കൊച്ചി: കാര്‍ രജിസ്‌ട്രേഷന് വ്യാജരേഖ ചമിച്ചുവെന്ന കേസില്‍ നടനും എം.പിയുമായ സുരേഷ് ഗോപിയുടെ അറസ്റ്റ് ഹൈക്കോടതി മൂന്ന് ആഴ്ചത്തേക്ക് തടഞ്ഞു. പോണ്ടിച്ചേരിയില്‍ ആഡംബര കാര്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ വ്യാജരേഖയുണ്ടാക്കിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സുരേഷ്‌ഗോപി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദ്ദേശം. അതേസമയം അന്വേഷണ സംഘത്തിന് മുന്നില്‍ സുരേഷ് ഗോപിയോട് ചോദ്യചെയ്യലിനായി ഹാജരാകാനും കോടതി നിര്‍ദ്ദേശിച്ചു.

സുരേഷ് ഗോപിയോട് 21ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാനാണ് കോടതി ഉത്തരവിട്ടത്. ഇതിന് ശേഷം മജിസ്‌ട്രേറ്റ് കോടതി അദ്ദേഹം സമര്‍പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കണമെന്നും േൈഹകാടതി നിര്‍ദ്ദേശിച്ചു. ഇതിനുശേഷം ആവശ്യമെങ്കില്‍ കൂടുതല്‍ ചോദ്യംചെയ്യലിനായി നോട്ടീസ് നല്‍കി വിളിപ്പിക്കാമെന്നും പൊലീസിനേട് കോടതി അറിയിച്ചു. അതുവരെ അറസ്റ്റ് പാടില്ലെന്നും നിർദേശമുണ്ട്.