ഹാദിയ-ഷെഫീന്‍ ദമ്പതികളുടെ വിവാഹം റദ്ദ് ചെയ്ത വിധിയില്‍ പ്രതിഷേധിച്ച് എസ്.ഡി.പി.ഐയുടെ നേതൃത്വത്തില്‍ നടത്തിയ ഹൈക്കോടതി മാര്‍ച്ചില്‍ ലാത്തിച്ചാര്‍ജുണ്ടായതില്‍ പ്രതിഷേധിച്ച് എറണാകുളം ജില്ലയില്‍ നാളെ ഹര്‍ത്താല്‍ നടത്തും.

ഇന്ന് രാവിലെ 11 മണിയോടെ കലൂരില്‍ നിന്നാരംഭിച്ച മാര്‍ച്ച് പോലിസ് തടഞ്ഞിരുന്നു. മാര്‍ച്ചിനു നേരെയുണ്ടായ പോലീസ് ലാത്തിച്ചാര്‍ജില്‍ 15 പേര്‍ക് പരിക്ക് പറ്റിയിട്ടുണ്ട്. പരിക്ക് പറ്റിയ പ്രവര്‍ത്തകരെ എറണാകുളം ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പരിപാടികള്‍ സംഘടിപ്പിക്കാനാണ് സംഘാടകരുടെ തീരുമാനം.