Connect with us

india

ഗ്യാന്‍വാപി പള്ളിയെക്കുറിച്ച് സംഘപരിവാര്‍ പ്രചരിപ്പിക്കുന്നതെല്ലാം കെട്ടിച്ചമച്ചത്: ഗ്യാന്‍വാപി ഇമാം

നേരത്തെ മസ്ജിദിന്റെ ചില ഭാഗങ്ങളില്‍ പൂജ നടന്നിരുന്നുവെന്നത് തെറ്റാണ്. താന്‍ വാരാണസിയില്‍ ജനിച്ചയാളാണ്. താനോ അവിടെയുള്ള ആരെങ്കിലുമോ അത്തരമൊരു കാര്യം കണ്ടിട്ടില്ലെന്ന് അബ്ദുള്‍ ബാത്വിന്‍ നുഅമാനി പറഞ്ഞു.

Published

on

ക്ഷേത്രം പൊളിച്ചാണ് ഗ്യാന്‍വാപി പള്ളി നിര്‍മ്മിച്ചതെന്ന് വാദം തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഗ്യാന്‍വാപി ഇമാം. ഗ്യാന്‍വാപി പള്ളി സംബന്ധിച്ച സംഘപരിവാര്‍ പ്രചരിപ്പിക്കുന്നതെല്ലാം കെട്ടിച്ചമച്ചതാണെന്ന് അബ്ദുള്‍ ബാത്വിന്‍ നുഅമാനി പറഞ്ഞു. ഹിന്ദുത്വ വംശീയതക്കെതിരെ കോഴിക്കോട് സംഘടിപ്പിച്ച സാഹോദര്യ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരാധനാലയ നിയമം കോടതി പാലിക്കുമെന്ന് കരുതി. ഞങ്ങള്‍ക്ക് നിരാശയില്ല. നിയമപോരാട്ടത്തില്‍ വിശ്വാസമുണ്ട്. സമാധാനപരമല്ലാത്ത ഒരു മാര്‍ഗവും സ്വീകരിക്കരുതെന്ന് വാരാണസിയിലെ ജനങ്ങള്‍ പ്രതിജ്ഞ ചെയ്തിട്ടുണ്ട്. ഗ്യാന്‍വാപിയിലെ മസ്ജിദ് മുഗള്‍ചക്രവര്‍ത്തി അക്ബറിനും മുമ്പ് നിര്‍മ്മിച്ചതാണ്. ഔറഗസേബിന്റെ കാലത്ത് മൂന്നാംഘട്ട പുനരുദ്ധാരണം മാത്രമാണ് നടന്നത്’ ഇമാം പറഞ്ഞു.

നേരത്തെ മസ്ജിദിന്റെ ചില ഭാഗങ്ങളില്‍ പൂജ നടന്നിരുന്നുവെന്നത് തെറ്റാണ്. താന്‍ വാരാണസിയില്‍ ജനിച്ചയാളാണ്. താനോ അവിടെയുള്ള ആരെങ്കിലുമോ അത്തരമൊരു കാര്യം കണ്ടിട്ടില്ലെന്ന് അബ്ദുള്‍ ബാത്വിന്‍ നുഅമാനി പറഞ്ഞു.

പള്ളിക്കെതിരെ നടക്കുന്ന ആക്രമണം മുസ്ലിങ്ങളെ മാത്രമല്ല. രാജ്യത്തെ തന്നെ നശിപ്പിക്കുമെന്ന് ജമാ അത്തെ ഇസ്ലാമി അമീര്‍ സയ്യിദ് സദാത്തുള്ള ഹുസ്സൈനി പറഞ്ഞു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ വിദ്വേഷം പ്രചരിപ്പിക്കാനുള്ള മത്സരത്തിലാണ്.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കനത്ത മഴ; ടിപ്പു സുല്‍ത്താന്റെ മഞ്ജരാബാദ് കോട്ടയുടെ ഒരു ഭാഗം തകര്‍ന്നു

ഇന്ന് രാവിലെ കോട്ടയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ഡ്യൂട്ടിക്ക് എത്തിയപ്പോഴാണ് തകര്‍ന്ന് വീണത് കണ്ടെത്തിയത്.

Published

on

കനത്ത മഴയില്‍ മംഗളൂരു ഹാസന്‍ ജില്ലയിലെ സകലേശ്പൂരില്‍ ടിപ്പു സുല്‍ത്താന്‍ നിര്‍മ്മിച്ച ചരിത്ര പ്രസിദ്ധമായ മഞ്ജരാബാദ് കോട്ടയുടെ ഒരു ഭാഗം തകര്‍ന്നു. ഇന്ന് രാവിലെ കോട്ടയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ഡ്യൂട്ടിക്ക് എത്തിയപ്പോഴാണ് തകര്‍ന്ന് വീണത് കണ്ടെത്തിയത്.

ബംഗളൂരു-മംഗളൂരു ദേശീയ പാതയില്‍ സകലേശ്പൂര്‍ പട്ടണത്തിലെ അദാനി കുന്നിന്‍ മുകളിലാണ് 1792ല്‍ ടിപ്പു സുല്‍ത്താന്‍ മഞ്ജരാബാദ് കോട്ട നിര്‍മ്മിച്ചത്. ഇത് സമുദ്രനിരപ്പില്‍ നിന്ന് 988 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന നക്ഷത്രാകൃതിയിലുള്ള ഘടനയിലാണ് പണിതത്. 1965 മുതല്‍ കോട്ട ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സംരക്ഷണയിലാണ്.

Continue Reading

india

“ജൂറി ചെയർമാനും ഇന്ത്യയിൽ ജീവിച്ചുപോകണ്ടേ”; ആടുജീവിതത്തിനെതിരായ പരാമർശത്തിൽ ബെന്യാമിൻ

Published

on

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയായിരുന്നു ബ്ലെസി സംവിധാനം ചെയ്ത ‘ആടുജീവിതം’. എന്നാൽ അന്തിമ പട്ടികയിൽ ചിത്രം ഇടം നേടിയില്ല. ഇതിന് പിന്നാലെ ജൂറി ചെയർമാൻ ചിത്രത്തെ ‘മോശം ചിത്രം’ എന്ന് വിശേഷിപ്പിച്ചത് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തി. ഈ പരാമർശത്തിനെതിരെ ശക്തമായ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരൻ ബെന്യാമിൻ.

പ്രേക്ഷകർ അംഗീകരിച്ച ഒരു ചിത്രമാണ് ‘ആടുജീവിതം’ എന്ന് ബെന്യാമിൻ പറഞ്ഞു. “നൂറു പേർ ഒരു സിനിമ കാണുമ്പോൾ നൂറു അഭിപ്രായങ്ങളുണ്ടാകും. പക്ഷേ ഒരുപാട് പേർ കണ്ടു അംഗീകരിച്ച ഒരു ചിത്രത്തെ മോശം എന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ല” അദ്ദേഹം കൂട്ടിച്ചേർത്തു. ജൂറി ചെയർമാൻ ഇന്ത്യയിൽ ജീവിച്ചു പോകാനുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത് എന്ന് പരിഹസിച്ചുകൊണ്ട് ബെന്യാമിൻ നിലപാട് വ്യക്തമാക്കുകയും ചെയ്തു.

‘ആടുജീവിതം’ എന്ന സിനിമയ്ക്ക് അവാർഡ് നൽകാത്തതിനും ജൂറി ചെയർമാന്റെ പ്രതികരണത്തിനും എതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായ വിമർശനങ്ങളാണ് ഉയരുന്നത്. ബ്ലെസിയുടെ സംവിധാന മികവിനെയും പൃഥ്വിരാജിന്റെ പ്രകടനത്തെയും ഏറെ പ്രശംസിച്ച പ്രേക്ഷകർ ദേശീയ അവാർഡ് ജൂറിയുടെ നിലപാടിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി.

Continue Reading

india

‘ഞാന്‍ ഒരു രാജാവല്ല, അതാഗ്രഹിക്കുന്നുമില്ല, ആ ആശയത്തോടു തന്നെ എതിര്‍പ്പ്’: രാഹുല്‍ ഗാന്ധി

Published

on

ന്യൂഡൽഹി: ഒരു ‘രാജാവാകാൻ’ താൻ ആഗ്രഹിക്കുന്നിലെന്നും ആ ആശയത്തിന് തന്നെ താൻ എതിരാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.

‘ഭരണഘടനാ വെല്ലുവിളികൾ: കാഴ്ചപ്പാടുകളും വഴികളും’ എന്ന പേരിൽ ഒരു ദിവസം നീണ്ടുനിന്ന കോൺക്ലേവിന്റെ ഉദ്ഘാടന പ്രസംഗത്തിലായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. രാഹുൽ പ്രസംഗം ആരംഭിച്ചയുടൻ വിജ്ഞാൻ ഭവൻ ഹാളിലെ സദസ്സ് ‘ഈസ് ദേശ് കാ രാജാ കൈസാ ഹോ, രാഹുൽ ഗാന്ധി ജൈസ ഹോ’ ( ഈ രാജ്യത്തെ രാജാവ് എങ്ങനെയായിരിക്കണം? രാഹുൽ ഗാന്ധിയെപ്പോലെ ആയിരിക്കണം) എന്നീ മുദ്രാവാക്യങ്ങൾ ഉയർത്താൻ തുടങ്ങി. ഇതിനോടുള്ള പ്രതികരണമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളുടെ ശബ്ദം കേൾക്കുന്നില്ലെന്ന് ആരോപിച്ച് രാഹുൽ മുമ്പ് അദ്ദേഹത്തെ ‘രാജാ’ എന്ന വാക്ക് ഉപയോഗിച്ച് വിമർശിച്ചിരുന്നു.

Continue Reading

Trending