കാന്‍സര്‍ ഇല്ലാതെ കീമോ ചെയ്ത സംഭവത്തില്‍ രജനിയുടെ പരാതിയില്‍ ഗാന്ധിനഗര്‍ പൊലീസ് കേസെടുത്തു. മെഡിക്കല്‍ കോളജിലെ രണ്ടു ഡോക്ടര്‍മാര്‍ക്കെതിരെയും രണ്ട് ലാബുകള്‍ക്കെതിരെയുമാണ് രജനി പൊലീസില്‍ പരാതി നല്‍കിയത്.
സര്‍ജറി വിഭാഗത്തിലെ ഡോക്ടറായ രഞ്ജിന്‍, കാന്‍സര്‍ വിഭാഗത്തിലെ ഡോ.സുരേഷ് കുമാര്‍ എന്നിവര്‍ക്കെതിരെയും തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ ഡയനോവ, മാമോഗ്രാം ചെയ്ത സിഎംസി സ്‌കാനിങ് സെന്റര്‍ എന്നിവര്‍ക്കെതിരെയുമാണ് ഗാന്ധിനഗര്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. ഐപിസി 366, 377 വകുപ്പുകള്‍ ചുമത്തിയാണ് കേസ്. രജനിയുടെ അച്ഛന്‍ പീതാംബരനോടൊപ്പമാണ് പരാതി നല്‍കാന്‍ രജനി എത്തിയത്.
രജനിക്ക്(38) കാന്‍സറില്ലെന്ന് അന്തിമ പരിശോധനാ ഫലത്തിലും സ്ഥിരീകരിച്ചിരുന്നു.
ഡയനോവ ലാബോറട്ടറിയില്‍ നടത്തിയ ബയോപ്‌സി പരിശോധനയിലാണു ആദ്യം മുഴ കാന്‍സറാണെന്നു തെറ്റായി കണ്ടെത്തിയത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളജില്‍ രജനിക്കു കീമോ തെറപ്പി ചികില്‍സ നല്‍കി.
ഇതിനിടെ ഡയനോവയ്‌ക്കൊപ്പം കോട്ടയം മെഡിക്കല്‍ കോളജ് ലാബില്‍ നല്‍കിയ പരിശോധനാ ഫലത്തില്‍ കാന്‍സറില്ലെന്നു കണ്ടെത്തി. തുടര്‍ന്ന് തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്ററിലും ബയോപ്‌സി നടത്തി രോഗമില്ലെന്ന് ഉറപ്പാക്കി. ഇതോടെ ഡയനോവയിലെ സാംപിള്‍ തിരിച്ചെടുത്ത് മെഡിക്കല്‍ കോളജ് ലാബിലും പരിശോധന നടത്തി കാന്‍സറല്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് കീമോ തെറപ്പി നിര്‍ത്തിയത്.
Be the first to write a comment.