കണ്ണൂര്‍: ആശ്രിത നിയമന വിവാദത്തില്‍ വ്യവസായ മന്ത്രി ഇ.പി ജയരാജനെ മുഖ്യമന്ത്രി പിണറായി ശകാരിച്ചു. കണ്ണൂര്‍ ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തിയാണ് ഇ.പിയെ മുഖ്യമന്ത്രി താക്കീത് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. പിണറായി-ഇ.പി ജയരാജന്‍ കൂടിക്കാഴ്ച അരമണിക്കൂറിലധികം നീണ്ടുനിന്നു. ഇത്തരം വിവാദങ്ങള്‍ ഒരു കാരണവശാലും
ആവര്‍ത്തിക്കരുതെന്ന് പിണറായി ഇ.പിയെ ഉപദേശിച്ചു. പി.കെ ശ്രീമതിയേയും കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെയും മാറ്റി നിര്‍ത്തിയായിരുന്നു പിണറായി-ഇ.പി കൂടിക്കാഴ്ച. പാര്‍ട്ടിക്കകത്തും ബന്ധു നിയമനം ചര്‍ച്ചയായിരുന്നു. അതേസമയം സര്‍ക്കാറിനെ വന്‍ പ്രതിരോധത്തിലാക്കിയ ആശ്രിത നിയമന വിവാദം പുതിയ തലത്തിലേക്ക് പ്രവേശിക്കുകയാണ്. മന്ത്രി രാജിവെക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ ആവശ്യപ്പെട്ടു. മന്ത്രി നടത്തിയത് നഗ്നമായ സത്യപ്രതിജ്ഞാ ലംഘനമാണെന്നും അദ്ദേഹം വ്യക്തമാക്കി.