മില്‍മയുടെ ശ്രദ്ധേയമായ പരസ്യത്തിനു ശേഷം അമ്പരപ്പിക്കുന്ന മേക്ക് ഓവറുമായി നടന്‍ ഫഹദ് ഫാസില്‍. ഫഹദ് അഭിനയിക്കുന്ന പരസ്യചിത്രത്തിന്റെ മേക്കിംഗ് വീഡിയോ ഇതിനോടകം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചു കഴിഞ്ഞു. 41 സെക്കന്റ് ദൈര്‍ഘ്യമുള്ള പരസ്യത്തില്‍ ഫഹദ് തടിയനായാണ് പ്രത്യക്ഷപ്പെടുന്നത്. മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന അധ്വാനമാണ് ഫഹദും കൂട്ടരും ഈ പരസ്യത്തിനായി ചിലവഴിച്ചിരിക്കുന്നത്.