വര്‍ഷങ്ങളായി ന്യൂയോര്‍ക്കിലെ വെസ്റ്റ് ചെസ്റ്ററില്‍ താമസിച്ചു വരികയായിരുന്ന മുപ്പത്തിയെട്ടുകാരിയായ ഓര്‍ലാണ്ടോ യുവതിയാണ് കാന്‍സര്‍ രോഗിയായി അഭിനയിച്ച് ആളുകളില്‍ നിന്ന് സംഭാവന സ്വീകരിച്ച് തട്ടിപ്പ് നടത്തിയത്. വോടതി ഹൂബര്‍ഗ് എന്ന പേരില്‍ ശിവോനി ദികോരന്‍ എന്ന യുവതി 2014 ഒക്ടോബര്‍ മുതല്‍ തട്ടിപ്പ് നടത്തിവരുന്നതായി പോലീസ് പറയുന്നു. 20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പോലീസ് ചുമത്തിയിരിക്കുന്നത്. സാമുഹ മാധ്യമങ്ങളില്‍ രണ്ടു കുട്ടികളോടൊപ്പം നില്‍ക്കുന്ന തലയില്‍ മുടിയില്ലാത്ത ചിത്രങ്ങള്‍ ഷെയര്‍ ചെയ്തായിരുന്നു ഇവര്‍ ആളുകളെ കബളിപ്പിച്ചത്. ചികിത്സക്കിടയില്‍ കാന്‍സര്‍ രോഗികള്‍ക്ക് ചിലപ്പോള്‍ മുടി നഷ്ടപ്പെടാറുണ്ട്.

കുറഞ്ഞത് 300 ആളുകളില്‍ നിന്നെങ്കിലുമായി 50000 ഡോളറാണ് ഈ യുവതി വിവിധ പാശ്ചാത്യരാജ്യങ്ങളില്‍ നിന്നായി തട്ടിയെടുത്തത്. കരളിന് കാന്‍സര്‍ ബാധിച്ചിട്ടുണ്ടെന്നും എണ്ണപ്പെട്ട മാസങ്ങള്‍ മാത്രമേ അവര്‍ ജീവിക്കുകയുള്ളൂ എന്നും ജീവിന്‍ രക്ഷിക്കാന്‍ എന്തു വിലയും നല്‍കണമെന്നും സന്നദ്ധ സംഘടനകളും പ്രചരിപ്പിച്ചതോടെ’വരുമാനം’ കൊഴുക്കുകയായിരുന്നു. എന്നാല്‍ ന്യൂയോര്‍ക്ക് പോലീസ് അറസ്റ്റു ചെയ്ത ഇവരെ ആഗസ്റ്റ് പതിനാറിന് കോടതിയില്‍ ഹാജരാക്കും