kerala
കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് യാത്രയ്ക്ക് അമിത നിരക്ക്: സര്‍ക്കാറുകള്‍ അടിയന്തിരമായി ഇടപെടണം- ജില്ലാ വികസന സമിതി
ഹജ്ജ് യാത്രികര്‍ക്ക് വന്‍ സാമ്പത്തിക ചെലവ് വരുന്നതിനൊപ്പം കരിപ്പൂരിനെ യാത്രക്കാര്‍ കയ്യൊഴിയുന്നതിനും ഇത് കാരണമാവുമെന്നും പ്രമേയം അവതരിപ്പിച്ച ടി.വി ഇബ്രാഹിം എം.എല്‍.എ ചൂണ്ടിക്കാട്ടി.
ഈ വര്‍ഷത്തെ ഹജ്ജ് യാത്രയ്ക്ക് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം എംബാര്‍ക്കേഷന്‍ പോയിന്റായി തെരഞ്ഞെടുത്ത തീര്‍ഥാടകരില്‍ നിന്നും യാത്രാ ചാര്‍ജായി ഇരട്ടിയിലധികം തുക ഈടാക്കാനുള്ള വിമാന കമ്പനികളുടെ തീരുമാനം പിന്‍വലിക്കുന്നതിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തിരമായി ഇടപെടണമെന്ന് മലപ്പുറം ജില്ലാ വികസന സമിതി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സംസ്ഥാനത്തു നിന്നും ഹജ്ജിനു പോകുന്നവരില്‍ 70 ശതമാനം പേരും കരിപ്പൂര്‍ വിമാനത്തവാളത്തെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ ഇവിടെ നിന്നുള്ള തീര്‍ഥാടകരോട് മറ്റു വിമാനത്താവളങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇരട്ടിയിലധികം തുക ഈടാക്കാനാണ് എയര്‍ ഇന്ത്യ അടക്കമുള്ള കമ്പനികള്‍ തീരുമാനിച്ചിട്ടുള്ളത്.
ഹജ്ജ് യാത്രികര്‍ക്ക് വന്‍ സാമ്പത്തിക ചെലവ് വരുന്നതിനൊപ്പം കരിപ്പൂരിനെ യാത്രക്കാര്‍ കയ്യൊഴിയുന്നതിനും ഇത് കാരണമാവുമെന്നും പ്രമേയം അവതരിപ്പിച്ച ടി.വി ഇബ്രാഹിം എം.എല്‍.എ ചൂണ്ടിക്കാട്ടി. പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ പ്രമേയത്തെ പിന്താങ്ങി.
-
india1 day agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala1 day ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala1 day agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala1 day agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന്‍ നേതാവിനെതിരെ കേസ്
-
kerala1 day agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
News1 day agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
-
Video Stories10 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
