കണ്ണൂര്‍: മന്ത്രി ഇപി ജയരാജന് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിലെ വസതിയില്‍ നിരീക്ഷണത്തിലായിരുന്നു. ഇതോടെ മന്ത്രിസഭയില്‍ കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെയാളായി ജയരാജന്‍. നേരത്തെ ധനമന്ത്രി തോമസ് ഐസക്കിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ജയരാജനെ കൂടാതെ ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മന്ത്രിയുമായി അടുത്തിടപഴകിയ നാല് ജീവനക്കാര്‍ നിരീക്ഷണത്തില്‍ പോയി. മന്ത്രിയേയും ഭാര്യയേയും കണ്ണൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.