ

സിഫ്, റിഫ, ഡിഫ, യിഫ തുടങ്ങി അതാത് പ്രവിശ്യ കാൽപ്പന്ത് കൂട്ടായ്മകളുമായി സഹകരിച്ചാണ് മൽസരങ്ങൾ സംഘടിപ്പിച്ചു വരുന്നത് .

Published

on

സഊദി കെ.എം.സി.സി നാഷണൽ കമ്മിറ്റി സ്‌പോർട്‌സ് വിംഗിന്റെ നേതൃത്വത്തിലുള്ള ദേശീയ ഫുട്‌ബോൾ മേളയുടെ മധ്യ – കിഴക്കൻ മേഖലാ തല മത്സരങ്ങൾക് ജൂൺ 21 ന് വെള്ളിയാഴ്ച തുടക്കമാകും . ജിദ്ദ, റിയാദ്, ദമ്മാം, യാമ്പു തുടങ്ങി നാലു പ്രവിശ്യകളിലായി സൗദിയിൽ ആദ്യമായാണ് ഇത്തരത്തിലുള്ള ഫുട്‌ബോൾ മേള നടക്കുന്നത്. സിഫ്, റിഫ, ഡിഫ, യിഫ തുടങ്ങി അതാത് പ്രവിശ്യ കാൽപ്പന്ത് കൂട്ടായ്മകളുമായി സഹകരിച്ചാണ് മൽസരങ്ങൾ സംഘടിപ്പിച്ചു വരുന്നത് .

ജിദ്ദ (വെസ്റ്റേൺ) പ്രവിശ്യയിൽ നിന്നും മൂന്ന് മൂന്നു ടീമുകളും റിയാദ്, ദമ്മാം പ്രവിശ്യകളിൽ നിന്നും രണ്ട് വീതം ടീമുകളും യാമ്പുവിൽ നിന്നും ഒരു ടീമുമാണ് മത്സരത്തിനായി ബൂട്ട് കെട്ടിയത്. സൗദി പ്രവാസ ചരിത്രത്തിലെ ഏറ്റവും വലിയ പ്രൈസ് മണിയാണ് വിജയിയെ കാത്തിരിക്കുന്നത്. ഓരോ ടീമിലും ഐ ലീഗ്, സന്തോഷ് ട്രോഫി താരങ്ങളടക്കമുള്ളവർ കളത്തിലിറ്റങ്ങീട്ടുണ്ട്. ഉൽഘാടന മത്സരം ജിദ്ദയിൽ പൂർത്തിയായി. ജിദ്ദ യാമ്പു പ്രവിശ്യകൾ ഉൾകൊള്ളുന്ന ഗ്രൂപ്പ് ഒന്ന് മത്സരങ്ങളുടെ സെമി ഫൈനൽ ജിദ്ദയിൽ നടക്കുകയും ചാംസ് സബീൻ എഫ്.സി ഫൈനലിൽ പ്രവേശിക്കുകയും ചെയ്തു .

റിയാദ്, ദമ്മാം പ്രവിശ്യകൾ ഉൾകൊള്ളുന്ന ഗ്രൂപ്പ് രണ്ടു പ്രാഥമിക മത്സരങ്ങൾ റിയാദിൽ പൂർത്തിയായി. പ്രീ കോർട്ടർ മത്സരങ്ങളോടെ ദമാമിലെ ദമാമിലെ മത്സരങ്ങൾക് തുടക്കമാവുകയാണ്. ജൂൺ 21 നു ദമ്മാം അൽ തർജ് സ്റ്റേഡിയത്തിൽ നടക്കുന്ന പ്രവിശ്യാ തല ഉത്ഘാടന മത്സരം കിഴക്കൻ പ്രവിശ്യയിലെ ഫുട്ബോൾ പ്രേമികളുടെ ഉല്സവമാക്കി മാറ്റുകയാണ് സംഘടക സമിതി. വിവിധ ഫുട്ബോൾ ടീമുകളും, കലാരൂപങ്ങങ്ങളും, വിവിധ സാംസകാരിക കൂട്ടായ്മകളും അണിനിരക്കുന്ന സാസ്കാരിക ഘോഷ യാത്രയും ഉൽഘടന മത്സരത്തോടനുബന്ദിച് ഒരുക്കിയിട്ടുണ്ട്. ജൂലൈ 5 നു ഗ്രൂപ്പ് 2 സെമി ഫൈനൽ മത്സരങ്ങൾ നടക്കും. വ്യവസായ പ്രമുഖൻ ഡോക്ടർ സിദീഖ് അഹ്മദ് മുഖ്യ അതിഥിയായി പങ്കെടുക്കും. നാഷണൽ തല ഫൈനൽ മത്സരം റിയാദിൽ നടക്കും.

ഫുട്‌ബോൾ ടൂർണമെന്റിനോടനുബന്ധിച്ച് ലക്കി ഡ്രോ കൂപ്പണും പുറത്തിറക്കുന്നുണ്ട്. 8 ഗ്രാം വീതമുള്ള 20 സ്വർണ നാണയങ്ങളും മറ്റനേകം സമ്മാനങ്ങളും ഭാഗ്യശാലികൾക്കായി സമ്മാനിക്കും.

ടൂർണമെന്റിന്റെ വിജയത്തിനായി പ്രവിശ്യയിലെ ഫുട്ബോൾ രംഗത്തെ പ്രമുഖർ ഉൾപ്പടെ വിപുലമായ സംഘടക സമിതിക്കു രൂപം നൽകി. ദമ്മാം ഫുട്ബാൾ അസോസിയേഷ (difa) യുടെ പൂർണ സഹകരണത്തോടെ ആണ് ദമാമിലെ മത്സരങ്ങൾക് അന്തിമ രൂപം നൽകിയിട്ടുള്ളത്.

വെള്ളിയാഴ്ച നടക്കുന്ന ആദ്യ മത്സരത്തിൽ കറി പോർട്ട് റോയൽ ഫോക്കസ് ലൈൻ എഫ്.സി റിയാദ്, ഫൂച്ചർ മൊബിലിറ്റി യൂത്ത് ഇന്ത്യ റിയാദിനെ നേരിടും. രണ്ടാം മത്സരത്തിൽ, ഫസഫിക് ലെജിസ്റ്റിക് ബദർ എഫ്.സി ദമ്മാം , ദീമ ടിഷ്യൂ ഖാലിദിയ എഫ്.സി ടീമുകൾ തമ്മിൽ ഏറ്റുമുട്ടും.
ഹൗസ് കെയർ മുഖ്യ പ്രായോജകരായിട്ടുള്ള ടൂർണ്ണമെൻറിൽ , ഡി എസ് ഐ സൗദി കാബിൻ , ഡി എസ് ഐ , നഹ് ലാ അൽവാദി , കാക്കു സേഫ്റ്റി , അൽ റയാൻ പോളീ ക്ലിനിക് , സോണാ ജ്വല്ലേഴ്‌സ്, ചാംസ് കറി പൗഡർ, എയർ ലിങ്ക്-ബി.എം കാർഗോ, ഗ്ലോബൽ ട്രാവൽസ്, കംഫർട്ട് ട്രാവൽസ് , അബിഫ് കോ ഡിറ്റർജൻറ് , അൽ ആസ്മി ഇൻ്റർ നാഷണൽ തുടങ്ങിയ സ്ഥാപനങ്ങളാണ് ടൂർണമെൻറിന്റെ പ്രധാന പ്രായോജകർ.

വാർത്താ സമ്മേളത്തിൽ കെഎംസിസി നാഷണൽ കമ്മിറ്റി സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ, സൗദി തല കൺവീനർ മുജീബ് ഉപ്പട, വർക്കിംഗ് ചെയരർമാൻ ഖാദർ മാസ്റ്റർ വാണിയമ്പലം, കിഴക്കൻ പ്രാവിശ്യ ജനറൽ സെക്രട്ടറി സിദ്ധീഖ് പാണ്ടികശാല, മാലിക് മക്ബൂൽ ആലുങ്ങൽ, തുടങ്ങിയവർ പങ്കെടുത്തു

Continue Reading

FOREIGN

ഹജ്ജ് കര്‍മത്തിനിടെ മഞ്ചേരി സ്വദേശി അറഫായില്‍ കുഴഞ്ഞുവീണു മരിച്ചു

മഞ്ചേരി കുട്ടശേരി മേലേതില്‍ നീണ്ടംകോട്ടില്‍ അബ്ദുള്ള ഹാജി എന്ന അബ്ദുഹാജി (68) ആണ് മരണപ്പെട്ടത്.

Published

on

ഹജ്ജ് കര്‍മത്തിനിടെ വയോധികന്‍ അറഫായില്‍ കുഴഞ്ഞുവീണു മരിച്ചു. മഞ്ചേരി കുട്ടശേരി മേലേതില്‍ നീണ്ടംകോട്ടില്‍ അബ്ദുള്ള ഹാജി എന്ന അബ്ദുഹാജി (68) ആണ് മരണപ്പെട്ടത്.

സ്വകാര്യ ഗ്രൂപ്പ് വഴിയാണ് അബ്ദുഹാജി മകനും ഭാര്യക്കുമൊപ്പം മക്കയിലേക്ക് തിരിച്ചത്. വെള്ളിയാഴ്ച മിനായിലെ താമസം പൂര്‍ത്തിയാക്കി ഭാര്യ ഹലീമയോടും മകന്‍ ഫാഇസിനോടുമൊപ്പം അറഫായില്‍ വാഹനമിറങ്ങി നടന്നു നീങ്ങുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ സന്നദ്ധ സേവകരും മറ്റും ചേര്‍ന്ന് ഹാജിമാര്‍ക്ക് വേണ്ടി തയാറാക്കിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം മക്കയില്‍ കബറടക്കുമെന്ന് ബന്ധുക്കള്‍. ഫൈസല്‍ മറ്റൊരു മകനാണ്.

Continue Reading

Trending