അഹമ്മദ്‌നഗര്‍: കണക്ക് തെറ്റിച്ചതിന് രണ്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ കഴുത്തില്‍ അധ്യാപകന്‍ ചൂരല്‍ കുത്തിയിറക്കി. മഹാരാഷ്ട്രയില്‍ പിംപാല്‍ഗാവ് ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. അന്നനാളത്തിനും ശ്വാസനാളത്തിനും ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ സംസാരശേഷി നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

കുട്ടി ചോരയില്‍ കുളിച്ച് കിടക്കുന്നത് കണ്ട് സഹപാഠികള്‍ പുറത്തേക്കൊടിയതോടെയാണ് മറ്റു അധ്യാപകര്‍ വിവരമറിഞ്ഞത്. ഉടന്‍ കുട്ടിയെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാല്‍ പുനെ സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

അധ്യാപകനായ ചന്ദ്രകാന്തിനെതിരെ പൊലീസ് കേസെടുത്തു. ഇയാളെ ഇതുവരെ പിടികൂടാനായിട്ടില്ല. കുട്ടിയുടെ നില മെച്ചപ്പെടാന്‍ കാത്തിരിക്കുകയാണെന്നും മൊഴി രേഖപ്പെടുത്തിയ ശേഷം കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്നും പൊലീസ് അറിയിച്ചു.