തൃശ്ശൂര്‍: ലോ അക്കാദമി സമരവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച സിപി.ഐ മുഖപത്രമായ ജനയുഗത്തിനെതിരെ സിപിഎം നേതാവ് ഇ.പി ജയരാജന്‍. സിപി.ഐ അത്ര ശക്തിയുളള പാര്‍ട്ടിയൊന്നുമല്ല. ബുദ്ധിജീവികളെന്നാണ് ഭാവം, നമ്പൂതിരിയുടെ വെളിച്ചത്തില്‍ വാര്യരുടെ ഊണ് എന്ന അവസ്ഥയിലാണ് സി.പി.ഐയെന്നും ജയരാജന്‍ ഉപമിച്ചു.

മുന്നണി മര്യാദകള്‍ പാലിക്കാതെ ഓരോരുത്തര്‍ക്കും തോന്നുന്നത് എഴുതി പ്രചരിപ്പിക്കുകയാണ്. ശരിയായ നിലയില്‍ കാര്യങ്ങള്‍ കാണാതിരിക്കുകയാണ്. അങ്ങനെയൊരു പാര്‍ട്ടിയായി സിപിഐ അധഃപതിക്കാന്‍ പാടില്ല. വഴിവിട്ടുപോകുന്ന സംസ്ഥാന ഘടകത്തിന്റെ നിലപാടിനെക്കുറിച്ചു സി.പി.ഐ കേന്ദ്ര നേതൃത്വം പരിശോധിക്കണമെന്നാണു പറയാനുള്ളത്. ഇപ്പോള്‍ വിവാദമുണ്ടാക്കേണ്ട ഒരു പ്രശ്‌നവും കേരളത്തിലില്ലെന്നും ജയരാജന്‍ പറഞ്ഞു.