Connect with us

More

ആലപ്പുഴ, തൃശൂര്‍ ജില്ലകളിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് തോണികളുമായി കൊയിലാണ്ടിയിലെ മല്‍സ്യതൊഴിലാളികള്‍ പുറപ്പെട്ടു

Published

on

കൊയിലാണ്ടി: ആലപ്പുഴ, തൃശൂര്‍ ജില്ലകളിലേക്ക് രക്ഷാപ്രവര്‍ത്തനം നടത്താന്‍ തോണികളുമായി കൊയിലാണ്ടിയിലെ മല്‍സ്യതൊഴിലാളികള്‍ പുറപ്പെട്ടു. മൂന്ന് വഞ്ചികളിലായി 18 ഓളം പേരാണ് ആവശ്യമായ സജ്ജീകരണങ്ങളുമായി പുറപ്പെട്ടത്. കഴിഞ്ഞ ദിവസം മൂടാടിയില്‍ നിന്നും, പുതിയാപ്പ, മാറാട് തുടങ്ങിയ തീരപ്രദേശങ്ങളില്‍ നിന്നും മല്‍സ്യതൊഴിലാളികള്‍ വിവിധ ജില്ലകളിലേക്ക് പോയിരുന്നു. റവന്യൂ വകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് ഇവര്‍ സഹായ പ്രവര്‍ത്തനത്തിനായി പുറപ്പെട്ടത്.

അതേസമയം കോഴിക്കോടു നിന്നും വയനാട്ടിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വ്വീസ് ആരംഭിച്ചിട്ടുണ്ട്. കോഴിക്കോട്താമരശ്ശേരി ചുരത്തിലൂടെയുള്ള സര്‍വ്വീസാണ് ആരംഭിച്ചത്. വയനാട് നാലം മൈല്‍ വരെയാണ് സര്‍വ്വീസ്. വയനാട് പായോട് ഇപ്പോഴും വെള്ളത്തിലായതിനാല്‍ നാലാം മൈല്‍ വരെയെ ബസ് സര്‍വ്വീസുളളൂ. ബാക്കി ദൂരം തോണികളിലും മറ്റും കടത്തി വിടുന്നുണ്ട്. കോഴിക്കോട്കുറ്റിയാടിപക്രംതളം ചുരത്തിലൂടെയുമുള്ള യാത്ര പുനരാരംഭിച്ചിട്ടുണ്ട്. ഇതും നാലാം മൈല്‍ വരെയാണുള്ളത്.

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം മധ്യപ്രദേശ് മേഖലയിലേക്ക് മാറിയതോടെ കേരളത്തില്‍ അതിതീവ്ര മഴയുണ്ടാകില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ അറിയിപ്പ്. സംസ്ഥാനത്ത് ഞായറാഴ്ചയോടെ മഴ കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.
പ്രളയബാധിത മേഖലകളില്‍ സൈന്യം രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പ്രളയത്തില്‍ അകപ്പെട്ടവരെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുലര്‍ച്ചെയോടെ പുനരാരംഭിച്ചിരുന്നു. കര,നാവിക, വ്യോമസേനകള്‍, ദേശീയ ദുരന്തനിവാരണ സേന, പൊലീസ്, ഫയര്‍ഫോഴ്‌സ് എന്നിവയുടെ സംയുക്ത സംഘമാണ് സര്‍വ സന്നാഹങ്ങളുമായി രക്ഷാപ്രവര്‍ത്തനത്തിനുള്ളത്.

kerala

കേന്ദ്രമന്ത്രി പദവി ദുരുപയോഗം ചെയ്യുന്നു; രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി നല്‍കി യുഡിഎഫ്‌

ഭാവിയിലെ കേന്ദ്രമന്ത്രിയെന്ന് സ്വയം വിശേഷിപ്പിച്ച് ജനങ്ങളെ സ്വാധീനിക്കുന്നുവനെന്ന് പരാതിയിൽ പറയുന്നു

Published

on

തിരുവനന്തപുരം എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി നൽകി യുഡിഎഫ്. കേന്ദ്രമന്ത്രി പദവി ദുരുപയോഗം ചെയ്യുന്നുവെന്നാണ് പരാതി. രാജീവ് ചന്ദ്രശേഖറിനെതിരെ തെരഞ്ഞെടുപ്പ് നോഡൽ ഓഫീസർക്കാണ് യുഡിഎഫ് പരാതി നൽകിയത്.

ഭാവിയിലെ കേന്ദ്രമന്ത്രിയെന്ന് സ്വയം വിശേഷിപ്പിച്ച് ജനങ്ങളെ സ്വാധീനിക്കുന്നുവനെന്ന് പരാതിയിൽ പറയുന്നു. രാജീവ് ചന്ദ്രശേഖറിന്റെത് ചട്ടലംഘനമാണെന്നും നടപടി വേണമെന്നുമാണ് യുഡിഎഫ് ആവശ്യപ്പെട്ടിരിക്കുന്നത്.

 

Continue Reading

crime

സമൂഹമാധ്യമം വഴി പരിചയം; സഹോദരിമാരെ ബൈക്കിൽ കടത്തിക്കൊണ്ടുപോയി; മദ്യം നൽകി പീഡിപ്പിച്ചു: അറസ്റ്റ്

ബന്ധുവീട്ടിൽ താമസിക്കാൻ എത്തിയ പതിന്നാലും പതിനഞ്ചും വയസ്സുള്ള സഹോദരിമാരെയാണ് ഇരുവരും ചേർന്ന് ബൈക്കിൽ എത്തി കൊണ്ടുപോയത്

Published

on

മലപ്പുറം: സമൂഹമാധ്യമം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബൈക്കിലെത്തി കടത്തിക്കൊണ്ടുപോയി മദ്യം നൽകി പീഡിപ്പിച്ച കേസിൽ രണ്ടു പേർ അറസറ്റിൽ. നെടുമ്പാശേരി സ്വദേശി കിടങ്ങയത്ത് ഹൗസിൽ ബേസിൽ ബേബി (23), തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി കുന്നത്ത് ഹൗസിൽ മുഹമ്മദ് റമീസ്(22) എന്നിവരാണ് അറസ്റ്റിലായത്.

വണ്ടൂരിൽ ബന്ധുവീട്ടിൽ താമസിക്കാൻ എത്തിയ പതിന്നാലും പതിനഞ്ചും വയസ്സുള്ള സഹോദരിമാരെയാണ് ഇരുവരും ചേർന്ന് ബൈക്കിൽ എത്തി കൊണ്ടുപോയത്. ഈ മാസം 16നാണ് കേസിനാസ്പദമായ സംഭവം.

Continue Reading

india

ലോക്സഭാ തെരഞ്ഞെടുപ്പ്: ഒന്നാംഘട്ടത്തിൽ ബംഗാളിലും ത്രിപുരയിലും മികച്ച പോളിങ്; കുറവ് ബിഹാറിൽ

Published

on

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അദ്യഘട്ട പോളിങ് അവസാനിച്ചു. 59.71 ശതമാനമാണ് പോളിങ്. ബംഗാളിലും ത്രിപുരയിലും മികച്ച് പോളിങ് രേഖപ്പെടുത്തി. കുറവ് പോളിങ് ബിഹാറിലാണ്. 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്. അരുണാചല്‍പ്രദേശ്, സിക്കിം എന്നിവിടങ്ങളിലായി 92 നിയമസഭാ സീറ്റിലേക്കും ഇന്ന് വോട്ടെടുപ്പ് നടന്നു.

തമിഴ്‌നാട്ടിൽ ആകെയുള്ള 39 മണ്ഡലങ്ങളിലും ഒന്നാം ഘട്ടത്തിലാണ് പോളിങ് നടന്നത്. രണ്ടുലക്ഷത്തോളം പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരുന്നത്. രാജസ്ഥാനിൽ 12 മണ്ഡലങ്ങളിൽ നടന്ന വോട്ടെടുപ്പിൽ 50.3 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോൾ ഉത്തർപ്രദേശിലെ എട്ട് മണ്ഡലങ്ങളിൽ 57.5 ശതമാനവും മധ്യപ്രദേശിലെ ആറ് മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 63.3 ശതമാനവും പോളിങ് രേഖപ്പെടുത്തി.

തമിഴ്നാട് (39), ഉത്തരാഖണ്ഡ് (5), ബിഹാര്‍ (4), മധ്യപ്രദേശ് (6), മഹാരാഷ്ട്ര (5), രാജസ്ഥാന്‍ (12), ത്രിപുര (1), ഉത്തര്‍പ്രദേശ് (8), പശ്ചിമബംഗാള്‍ (3), ജമ്മു കശ്മീര്‍ (1), അരുണാചല്‍ പ്രദേശ് (2), മണിപ്പൂര്‍(2), മേഘാലയ(2), മിസോറാം (1), നാഗാലാന്‍ഡ് (1), സിക്കിം (1) എന്നീ സംസ്ഥാനങ്ങളിലും, ലക്ഷദ്വീപ്, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളും അടക്കം 102 മണ്ഡലങ്ങളാണ് ആദ്യഘട്ടത്തില്‍ വിധിയെഴുതുന്നത്. 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.

Continue Reading

Trending