kerala

ബിജെപി സംസ്ഥാന സമിതി യോഗത്തില്‍ മുന്‍ സംസ്ഥാന പ്രസിഡന്റുമാര്‍ക്ക് വിലക്ക്

By webdesk18

June 27, 2025

ബിജെപി സംസ്ഥാന സമിതി യോഗത്തില്‍ മുന്‍ സംസ്ഥാന പ്രസിഡന്റുമാര്‍ക്ക് വിലക്ക്. കെ. സുരേന്ദ്രന്‍, വി. മുരളീധരന്‍, സി.കെ പത്മനാഭന്‍ തുടങ്ങിയവര്‍ക്ക് സംസ്ഥാന സമിതി യോഗത്തിലേക്ക് ക്ഷണം ലഭിച്ചില്ല.

ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖര്‍ ചുമതലയേറ്റതിനു ശേഷം മുതര്‍ന്ന നേതാക്കളെ ഒഴിവാക്കുകയാണ് എന്ന ആക്ഷേപം പാര്‍ട്ടിക്കുള്ളില്‍ ഉണ്ടായിരുന്നു. അതിനിടയിലാണ് ഇന്ന് തൃശൂരില്‍ നടന്നുകൊണ്ടാരിക്കുന്ന ബിജെപി സംസ്ഥാന സമിതി യോഗത്തില്‍ നിന്ന് മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ കെ. സുരേന്ദ്രന്‍, വി. മുരളീധരന്‍, സി.കെ പത്മനാഭന്‍ എന്നിവരെ ഒഴിവാക്കിയിരിക്കുന്നത്.