Connect with us

india

കേന്ദ്ര സർക്കാറിന് തിരിച്ചടി; ഇലക്ടറൽ ബോണ്ട് പദ്ധതി സുപ്രീംകോടതി റദ്ദാക്കി

ഉറവിടം വ്യക്തമാക്കാത്ത ഇലക്ടറൽ ബോണ്ടുകൾ വിവരാവകാശ ലംഘനമാണ്.

Published

on

ഇലക്ടറൽ ബോണ്ട് പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് കാണിച്ച് റദ്ദാക്കുന്നതായി സുപ്രീം കോടതി. രാഷ്ട്രീയ പാർട്ടികൾക്ക് ധനസഹായം നൽകുന്ന ഇലക്ടറൽ ബോണ്ട് പദ്ധതിയുടെ സാധുത ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹരജികളിലാണ് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി.ആർ ഗവായ്, ജെ.ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.

രാഷ്ട്രീയ പാർട്ടികൾക്ക് ലഭിക്കുന്ന സംഭാവന അറിയാനുള്ളത് വോട്ടർമാരുടെ അവകാശമാണ്. ഉറവിടം വ്യക്തമാക്കാത്ത ഇലക്ടറൽ ബോണ്ടുകൾ വിവരാവകാശ ലംഘനമാണ്. കള്ളപ്പണം ഇല്ലാതാക്കാനുള്ള വഴി ഇലക്ടറൽ ബോണ്ടുകൾ മാത്രമല്ല. വിവരങ്ങൾ മറച്ചുവെക്കുന്നത് വിവരാവകാശ നിയമത്തിനു എതിരാണ്.

രാഷ്ട്രീയ പാർട്ടികൾക്കുള്ള സാമ്പത്തിക സഹായം ക്രമവിരുദ്ധ പ്രവർത്തനങ്ങളിലേക്ക് നയിക്കും. കള്ളപ്പണം ഇല്ലാതാക്കൽ ജനങ്ങളുടെ വിവരാവകാശ നിയമം മറികടക്കാനുള്ള കാരണമല്ല. രാഷ്ട്രീയ പാർട്ടികൾക്കുള്ള സാമ്പത്തിക സഹായവും സംഭാവനയും ഒരുപോലെ ദോഷകരമാണ്.

എല്ലാത്തരം സംഭാവനകളും ഒരുപോലെയല്ല. വിദ്യാർഥികളും ദിവസ വേതനക്കാരും രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകുന്നുണ്ട്. എല്ലാത്തരം സംഭാവനകളും നയരൂപീകരണത്തെ സ്വാധീനിക്കുന്നില്ല.സ്വകാര്യത കാരണമാക്കി ചില ഇടപാടുകൾക്ക് സംരക്ഷണം നൽകുന്നത് അനുവദിക്കാൻ കഴിയില്ല. വിവരങ്ങളുടെ രഹസ്യാത്മകത രാഷ്ട്രീയ പാർട്ടികൾക്കുള്ള സംഭാവനകൾക്കും ബാധകമാണ്.

പരിധിക്ക് ഉള്ളിലുള്ള സംഭാവനകളെ അംഗീകരിക്കാൻ കഴിയൂ. പൊതുനയങ്ങളെ സ്വാധീനിക്കുന്ന സംഭാവനകൾക്ക് രാഷ്ട്രീയപാർട്ടികളുടെ സ്വകാര്യത സംരക്ഷിക്കാനുള്ള അവകാശം നൽകാൻ കഴിയില്ല.

കോർപ്പറേറ്റുകൾ രാഷ്ട്രീയപാർട്ടികൾക്ക് അനിയന്ത്രിതമായി സംഭാവന ചെയ്യാൻ സാധിക്കുന്ന കമ്പനി ആക്ട് ഭേദഗതി ഭരണഘടനാ വിരുദ്ധമാണ്. കൂടുതൽ സംഭാവന നൽകുന്ന കമ്പനിക്ക് രാഷ്ട്രീയത്തിൽ കൂടുതൽ സ്വാധീനം ചെലുത്താൻ സാധിക്കും. കമ്പനികൾ നൽകുന്ന സംഭാവനകൾ തീർത്തും വ്യാവസായിക ഇടപാടുകൾ മാത്രമാണെന്നും കോടതി വിധിയിൽ പറയുന്നു.

കോൺഗ്രസ് നേതാവ് ജയ താക്കൂറും സി.പി.എമ്മും സമർപ്പിച്ചത് ഉൾപ്പെടെ നാല് ഹരജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാനുള്ള കടപ്പത്രങ്ങളാണ് ലളിതമായി പറഞ്ഞാൽ ഇലക്ടറൽ ബോണ്ടുകൾ. 2018 ജനുവരി രണ്ടിന് സർക്കാർ വിജ്ഞാപനം ചെയ്ത ഈ പദ്ധതി രാഷ്ട്രീയ ഫണ്ടിങ്ങിൽ സുതാര്യത കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമായി അവതരിപ്പിച്ചതാണ്.

പദ്ധതിയുടെ വ്യവസ്ഥകൾ അനുസരിച്ച് പാർട്ടികൾക്ക് സംഭാവന നൽകാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രത്യേക ശാഖകളിൽ നിന്നും നിശ്ചിതതുകക്കുള്ള ഇലക‌്ടറല്‍ ബോണ്ടുകൾ വാങ്ങാം. ഏതൊരു ഇന്ത്യൻ പൗരനും സ്ഥാപനത്തിനും ഇത്തരത്തിൽ സംഭാവനകൾ നൽകാം. ആയിരം, പതിനായിരം, ഒരു ലക്ഷം, പത്ത് ലക്ഷം എന്നിങ്ങനെയാണ് ബോണ്ടുകളുടെ മൂല്യം.

ആരാണ് പണം നൽകേണ്ടത് എന്ന് പാർട്ടികൾ വെളിപ്പെടുത്തേണ്ടതില്ല. പാർട്ടികൾക്ക് അവരുടെ ഔദ്യോഗിക ബാങ്ക് അക്കൗണ്ടുകൾ വഴി സംഭാവന ചെയ്യപ്പെട്ട തുക പിൻവലിക്കാം. 2017ൽ അരുണ ജെയ്റ്റ്‍ലിയാണ് ഈ പദ്ധതി അവതരിപ്പിക്കുന്നത്. പലിശ രഹിതമാണ് എന്നതിന് പുറമേ നിലവിലെ സാഹചര്യത്തിൽ ബോണ്ടുകൾ തിരിച്ചു നൽകി പണം വാങ്ങാനും സാധിക്കില്ല. 2018 മാർച്ച് 18 -നാണ് ഈ ഫിനാൻസ് ബിൽ ഒരു ചർച്ചയുമില്ലാതെ പാസാക്കിയത്.

1951ലെ ജനപ്രാതിനിധ്യ നിയമത്തിന്‍റെ സെക്ഷൻ 29 എ അനുസരിച്ച് രജിസ്റ്റർ ചെയ്യപ്പെട്ട പാർട്ടികൾക്ക് മാത്രമേ ഇലക്ടറൽ ബോണ്ടുകൾ സ്വീകരിക്കാൻ കഴിയൂ. എറ്റവും ഒടുവിൽ നടന്ന തെരഞ്ഞെടുപ്പിൽ ഒരു ശതമാനം വോട്ടെങ്കിലും നേടിയിരിക്കണമെന്നും നിബന്ധനയുണ്ട്. സംഭാവന വാങ്ങുന്ന ബാങ്ക് അക്കൗണ്ട് ഇലക്ഷൻ കമ്മീഷൻ അംഗീകൃതമായിരിക്കണമെന്നും നിബന്ധനയുണ്ട്. ഒരു അക്കൗണ്ട് മാത്രമേ ഇതിനായി ഉപയോഗിക്കാനും പാടുള്ളൂ.

രാഷ്ട്രീയ പാർട്ടികൾക്കുള്ള സംഭാവനകൾ ബാങ്ക് വഴി നൽകുന്ന സംവിധാനം കള്ളപ്പണം തടയാൻ വേണ്ടിയാണെന്നും സംഭാവന ചെയ്യുന്നവരെ സംരക്ഷിക്കുകയാണ് ഇലക്ടറൽ ബോണ്ട് പദ്ധതിയുടെ ആവശ്യകതയെന്നുമായിരുന്നു കേന്ദ്രത്തിന്‍റെ വാദം. എന്നാൽ, ഈ വാദമാണ് സുപ്രീംകോടതി ഇപ്പോൾ തള്ളി പദ്ധതി റദ്ദാക്കിയിരിക്കുന്നത്.

crime

അജ്മീറില്‍ മസ്ജിദിനുള്ളില്‍ കയറി ഇമാമിനെ അടിച്ചു കൊന്നു

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു

Published

on

അജ്മീര്‍: രാജസ്ഥാനിലെ അജ്മീറില്‍ പള്ളിക്കുള്ളില്‍ കയറി ഇമാമിനെ അടിച്ച് കൊന്ന് മുഖംമൂടിധാരികള്‍. ദൗറായി പ്രദേശത്തെ മൊഹമ്മദി മദീന മസ്ജിദിനുള്ളില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് അക്രമം നടന്നത്. ഉത്തര്‍ പ്രദേശിലെ രാംപൂര്‍ സ്വദേശി മൗലാന മാഹിര്‍ (30) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു. ഇതേ സമയം ആറ് കുട്ടികളും പള്ളിക്കുള്ളില്‍ ഉണ്ടായിരുന്നു. ബഹളം വെച്ചാല്‍ കൊന്നു കളയുമെന്നും അക്രമികള്‍ ഭീഷണി പ്പെടുത്തി.

മസ്ജിദിന് പിറകിലൂടെയാണ് അക്രമികള്‍ പള്ളിക്കകത്തേക്ക് എത്തിയത്. കൊലപ്പെടുത്തിയ ശേഷം അതേ വഴിയിലൂടെ ഇവര്‍ രക്ഷപ്പെടുകയും ചെയ്തു. മുഖം മൂടി ധരിച്ച മൂന്ന് വ്യക്തികളാണ് കുറ്റവാളികളെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

india

ഫലമറിയാന്‍ ഇനി 39 ദിവസത്തെ കാത്തിരിപ്പ്

ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ വിധിയെഴുത്ത് കഴിഞ്ഞതോടെ ഫലമറിയാന്‍ ഇനി 39 ദിവസം നീണ്ട കാത്തിരിപ്പാണ്. ജൂണ്‍ നാലിനാണ് വോട്ടണ്ണല്‍. ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

ബൂത്ത് അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് വിലയിരുത്താനാണ് ഇടത് വലത് മുന്നണികള്‍ തീരുമാനിച്ചിട്ടുള്ളത്. പോള്‍ ചെയ്യപ്പെട്ട വോട്ടുകളുടെ എണ്ണം ക്രോഡീകരിച്ചാവും പരിശോധന. എവിടെയൊക്കെ പോളിംഗ് കുറഞ്ഞെന്നും അതിന്റെ കാരണങ്ങളും വിശകലനം ചെയ്യും.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ പോരായ്മകളും അപ്രതീതിക്ഷിതമായി നേട്ടമുണ്ടാക്കിയ സംഗതികളും വിശദമായി വിലയിരുത്തപ്പെടും. പ്രചാരണത്തിലെ പാളിച്ചകളും ചര്‍ച്ചയാവും.

Continue Reading

india

മണിപ്പൂരില്‍ വെടിപ്പെ്: രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് വീരമൃത്യു

അര്‍ധരത്രി മുതല്‍ പുലര്‍ച്ചെ 2.15 വരെ വെടി വെപ്പ് തുടര്‍ന്നുവെന്നാണ് വിവരം

Published

on

മണിപ്പൂരിലെ ബിഷ്ണുപ്പുര്‍ ജില്ലയിലെ നരന്‍സേന മേഖലയിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു. 2 ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. താഴ്‌വരയിലെ സിആര്‍പിഎഫ് പോസ്റ്റുകള്‍ ലക്ഷ്യമാക്കി തീവ്രവാദികള്‍ വെടിവെക്കുകായിരുന്നെന്നാണു വിവരം. സിആര്‍പിഎഫ് രണ്ടുപേരും 128 ബറ്റിാലിയനില്‍പ്പെട്ടവരാണ്.

അര്‍ധരത്രി മുതല്‍ പുലര്‍ച്ചെ 2.15 വരെ വെടി വെപ്പ് തുടര്‍ന്നുവെന്നാണ് വിവരം. തെരഞ്ഞടുപ്പ് ഡ്യൂട്ടിക്കെത്തിയ സിആര്‍പിഎഫ് ജവാന്മാരാണ് ആക്രമണത്തിന് ഇരയായത്. ആക്രമണം നടക്കവേ തെരഞ്ഞടുപ്പു ഡൃൂട്ടിക്ക് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്യാപിലുണ്ടായിരുന്നു. ഭീകരരെ പിടികൂടനായി ശക്തമായ തിരച്ചില്‍ നടക്കുകയാണെന്നു പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Continue Reading

Trending