Connect with us

film

‘എമ്പുരാന്‍ കാണില്ല, ഇത്തരം സിനിമാ നിര്‍മ്മാണത്തില്‍ നിരാശന്‍’: രാജീവ് ചന്ദ്രശേഖര്‍

മോഹന്‍ലാലിനെ നായകനാക്കി പ്രിഥ്വിരാജ് സുകുമാരന്‍ ഒരുക്കിയ ചിത്രം എമ്പുരാനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.

Published

on

മോഹന്‍ലാലിനെ നായകനാക്കി പ്രിഥ്വിരാജ് സുകുമാരന്‍ ഒരുക്കിയ ചിത്രം എമ്പുരാനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. എമ്പുരാന്‍ കാണില്ലെന്നും ഇത്തരം സിനിമാനിര്‍മ്മാണത്തില്‍ നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മോഹന്‍ലാല്‍ ആരാധകരും അസ്വസ്ഥരാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യുമെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ചിത്രത്തിന്റെ ഉള്ളടക്കം പുറത്ത് വരുന്നതിന് മുമ്പ് എമ്പുരാന്‍ കാണുമെന്ന് രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

എന്നാല്‍ സിനിമ റിലീസായതിനു പിന്നാലെ മോഹന്‍ലാലിനും പൃഥ്വിരാജിനുമെതിരെ വ്യാപക സൈബര്‍ ആക്രമണങ്ങളും പ്രതിഷേധങ്ങളും നടക്കുകയാണ്. പിന്നാലെ ചിത്രത്തില്‍ മാറ്റങ്ങള്‍ വരുത്തുമെന്നും വിവാദഭാഗങ്ങള്‍ നീക്കം ചെയ്യുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.

രാജീവ് ചന്ദ്രശേഖറിന്റെ ഫേസ്ബുക്ക് കുറിപ്പ്

ലൂസിഫര്‍ കണ്ടിരുന്നു, എനിക്ക് അത് ഇഷ്ടപ്പെട്ടു. ലൂസിഫറിന്റെ തുടര്‍ച്ചയാണെന്ന് കേട്ടപ്പോള്‍ എമ്പുരാന്‍ കാണുമെന്ന് ഞാന്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഇപ്പോള്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍ തന്നെ സിനിമയില്‍ 17 ഭേദഗതികള്‍ വരുത്തിയിട്ടുണ്ടെന്നും ചിത്രം വീണ്ടും സെന്‍സര്‍ഷിപ്പിന് വിധേയമാകുന്നുണ്ടെന്നും എനിക്ക് മനസ്സിലായി. മോഹന്‍ലാല്‍ ആരാധകരെയും മറ്റ് പ്രേക്ഷകരെയും അസ്വസ്ഥരാക്കുന്ന വിഷയങ്ങള്‍ സിനിമയിലുണ്ടെന്ന് എനിക്ക് മനസ്സിലായി.
ഒരു സിനിമയെ ഒരു സിനിമയായി കാണണം. അതിനെ ചരിത്രമായി കാണാന്‍ കഴിയില്ല. സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യും.
അപ്പോള്‍, ലൂസിഫറിന്റെ ഈ തുടര്‍ച്ച ഞാന്‍ കാണുമോ?- ഇല്ല.
ഇത്തരത്തിലുള്ള സിനിമാനിര്‍മ്മാണത്തില്‍ ഞാന്‍ നിരാശനാണോ? – അതെ.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു എമ്പുരാന്‍ തിയേറ്ററുകളില്‍ എത്തിയത്. ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. എന്നാല്‍ പിന്നാലെ വിവാദവും ഉയര്‍ന്നിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചിത്രത്തിലെ ചില പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി എമ്പുരാനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി സംഘപരിവാര്‍ രംഗത്തെത്തി. ബുക്ക് ചെയ്ത ടിക്കറ്റുകള്‍ വരെ ചിലര്‍ ക്യാന്‍സല്‍ ചെയ്തിരുന്നു. ചിത്രത്തിനെതിരെ ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറും രംഗത്തെത്തിയിരുന്നു.

എമ്പുരാനിലുളളത് ഹിന്ദു വിരുദ്ധ അജണ്ടയെന്നാണ് ആര്‍എസ്എസ് മുഖപത്രത്തില്‍ പറയുന്നത്. 2002ലെ കലാപത്തില്‍ ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിക്കുന്നതിലൂടെ പൃഥ്വിരാജ് നടപ്പിലാക്കിയത് രാഷ്ട്രീയ അജണ്ടയാണെന്നും മോഹന്‍ലാലിന്റെ വേഷം ആരാധകരെ ചതിക്കുന്നതെന്നും ഓര്‍ഗനൈസര്‍ ലേഖനത്തില്‍ കുറിച്ചിരുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

film

അംഗത്വ രേഖകളില്‍ സജി നന്ത്യാട്ട് കൃത്രിമം നടത്തി; ഗുരുതര ആരോപണങ്ങളുമായി ഫിലിം ചേംബര്‍

സജി നന്ത്യാട്ടിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിലിം ചേംബര്‍.

Published

on

സജി നന്ത്യാട്ടിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിലിം ചേംബര്‍. ജന.സെക്രട്ടറി സ്ഥാനത്തുനിന്നുള്ള അദ്ദേഹത്തിന്റെ രാജിക്ക് പിന്നാലെയാണ് ഈ ആരോപണങ്ങള്‍. അംഗത്വ രേഖകളില്‍ സജി നന്ത്യാട്ട് കൃത്രിമം നടത്തിയെന്നാണ് പരാതി. ഈ വിഷയത്തില്‍ നിയമോപദേശത്തെ തുടര്‍ന്ന് സജി നന്ത്യാട്ടിന്റെ അംഗത്വം റദ്ദാക്കിയെന്നും ചേംബര്‍ അറിയിച്ചു. നിര്‍മാതാവ് മനോജ് റാംസിംഗ് ആണ് പരാതിക്കാരന്‍.

കഴിഞ്ഞ ദിവസമാണ് സജി നന്ത്യാട്ട് ഫിലിം ചേമ്പര്‍ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചത്. താന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത് തടയാന്‍ വ്യാജ പരാതി നല്‍കിയെന്ന് സജി ആരോപിച്ചിരുന്നു. സാന്ദ്ര തോമസിനെ താന്‍ പിന്തുണച്ചത് പലരുടെയും എതിര്‍പ്പിന് കാരണമായെന്നും തനിക്കെതിരെ ഗൂഢസംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും സജി നന്ത്യാട്ട് പറഞ്ഞു.

പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഇരിക്കെയാണ് സജി നന്ത്യാട്ടിന്റെ രാജി.

അതേസമയം പ്രസിഡന്റ് സ്ഥാനത്തേക്ക് സാന്ദ്ര തോമസ് നല്‍കിയ പത്രിക നേരത്തെ തള്ളിയിരുന്നു. ട്രഷറര്‍, പ്രസിഡന്റ് സ്ഥാനങ്ങളിലേക്കാണ് സാന്ദ്ര തോമസ് പത്രിക സമര്‍പ്പിച്ചിരുന്നത്.

Continue Reading

film

സോഷ്യല്‍ മീഡിയ അധിക്ഷേപം; നടന്‍ വിനായകനെ ചോദ്യം ചെയ്തു

സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപകരമായ പോസ്റ്റ് ഇട്ടെന്ന പരാതിയില്‍ നടന്‍ വിനായകനെ കൊച്ചി സൈബര്‍ പൊലീസ് ചോദ്യം ചെയ്തു.

Published

on

സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപകരമായ പോസ്റ്റ് ഇട്ടെന്ന പരാതിയില്‍ നടന്‍ വിനായകനെ കൊച്ചി സൈബര്‍ പൊലീസ് ചോദ്യം ചെയ്തു. നേതാക്കളെ അധിക്ഷേപിച്ചതായി ബന്ധപ്പെട്ട കേസിലും പ്രായപൂര്‍ത്തി ആകാത്ത കുട്ടിയുടെ പ്രൊഫൈല്‍ ചിത്രം പങ്കുവെച്ചതിലും ലഭിച്ച പരാധിയിലാണ് ചോദ്യം ചെയ്തത്. സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനു ശേഷം വിനായകനെ വിട്ടയച്ചു.

Continue Reading

film

ശ്വേതാ മേനോനെതിരായ കേസ്; ‘പേപ്പറില്‍ പേര് വരാനുള്ള ചീപ്പ് നമ്പര്‍’; മന്ത്രി കെ ബി ഗണേഷ് കുമാര്‍

അമ്മയുടെ നേതൃത്വത്തിലേക്ക് സ്ത്രീകള്‍ വരണം എന്ന് ആദ്യം തന്നെ ആവശ്യപ്പെട്ടിരുന്നുവെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.

Published

on

ശ്വേത മേനോനെതിരായ കേസ് പപ്പറില്‍ പേര് വരാനുള്ള ചീപ്പ് നമ്പറാണെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. അമ്മയുടെ നേതൃത്വത്തിലേക്ക് സ്ത്രീകള്‍ വരണം എന്ന് ആദ്യം തന്നെ ആവശ്യപ്പെട്ടിരുന്നുവെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.

പാലേരി മാണിക്യം ഗംഭീര സിനിമയായിരുന്നെന്നും അഭിനയിച്ച സിനിമകളുടെ പേരില്‍ കേസെടുക്കുന്നത് ശരിയല്ലെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം കുക്കുവിനെതിരെ ഉയര്‍ന്ന ആരോപണത്തെ കുറിച്ചും മെമ്മറി കാര്‍ഡിനെക്കുറിച്ചും അറിയില്ലെന്നും മന്ത്രി പറഞ്ഞു. കുക്കു ഭരണസമിതി അംഗമല്ലെന്നും ഇത്തരം ഒരു ആരോപണം ഇപ്പോള്‍ ഉന്നയിച്ചതിന് പിന്നില്‍ ദുരുദ്ദേശം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

സ്ത്രീകള്‍ക്കെതിരാണ് സംഘടന എന്ന തോന്നല്‍ മാറണമെങ്കില്‍ സ്ത്രീകള്‍ തന്നെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും മന്ത്രി പറഞ്ഞു. സ്ഥാനാര്‍ഥികളായി വന്നവരെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം നല്ലതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചുവെന്നതാണ് ശ്വേത മേനോനെതിരായ പരാതി. കൊച്ചി സെന്‍ട്രല്‍ പൊലീസ് ആണ് നടിക്കെതിരെ കേസ് എടുത്തത്. മാര്‍ട്ടിന്‍ മേനാച്ചേരി എന്നയാള്‍ നല്‍കിയ പരാതിയിലാണ് കേസ്. ഐ.ടി നിയമത്തിലെ 67 (എ) വകുപ്പ് പ്രകാരവും അനാശാസ്യ പ്രവര്‍ത്തന നിരോധന നിയമ പ്രകാരവുമാണ് കേസ്. അശ്ലീല രംഗങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു എന്ന് പരാതിയിലുണ്ട്. അനാശാസ്യ നിരോധന നിയമവും ഐ.ടി നിയമവും അനുസരിച്ചാണ് കേസെടുത്തത്.

പിന്നീട് എറണാകുളം സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍നടപടികള്‍ ഹൈകോടതി സ്‌റ്റേ ചെയ്തു. കേസെടുക്കാന്‍ നിര്‍ദേശിച്ച് പരാതി പൊലീസിന് കൈമാറിയ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പ്രഥമദൃഷ്ട്യാ നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ ഇടക്കാല ഉത്തരവ്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്വേത നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.

Continue Reading

Trending