അമേരിക്കന്‍ ബാസ്‌ക്കറ്റബോള്‍ താരം കെവിന്‍ ഡൂറന്റും അവസാനം മലയാളിയുടെ പൊങ്കലക്കു മുമ്പില്‍ മുട്ട് കുത്തി. ഇന്ത്യയേയും ഇവിടുത്തെ ജനങ്ങളേയും അപമാനിച്ചുകൊണ്ട് താരം ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ടതാണ് സോഷ്യല്‍ മീഡിയയില്‍ സജീവമായ മലയാളി സമൂഹത്തെ ചൊടിപ്പിച്ചത്.

ഇന്ത്യ സന്ദര്‍ശനത്തിനു ശേ്ഷമായിരുന്നു രാജ്യത്തെയും ജനങ്ങളെയും അപമാനിക്കുന്നു രീതിയില്‍ ഡൂറന്റ്
പരാമര്‍ശം നടത്തിയത്.
ഡൂറന്റിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പൊങ്കാലയിട്ടാണ് ലോക മലയാളികള്‍ ഇതിനോട് പ്രതികരിച്ചത്. അവസാനം വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ ഡൂറന്റ് മാപ്പ് പറഞ്ഞു. തന്റെ വാക്കുകള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയതാണെന്നും ഇന്ത്യയില്‍ ചെലവഴിച്ച നിമിഷങ്ങള്‍ മഹത്തരമായിരുന്നെന്നും ഡൂറന്റിന് ട്വിറ്ററില്‍ കുറിക്കേണ്ടി വന്നു.