തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലായിരുന്നപ്പോള്‍ സര്‍ക്കാര്‍ ഫയലില്‍ വ്യാജ ഒപ്പിട്ടെന്ന വിവാദത്തില്‍ ഉദ്യോഗസ്ഥക്കെതിരെ നടപടിയുമായി സര്‍ക്കാര്‍. ഭരണപരിഷ്‌ക്കാര വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറി ചിത്രയെ സാമൂഹ്യനീതി വകുപ്പിലേക്ക് സ്ഥാനം മാറ്റിയാണ് നടപടി.

വിവരവകാശ നിയമപ്രകാരമാണ് ഫയൽ പുറത്ത് വന്നതെങ്കിലും ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ നൽകിയ ഡെപ്യൂട്ടി സെക്രട്ടറിയാണെന്നാണ് സംശയം നിലവിലുള്ളത്. ഇതിന് പിന്നാലെയാണ് ഇവർക്കെതിരെ സ്ഥലം മാറ്റമടക്കമുള്ള നടപടികൾ ഉണ്ടായത്.

മലയാള ഭാഷയുമായി ബന്ധപ്പെട്ട ഫയലിൽ മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പിട്ടെന്ന ആരോപണം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സന്ദീപ് വാര്യരാണ്  ഉന്നയിച്ചത്. മുഖ്യമന്ത്രി അമേരിക്കയ്‌ക്ക് പോയ സമയത്ത് ഫയലിൽ വ്യാജ ഒപ്പിട്ടെന്നാണ് അദ്ദേഹം ആരോപിച്ചത്. എന്നാൽ ഡിജിറ്റൽ ഒപ്പാണ് ഫയലിലുള്ളതെന്ന വിശദീകരണവുമായി പിന്നീട് മുഖ്യമന്ത്രി തന്നെ രംഗത്തു വന്നു.